ആഗ്ര: ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വിവാഹ ഫോട്ടോ 2024 മെയ് 18 ന് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന് വിരാമമിട്ടു. പതിനൊന്നാം ക്ലാസ്സുകാരിയെ എട്ടു മാസത്തോളം മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് വ്യാഴാഴ്ച മെയിന്‍പുരിയിലെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നീരജ് എന്ന യുവാവിനെയും ഇയാള്‍ അവസാനം പെണ്‍കുട്ടിയെ വില്‍ക്കുകയും അവളെ വിവാഹം കഴിക്കുകയും ചെയ്ത മാലി എന്ന യുവാവിനെയും പോലീസ് പിടികൂടി. Read More…
Tag: wedding
ഹൃദയഭേദകം ! വിവാഹചടങ്ങിനിടെ നൃത്തം ചെയ്ത 23 കാരിക്ക് കുഴഞ്ഞു വീണ് ദാരുണാന്ത്യം
കഴിഞ്ഞ ഏതാനും നാളുകളായി ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിച്ചുവരുകയാണ്. ഇത് യുവ തലമുറയ്ക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചുറുചുറുക്കോടെ നടക്കുന്നതിനിടയിലാണ് പലരും കുഴഞ്ഞു വീഴുന്നതും മരണപ്പെടുന്നതും. ഇതിന്റെ ഏറ്റവും ഭയാനകമായ ഒരു ദൃശ്യമാണ് ഇപ്പോൾ മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ നടന്ന ഒരു വിവാഹവേദിയിൽ നിന്നും പുറത്തുവരുന്നത്. നൃത്തം ചെയ്യുന്നതിനിടെ 23 കാരിയായ യുവതി കുഴഞ്ഞുവീണു മരിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളായിരുന്നു ഇത്. ശനിയാഴ്ച രാത്രി വിദിഷ ബൈപാസ് റോഡിലെ റിസോർട്ടിൽ ബന്ധുവിന്റെ ‘സംഗീത്’ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ Read More…
അതിഥികള്‍ക്ക് ഭക്ഷണം തികഞ്ഞില്ല; കല്യാണവീട്ടില്‍ കൂട്ടത്തല്ല്; പൊലീസ് സ്റ്റേഷനില്‍ താലികെട്ട് !
കല്യാണ വീട്ടില്‍ ഭക്ഷണത്തിന്റെ പേരില്‍ കൂട്ടത്തല്ല്. ഇതോടെ പൊലീസ് സ്റ്റേഷന്‍ വിവാഹമണ്ഡപമായി. വിവാഹ ചടങ്ങിൽ അതിഥികള്‍ക്കായി കരുതിയ ഭക്ഷണം തികയാതെ വന്നതിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെ തുടർന്ന് ചടങ്ങ് നിർത്തിവച്ചിരുന്നു. വരന്റെ കുടുംബം വിവാഹബന്ധില്‍നിന്ന് പിന്‍മാറുന്നതിനെതിരെ വധു പോലീസിനെ സമീപിച്ചതിനെ തുടർന്നാണ് ചടങ്ങ് പൂർത്തിയായത്. വരൻ തന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് വധു അറിയിച്ചതോടെ പൊലീസ് മുന്‍കൈയെടുത്ത് വിവാഹം നടത്തുകയായിരുന്നു. സൂറത്തിലാണ് സംഭവം. ഞായറാഴ്ച സൂറത്തിലെ വരാച്ച പ്രദേശത്താണ് സംഭവം. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ പറയുന്നതനുസരിച്ച്, ബിഹാറിൽ Read More…
തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ ആരു കല്യാണം കഴിക്കും? ഇതാ നീഹാറിന്റെ കഥ
എന്തോരം മുടിയുണ്ട് പെണ്ണിന്? മുട്ടോളമെത്തുന്ന മുടി സ്ത്രീയുടെ സൗന്ദര്യലക്ഷണമായി കരുതിയിരുന്ന കാലത്ത് പെണ്ണുകാണാന്‍ പോയിവന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ തലയില്‍ മുടിയേയില്ലാത്ത ഒരു പെണ്ണിനെ ആരു കല്യാണം കഴിക്കും ? നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ആ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ടു കുറിച്ചത്.ആറു മാസമായപ്പോള്‍തന്നെ അലോപീസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച കുട്ടിയായിരുന്നു നീഹാര്‍. അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന അപൂര്‍വരോഗം. ഇടയ്ക്കൊക്കെ മുടി കിളിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ Read More…
ക്ലാസ്‌റൂമില്‍ വെച്ച് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ പ്രൊഫസര്‍ കല്യാണം കഴിച്ചു…!
കൊല്‍ക്കത്ത: സര്‍വകലാശാലയിലെ പ്രൊഫസര്‍ ക്ലാസ് മുറിയില്‍ വച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചു. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോക്ലിപ്പ് വൈറലാണ്. നാദിയയിലെ ഹരിംഗട്ടയിലെ മൗലാന അബുല്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ (മകൗട്ട്) അപ്ലൈഡ് സൈക്കോളജി മുന്‍ മേധാവിയായ പായല്‍ ബാനര്‍ജിയാണ് തന്റെ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തത്. വീഡിയോ വൈറലായതോടെ പ്രഫസര്‍ ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു ഫ്രഷേഴ്സ് സ്വാഗത പരിപാടിക്കിടെ ഒരു ‘വിവാഹ നാടകം’ അവതരിപ്പിക്കുക മാത്രമായിരുന്നുവെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ Read More…
സ്വന്തം വിവാഹത്തിന് പുരോഹിതനായി വരൻ; കർമ്മങ്ങൾ ചെയ്ത് മന്ത്രങ്ങൾ ഉരുവിട്ട് പൂജാരിയായി -വീഡിയോ
വ്യത്യസ്തതവും വിചിത്രവുമായ ഒട്ടനവധി വാർത്തകളാണ് ദിവസവും ലോകത്തിന്റെ ഓരോ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. ഒരു യുവാവ് തന്റെ സ്വന്തം വിവാഹ ചടങ്ങിൽ പൂജാരി ആയിമാറുകയും കർമങ്ങൾ ഏറ്റെടുക്കുകയും മന്ത്രങ്ങൾ ചൊല്ലുകയും ചെയ്യുന്ന വീഡിയോയാണിത്. ഹരിദ്വാറിലെ കുഞ്ച ബഹദൂർപൂരിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സഹരൻപൂരിലെ രാംപൂർ മണിഹരൻ നിവാസിയായ വിവേക് കുമാർ എന്ന യുവാവാണ് വിവാഹ ചടങ്ങുകൾ സ്വയം നടത്തി അതിഥികളെയും ബന്ധുക്കളെയും അമ്പരപ്പിച്ചത്. വർഷങ്ങളായി വേദാചാരങ്ങൾ Read More…
ക്രിസ്ത്യാനോയും ജോര്‍ജ്ജീനയും വിവാഹിതരായി; വീണ്ടും സൂചനകള്‍ പുറത്തുവിട്ട് സിആര്‍ 7
കായികലോകത്തെ ഏറ്റവും ശ്രദ്ധേയരായ ജോഡികളില്‍ ഒന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജ്ജീനയും. ഇരുവരും ഔദ്യോഗികമായി എട്ടുവര്‍ഷത്തിലേറെയായി ഒരുമിച്ച് ജീവിക്കുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരും വിവാഹിതരായി എന്ന് സൂചിപ്പിക്കുന്ന ചില സൂചനകള്‍ ക്രിസ്ത്യാനോ കഴിഞ്ഞദിവസവും പുറത്തുവിട്ടു. ജോര്‍ജ്ജീനയുടെ 31-ാം പിറന്നാള്‍ ആഘോഷിച്ച കഴിഞ്ഞ ദിവസവും പങ്കാളിക്ക് ആശംസ അര്‍പ്പിച്ച ക്രിസ്ത്യാനോ ജോര്‍ജ്ജീനയെ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. അമ്മയ്ക്കും, പങ്കാളിക്കും, സുഹൃത്തിനും, എന്റെ ഭാര്യയ്ക്കും… ജന്മദിനാശംസകള്‍ എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന്റെ കുറിപ്പ്. 2016-ല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ കാണുകയും എട്ടുവര്‍ഷത്തിലേറെയായി Read More…
മസില്‍ പെരുപ്പിച്ച് ‘കല്യാണപ്പെണ്ണുങ്ങള്‍’; ചൈനയിലെ സോഷ്യല്‍ മീഡിയില്‍ ട്രെന്‍ഡായി ഷീയും കൂട്ടുകാരും
മൃദുലമായ ശരീരമാണ് സ്ത്രീസൗന്ദര്യത്തിലെ വര്‍ണ്ണനകളില്‍ പ്രധാനഘടകമെങ്കിലും പുരുഷന്മാരെപ്പോലെ മസില്‍ പെരുപ്പിച്ചുള്ള ശരീരസൗന്ദര്യം കുറച്ച് സ്ത്രീകള്‍ക്കെങ്കിലും പാഷനായ കാര്യമാണ്. എന്തായാലും ചൈനയിലെ സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ട്രെന്റുകളില്‍ ഒന്ന് മസില്‍ പെരുപ്പിച്ച ഒരു കൂട്ടം വധുക്കള്‍ ഉള്‍പ്പെട്ട കല്യാണക്കാര്യമാണ്. ‘അതിശക്തരായ വധുക്കള്‍’ എന്ന അടിക്കുറിപ്പില്‍ മസില്‍ പെരുപ്പിച്ച് നാല് സ്ത്രീകള്‍ മസിലുള്ള ഒരു വധുവിനൊപ്പം നിന്ന് എടുത്ത ഫോട്ടോയാണ് കാര്യം. കഴിഞ്ഞ വര്‍ഷം ലിത്വാനിയയില്‍ നടന്ന ഐഎഫ്ബിബി ‘വേള്‍ഡ് ഫിറ്റ് മോഡല്‍’ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ഫിറ്റ് മോഡല്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ Read More…
കേട്ടത് അര്‍ദ്ധസത്യം… ക്രിക്കറ്റ്താരം റിങ്കുസിംഗുമായുള്ള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് പ്രിയയുടെ പിതാവ്
കേട്ടത് അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി ക്രിക്കറ്റ്താരം റിങ്കുസിംഗുമായി മകളുടെ വിവാഹനിശ്ചവാര്‍ത്ത തള്ളി പ്രിയയുടെ പിതാവ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇരുവരുടേയും വിവാഹനിശ്ചയ വാര്‍ത്തയിലായിരുന്നു പ്രതികരണം. വിവാഹനിശ്ചയം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അതേസമയം ഇരു കുടുംബങ്ങളും തമ്മിലുള്ള ചര്‍ച്ചകളേ നടന്നിട്ടുള്ളെന്നും തുഫാനി സരോജ് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിങ്കു സിംഗും സമാജ്വാദി പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ പ്രിയ സരോജുമായുള്ള വിവാഹ നിശ്ചയം നടന്നെന്നായിരുന്നു വാര്‍ത്തകള്‍. വാര്‍ത്ത വെള്ളിയാഴ്ച പുറത്തുവന്നതിന് പിന്നാലെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിങ്കുവിനെ Read More…