ഇന്ത്യന്‍ ക്രിക്കറ്റിലെ റാണിയെന്നത് പോലെ തന്നെ വിവാഹകമ്പോളത്തില്‍ ഇപ്പോഴും മികച്ച മത്സരാര്‍ത്ഥി തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ നായികയും സുന്ദരിയും ബുദ്ധിമതിയും പക്വമതിയുമായ മിതാലിരാജെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. പക്ഷേ താരം കളത്തിന് പുറത്തുള്ള ഒരു സുന്ദരക്കുട്ടപ്പന്മാരെയും മൈന്‍ഡ് ചെയ്യാത്തതിനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതും എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ താരം വെളിപ്പെടുത്തി. 25-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിന്റെ നായികയായി ഇരിക്കുമ്പോള്‍ വിവാഹമാലോചിച്ച് വന്ന ഒരാള്‍ കുടുംബം Read More…
Tag: wedding
വിവാഹം ഡിസംബറില്‍ ഗോവയില്‍വച്ച് ; കല്യാണവാര്‍ത്ത സ്ഥിരീകരിച്ച് നടി കീര്‍ത്തീസുരേഷ്
ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തും കാമുകനുമായ ആന്റണി തട്ടിലുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടി കീര്‍ത്തിസുരേഷ് നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ ഡിസംബറില്‍ ഗോവയില്‍ വെച്ച് വിവാഹം നടക്കുമെന്ന് സ്ഥിരീകരണം നടത്തിയിരിക്കുകയാണ് നടി. തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്മസിന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന വരുണ്‍ ധവാന്‍ നായകനായ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന് മുന്നോടിയായി നടി തിരുപ്പതി സന്ദര്‍ശിച്ച് ബാലാജി ഭഗവാന്റെ അനുഗ്രഹം തേടി. തിരുപ്പതി ക്ഷേത്രത്തിന് പുറത്ത് Read More…
ഭര്‍ത്താവിന്റെ ആദ്യവിവാഹ ഫോട്ടോയില്‍ 9 വയസ്സുകാരി താനും! അന്തംവിട്ട് 24 കാരി യുവതി
ഇന്തോനേഷ്യയിലെ ബങ്ക ദ്വീപിൽ നിന്നുള്ള 24 കാരിയായ റെനാറ്റ ഫാദിയ തന്റെ ഭർത്താവിന്റെ മുന്‍വിവാഹത്തിന്റെ ആല്‍ബം മറിച്ചുനോക്കുകയായിരുന്നു. ഒരു ഫോട്ടോയില്‍ അവളുടെ കണ്ണുടക്കി. ആ ഫോട്ടോയില്‍ വധൂവരന്മാര്‍ക്കൊപ്പം ഒന്‍പതു വയസ്സുള്ള കുട്ടിയായ താനും. വിവാഹം കഴിച്ച പുരുഷൻ താൻ കുട്ടിയായിരുന്നപ്പോൾ ഒരു വിവാഹത്തിൽ കണ്ടുമുട്ടിയ വരനാണെന്ന് അവള്‍ക്ക് മനസിലായി. ഇതെങ്ങെനെ സംഭവിച്ചു? 2009ലായിരുന്നു അവളുടെ ഭർത്താവിന്റെ മുൻ വിവാഹം. ആ വിവാഹത്തിൽ നിന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയിലാണ് അന്ന് 9വയസ്സുകാരിയായിരുന്ന തന്നെ യുവതി കണ്ടെത്തിയത്. ആ വിവാഹത്തിൽ Read More…
നടി തമന്ന വിവാഹിതയാകുന്നു; വരന്‍ നടന്‍ വിജയ്
തെന്നിന്ത്യന്‍ നടി തമന്നയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സൈബറിടത്ത് ചൂടുള്ള ചര്‍ച്ച. വിവാഹ തീയതിയടക്കം താരം ഉടന്‍ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ് വര്‍മയാണ് വരന്‍. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതിയ സിനിമയായ ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്റെ വിജയാഘോഷത്തില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ആരാധകര്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വിവാഹശേഷം താമസിക്കാനായി Read More…
സല്‍മാന്‍ അന്ന് ജൂഹി ചൗളയേയും വിവാഹമാലോചിച്ചു; എന്നാല്‍ താരത്തിന്റെ പിതാവ് സമ്മതിച്ചില്ല…!
ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ ആരാണെന്ന ചോദ്യത്തിന് സല്‍മാന്‍ഖാനെന്ന് ആരും ഉത്തരം പറയും. എന്നാല്‍ ബോളിവുഡിലെ കഴിഞ്ഞകാല നായികമാരില്‍ ഒട്ടുമിക്ക നടിമാരുമായി താരം ഗോസിപ്പില്‍ പെടുകയും വിവാഹാലോചന വരെ നീളുകയും പാളിപ്പോകുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യാറായിയും സോമിഅലിയും ഉള്‍പ്പെടെ ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളും നിലവില്‍ മികച്ച ബിസിനസ് വുമണുകളില്‍ പെടുന്നയാളുമായ ജൂഹിചൗളയേയും സല്‍മാന്‍ഖാന്‍ വിവാഹമാലോചിച്ചിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം? ജൂഹി ചൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ചും അവരുടെ പിതാവ് സല്‍മാന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ കുറിച്ചും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു അഭിമുഖത്തിനിടയില്‍ Read More…
വിവാഹവേദിയിലെ വരന്റെ ആ ആവശ്യത്തിന് മറുപടിയായി കല്യാണം വേണ്ടെന്ന് വച്ച് വധു
രാജസ്ഥാനിലെ സിക്കറിൽ വിവാഹദിനത്തിൽ വരൻ അതിരുകടന്ന സ്ത്രീധനം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് കടുത്ത തീരുമാനമെടുക്കാൻ വധു തീരുമാനിച്ചതോടെ വിവാഹം മറ്റൊരു വഴിത്തിരിവിലെത്തി. വിവാഹപ്പന്തലില്‍നിന്ന് വധു മഞ്ജു ജാഖർ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുത്തു. വിവാഹത്തോടനുബന്ധിച്ചുള്ള പരമ്പരാഗത ഒരു ആചാരമാണ് സംഘർഷത്തിന് കാരണമായത്. ബറാത്തിനെ (കല്യാണ ഘോഷയാത്ര) ഊഷ്മളമായി സ്വീകരിക്കുകയും ജയമാല (മാല കൈമാറ്റം) കുഴപ്പമില്ലാതെ നടക്കുകയും ചെയ്തതോടെ വിവാഹ ചടങ്ങുകൾ സന്തോഷത്തോടെയാണ് ആരംഭിച്ചത്. എന്നാല്‍ വിവാഹ ചടങ്ങില്‍ വധുവും വരനും ഇരിക്കുമ്പോൾ, Read More…
രണ്ട് സഹോദരിമാരുടെ വിവാഹം, വീട്ടിലേയ്ക്കെത്തിയത് മൂന്ന് സഹോദരന്മാരുടെ മൃതദേഹങ്ങൾ
രണ്ടു സഹോദരിമാരുടെ വിവാഹം ആഘോഷപൂര്‍വം നടക്കാനിരുന്ന വീട്ടിലേയ്ക്കെത്തിയത് അവരുടെ മൂന്നു സഹോദരന്മാരുടെ മൃതദേഹങ്ങള്‍. ജയ്പൂരിലാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയ സന്തോഷം ദു:ഖത്തിലേക്ക് വഴിമാറിയ ഹൃദയഭേദകമായ സംഭവം നടന്നത്. വാഹനാപകടത്തിലാണ് മൂന്ന് സഹോദരങ്ങളുടെ ജീവൻ പൊലിഞ്ഞത്. നവംബർ എട്ടിന് മൂന്ന് യുവാക്കൾ വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകുമ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകുന്നേരം, ജയ്പൂരിലെ ഹർമദ പ്രദേശത്ത്, മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ട്രക്കനടിയിലേയ്ക്ക് വീണാണ് അപകടം. സുരേന്ദ്ര, ദിനേശ്, കനയ്യ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. Read More…
എലിസബത്ത് രാജ്ഞിയുടെ 1947 ലെ വിവാഹകേക്ക്; ലേലത്തില്‍ പോയത് 2800 ഡോളറിന്
ഏഴു പതിറ്റാണ്ടായി സൂക്ഷിക്കപ്പെട്ട ഒരു കേക്ക് അടുത്തിടെ ലേലത്തില്‍ പോയത് 2800 ഡോളറിന്. ലേല സ്ഥാപനമായ റീമാന്‍ ഡാന്‍സി വില്‍പ്പന നടത്തിയ ഈ മുറിച്ച കേക്ക് പക്ഷേ ഒരു സാധാരണ കേക്കായിരുന്നില്ല്‍. അടുത്തിടെ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹത്തിന് വിളമ്പിയ 77 വര്‍ഷം പഴക്കമുള്ള കേക്കാണ് വില്‍പ്പന നടത്തിയത്. 1947 നവംബര്‍ 20 നാണ് വിവാഹം നടന്നത്, എട്ട് പതിറ്റാണ്ടിലേറെയായി കേക്ക് കഷണം അത്ഭുതകരമാംവിധം അതിജീവിച്ചു. എന്നിരുന്നാലും, ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് തോന്നുന്നു. രാജകുമാരിയായിരുന്ന എലിസബത്തിന്റെ വെള്ളി Read More…
യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, വിവാഹം കഴിച്ചു; ആദ്യ ഭാര്യ തിരിച്ചെത്തി, പിന്നെ സംഭവിച്ചത്…
ഹരിയാനയില്‍ ഭർത്താവിനും അയാളുടെ കുടുംബത്തിനുമെതിരേ വഞ്ചനയും സ്ത്രീധന പീഡനവും ആരോപിച്ച് യുവതി പോലീസില്‍ പരാതിയുമായി യുവതി. ഭഗവാൻ സിങ്ങ് എന്നയാള്‍ തന്നെ പരിചയപ്പട്ടശേഷം ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പിന്നീട് കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടിയുണ്ടായതിനുശേഷമാണ് കഥയിലെ ട്വിസ്റ്റ്. താനാണ് ഭഗവാൻ സിങ്ങിന്റെ ആദ്യ ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി ഇവരുടെ വീട്ടിലെത്തി. സംഭവ ഇങ്ങനെയാണ്. 2021-ൽ താൻ ഭഗവാൻ സിങ്ങിനെ ഒരു വിവാഹ ചടങ്ങിൽ വച്ച് കണ്ടുമുട്ടിയെന്നും അവർ തമ്മില്‍ ഒരു ബന്ധം ആരംഭിച്ചതായും യുവതി Read More…