Movie News

ലൂസിഫര്‍ മൂന്നാംഭാഗത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു ; മാധ്യമറിപ്പോര്‍ട്ടുകള്‍ തള്ളി പൃഥ്വിരാജ്

തന്റെ വരാനിരിക്കുന്ന സിനിമയായ ലൂസിഫറിന്റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നതായി നടനും സംവിധായകനുമായ പൃഥ്വിരാജ്. മാധ്യമങ്ങളില്‍ വന്നിരിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും അസത്യമാണ്. കൃത്യമായ വിവരങ്ങള്‍ക്ക് സര്‍സമീന്‍ പ്രമോഷനുകളില്‍ നിന്നുള്ള ഔദ്യോഗിക അഭിമുഖ വീഡിയോകള്‍ പരിശോധിക്കാന്‍ എല്ലാ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും നടന്‍ പറഞ്ഞു. ഒരു വ്യാജ പ്രൊഫൈല്‍ ഐഡിയില്‍ നിന്നാണ് തെറ്റായ വിവരങ്ങള്‍ ഉണ്ടായതെന്നും എക്‌സ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

എല്ലാ ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കണമെന്നും പൊതുജനങ്ങള്‍ക്കും പൃഥ്വിരാജിന്റെ അഭ്യുദയകാംക്ഷികള്‍ക്കും സത്യം വ്യക്തമാക്കുന്നതിന് തിരുത്തിയ വാര്‍ത്തകള്‍ പുനഃപ്രസിദ്ധീകരിക്കണമെന്നും ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഒരു പ്രൊഫഷണല്‍ സമീപനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

തന്റെ പുതിയ ചിത്രമായ സര്‍സമീന്റെ പ്രൊമോട്ട് ചെയ്യുന്നതിനിടെ നടന്‍ ‘എല്‍3’ സിനിമയില്‍ ‘അണ്ടര്‍വാട്ടര്‍ ആക്ഷന്‍’ അവതരിപ്പിക്കുമെന്നും ഏറ്റവും ‘ചെലവേറിയ’ ഇന്ത്യന്‍ ചിത്രമാകുമെന്നും പൃഥ്വിരാജ് പരാമര്‍ശിച്ചു എന്നായിരുന്നു വാര്‍ത്ത. ഇതാണ്് താരം തള്ളിയത്.

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് മുരളി ഗോപി രചന നിര്‍വഹിച്ച 2019 ലെ ഒരു മലയാളം ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. ലൂസിഫര്‍ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണിത്. എല്‍2: എമ്പുരാന്‍ എന്ന പേരില്‍ ഒരു തുടര്‍ച്ച 2025 മാര്‍ച്ച് 27 ന് പുറത്തിറങ്ങി.

എല്‍3: അസ്രേല്‍ എന്ന പേരില്‍ മറ്റൊരു തുടര്‍ച്ചയും ഉണ്ടാകും. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി അഥവാ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ-ആക്ഷന്‍ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമായിരിക്കും എല്‍3: ദി ബിഗിനിംഗ്. അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ഒരു യുവ ഖുറേഷിയായി അഭിനയിക്കും.