ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ ഭാര്യ കാമുകനുമായി ചേര്‍ന്ന് വെട്ടിക്കൊന്നതായി സംശയം. ബിഹാറിലെ സമസ്തിപൂരില്‍ നടന്ന സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ 30 കാരന്‍ സോനു കുമാറിനെയാണ് വ്യാഴാഴ്ച രാത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം അവിഹിതബന്ധമുണ്ടായിരുന്നു എന്ന ആരോപണം യുവതി തള്ളിയിട്ടുണ്ട്.
മാതൃവീടിന് സമീപം താമസിക്കുന്ന ട്യൂഷന്‍ ടീച്ചറുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നാണ് പോലീസിന്റെ ഭാഷ്യം. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ സോനു അഞ്ച് വര്‍ഷം മുമ്പാണ് സ്മിതാ ദേവിയെ വിവാഹം കഴിച്ചത്. എന്നാല്‍ മാധോ വിഷന്‍പൂരിലെ മാതൃവീട്ടില്‍ തന്നെ താമസിക്കണമെന്ന് തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. സ്മിതയുടെ ഈ നിര്‍ബന്ധത്തെ ചൊല്ലി ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും പതിവായിരുന്നു.
കുട്ടികളെ പഠിപ്പിക്കാന്‍ ഹരിയോം പതിവായി സോനുവിന്റെ വീട്ടില്‍ വരാന്‍ തുടങ്ങിയതോടെയാണ് സ്ഥിതി വഷളായതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ‘ഒരു വൈകുന്നേരം, സോനു വൈകി വീട്ടിലെത്തുമ്പോള്‍ ട്യൂഷന്‍ ടീച്ചറുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന നിലയില്‍ ഭാര്യയെ സോനു കണ്ടെത്തി. ഇരുവരും വഴക്കാകുകയും തിരിച്ചുവരരുതെന്ന് ഹരിയോമിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി സോനുവിന്റെ പിതാവ് പറഞ്ഞു. കുറച്ച് ദിവസത്തേക്ക് ഹരിയോം സന്ദര്‍ശനം നിര്‍ത്തിയെങ്കിലും, മക്കളെ പഠിപ്പിക്കാന്‍ സോനുവിന്റെ ജ്യേഷ്ഠന്‍ വീണ്ടും വിളിച്ചു.
ബന്ധം പുനരാരംഭിക്കുകയും ചെയ്തു. കൊലപാതകം നടന്ന ദിവസം രാത്രി ഓട്ടോറിക്ഷയില്‍ സവാരി പോയ സോനു പിന്നീട് തിരിച്ചെത്തിയില്ല. അടുത്ത ദിവസം രാവിലെയാണ് ഇയാളുടെ മൃതദേഹം വീട്ടില്‍ കണ്ടെത്തുകയായിരുന്നു. സോനുവിന്റെ പിതാവ് തന്റെ മരുമകള്‍ സ്മിതയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു, കാമുകനടക്കം മറ്റ് രണ്ടോ മൂന്നോ പേരുമായി ചേര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.
സ്മിതയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹരിയോം ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. സോനു കുമാറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന്് സ്മിത പറഞ്ഞു. ‘രാവിലെ 1 മണിക്ക് അവന്‍ വീട്ടില്‍ വന്നു. പിന്നെ എന്നോട് വഴക്കിട്ടു. ഒരു ദിവസത്തെ കാര്യമല്ല. എല്ലാ ദിവസവും അവന്‍ മദ്യപിച്ച് വഴക്കുണ്ടാക്കും. പിന്നെ ഞാന്‍ ഉറങ്ങാന്‍ പോയി. 4 മണിക്ക് എഴുന്നേറ്റപ്പോള്‍ ഞാന്‍ വാതില്‍ തുറന്ന് എല്ലാവരേയും വിളിച്ചു. രാത്രി വന്നപ്പോള്‍ അവന്റെ വസ്ത്രത്തില്‍ ചോരയും ചെളിയും ഉണ്ടായിരുന്നു’, അവള്‍ പറഞ്ഞു.




