വീട്ടിൽ സ്ഥിരമായി മോഷണം നടന്നതോടെ ‘കള്ളനെ’ പിടിക്കാനായി വീട്ടുടമസ്ഥൻ സിസിടിവി ക്യാമറ സ്ഥാപിച്ചു. എന്നാൽ ക്യാമറയിൽ കുടുങ്ങിയപ്പോൾ, വസ്ത്രങ്ങളെല്ലാം അഴിച്ച് പൊലീസിൽ കള്ളപ്പരാതി നൽകുമെന്നായി മോഷ്ടാവായെത്തിയ യുവതി. രാജസ്ഥാനിലെ ജയ്പൂരിലാണ് ഏറെ വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. മുഹാന എന്ന സ്ഥലത്തെ ഒരു വീട്ടിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്വർണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. ഇതേത്തുടർന്നാണ് ജാഗ്രതയുടെ ഭാഗമായി വീട്ടുടമസ്ഥൻ വീടിനകത്ത് സിസിടിവി ക്യാമറകൾ ഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ കുടുംബം ഒരു വിനോദയാത്രയ്ക്കായി പുറത്തുപോയിരുന്നു. യാത്രയ്ക്കിടയിൽ Read More…
Tag: cctv
സഹപ്രവര്‍ത്തകനെ ചുംബിച്ച് വനിതാ കോൺസ്റ്റബിള്‍; പൊലീസുകാരന് സസ്‌പെൻഷന്‍! പണികൊടുത്ത് കൂട്ടുകാര്‍- വീഡിയോ
പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ റൂമിൽ വെച്ച് പൊലീസുകാരനെ വനിതാ കോൺസ്റ്റബിള്‍ ചുംബിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസുകാരനെതിരെ അധികൃതർ നടപടിയെടുത്തു. വീഡിയോയിലുള്ള സ്ത്രീയുടെ പങ്കിനെക്കുറിച്ച് നിലവിൽ പ്രത്യേക അന്വേഷണം നടക്കുകയാണെന്നും, അത് പൂർത്തിയായ ശേഷം അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഉത്തർപ്രദേശിലെ കോട്‌വാലി പോലീസ് സ്റ്റേഷനിലാണ് പരസ്യമായ ഈ നിയമലംഘനം നടന്നത്. സ്റ്റേഷനിലെ കോൺസ്റ്റബിളായ അരവിന്ദിനെതിരെയാണ് നിലവിൽ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്. ഓഫീസിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കസേരയിലിരിക്കുകയായിരുന്ന Read More…
ദേഹത്ത് കൂടെ കാർ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി എഴുന്നേറ്റ് കുട്ടി; നടുക്കുന്ന വീഡിയോ
ഇൻഡോറിൽ നിന്നുള്ള അത്ഭുതകരമായ ഒരു രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങിയിട്ടും നിമിഷങ്ങൾക്കുള്ളിൽ കുട്ടി എഴുന്നേറ്റു നടന്നത് എല്ലാവരെയും അമ്പരപ്പിച്ചു. ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിന് പിന്നിലുള്ള ശാന്തി നികേതൻ കോളനിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈ സംഭവം നടന്നത്. റോഡിൽ രണ്ട് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ അമിതവേഗതയിൽ വന്ന കാർ ഒരു കുട്ടിയുടെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. കാറിന്റെ ചക്രം കുട്ടിയുടെ കാലിൽ തട്ടിയതോടെ കുട്ടി നിലത്തു വീഴുകയും തുടർന്ന് Read More…
‘സ്വകാര്യതയില്‍ തൊട്ടു കളിക്കുന്നോടാ?’ കാട്ടില്‍വച്ചിരുന്ന ക്യാമറ തകർത്തെറിഞ്ഞ് കാട്ടാന; വീഡിയോ പങ്കുവെച്ച് IFS ഉദ്യോഗസ്ഥൻ
അതിശയിപ്പിക്കുന്ന ബുദ്ധിശക്തിയും സാമൂഹിക ബോധവുമുള്ള മൃഗങ്ങളാണ് ആനകൾ. തങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഇവ, കൂട്ടത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്താറുണ്ട്. മനുഷ്യരും അവരുടെ റെക്കോർഡിംഗ് ഉപകരണങ്ങളും തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് ഇഷ്ടപ്പെടാത്ത ഒരു കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ പങ്കുവെച്ച 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ദൂരത്തുനിന്ന് തന്നെ ക്യാമറ ശ്രദ്ധയിൽപ്പെട്ട ഒരു ആന അതിന് നേരെ പാഞ്ഞടുക്കുന്നതും അത് തകർക്കുന്നതും Read More…
ഭക്ഷണം കഴിച്ച ബില്ല് 6000, വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ടു മുങ്ങാൻ ശ്രമം, സിസിടിവിയിൽ കുടുങ്ങി
ഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിക്കുക, പിന്നെ പണം കൊടുക്കാതെ മുങ്ങുക. അല്ലെങ്കില്‍ ഭക്ഷണം കഴിച്ചശേഷം നേരത്തേ കരുതിയ പാറ്റയേയോ മറ്റോ ഇട്ട് ഹോട്ടലുകാരുമായി തര്‍ക്കിച്ച് മുങ്ങുക. ഇത് സ്ഥിരം പരിപാടിയാക്കിയ ആളുകളുണ്ട്. പക്ഷെ ഇത്തവണ പെട്ടു. എട്ടിന്റെ പണി കൊടുത്തത് സിസിടിവി. യുപിയാണ് സംഭവം, റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരിക്കാൻ വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ട് പ്രശ്നം സൃഷ്ടിച്ച യുവാക്കൾക്കാണ് പണി പാളിയത്. ജൂലായ് 31നാണ് സംഭവം . ശാസ്ത്രി ചൗക്കിലെ ബിരിയാണി Read More…
ഭാര്യയുമായി ബന്ധം? പട്ടാപ്പകല്‍ ജനമദ്ധ്യത്തിലിട്ട് യുവാവിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയ ത്തില്‍ യുവാവ് നാടകനടനെ പട്ടാപ്പകല്‍ ജനമദ്ധ്യത്തിലിട്ടു വെട്ടിക്കൊലപ്പെ ടുത്തി. വെങ്കിടേശന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചിന്ന നരസിംഹന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കിനില്‍ക്കു മ്പോഴാ യിരുന്നു കൊലപാതകം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. തീയേറ്റര്‍ ആര്‍ട്ടിസ്റ്റായ വെങ്കിടേശന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സംശയാസ്പദമായ ബന്ധത്തില്‍ പ്രകോപിതനായ നരസിംഹന്‍, തിരക്കേറിയ റോഡ് ജംഗ്ഷനില്‍ വെങ്കിടേശന്റെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അരിവാളുപയോഗിച്ച് നരസിംഹന്‍ Read More…
അധ്യാപികയെ കെട്ടിപ്പിടിച്ച് ചുംബിച്ച് അധ്യാപകൻ: എല്ലാം പിടിച്ചെടുത്ത് സിസിടിവി, പിന്നാലെ സംഭവിച്ചത്
ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോഴും കാണികളിൽ അസ്വസ്ഥതയും വെറുപ്പും ഉളവാക്കുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു സ്കൂളിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് നെറ്റിസൺസിനെ ഒന്നടങ്കം രോഷംകൊള്ളിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഗംഗാർ ബ്ലോക്കിലെ സലേര സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഒരു അധ്യാപകനും അധ്യാപികയും പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു. Read More…
മോഷ്ടിക്കുന്നതിന് മുന്‍പ് കള്ളന്റെ പ്രാര്‍ഥന; കവര്‍ന്നത് ഒന്നര ലക്ഷം; വീഡിയോ
ഏതു കാര്യം തുടങ്ങുമ്പോഴും ഒന്ന് പ്രാര്‍ത്ഥിച്ചിട്ട് തുടങ്ങുക എന്നുള്ളത് മിക്കവരുടേയും ഒരു പൊതുസ്വഭാവമാണ്. അപ്പോള്‍ പിന്നെ ഏറ്റവും ‘അപകട’കരമായ ജോലി ചെയ്യുന്ന ഒരു കള്ളന്റെ കാര്യം പറയാനുണ്ടോ? ചെയ്യുന്ന കുറ്റത്തിന് സമസ്താപരാധവും ഏറ്റുപറഞ്ഞ് ദൈവത്തോട് മാപ്പു പറഞ്ഞാല്‍ പിന്നെ മന:സാക്ഷിക്കുത്തു വേണ്ടല്ലോ? മോഷ്ടിക്കുന്നതിന് മുന്‍പുള്ള ഒരു കള്ളന്റെ പ്രാര്‍ഥനയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ഒരു പെട്രോൾ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ കയറിയ കള്ളന്‍ മോഷ്ടിക്കുന്നതിനു മുന്‍പ് അവിടെയുണ്ടായിരുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് Read More…








