കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയ ത്തില്‍ യുവാവ് നാടകനടനെ പട്ടാപ്പകല്‍ ജനമദ്ധ്യത്തിലിട്ടു വെട്ടിക്കൊലപ്പെ ടുത്തി. വെങ്കിടേശന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചിന്ന നരസിംഹന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കിനില്‍ക്കു മ്പോഴാ യിരുന്നു കൊലപാതകം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.
തീയേറ്റര്‍ ആര്‍ട്ടിസ്റ്റായ വെങ്കിടേശന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സംശയാസ്പദമായ ബന്ധത്തില്‍ പ്രകോപിതനായ നരസിംഹന്‍, തിരക്കേറിയ റോഡ് ജംഗ്ഷനില്‍ വെങ്കിടേശന്റെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അരിവാളുപയോഗിച്ച് നരസിംഹന്‍ വെങ്കിടേശനെ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ ആവര്‍ത്തിച്ചു വെട്ടുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന വെങ്കിടേശന്‍ ശ്വസിക്കാന്‍ പാടുപെടുന്നതായി ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നു.
ക്രൂരമായ ആക്രമണം അരങ്ങേറിയത് സമീപവാസികള്‍ ഭീതിയോടെ നോക്കിനിന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ വെങ്കിടേശന്‍ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൃഷ്ണഗിരി സര്‍ക്കാര്‍ ആശുപത്രിയി ലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് പോലീസ് ഉടന്‍ നടപടിയെടു ത്തു. കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം ചിന്ന നരസിംഹനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




