വിവാഹം ഉറപ്പിച്ച വരന് പകരം പന്തലില്‍ എത്തിയത് മറ്റൊരാള്‍. വിവാഹത്തിനായി ബരാത്ത് ഘോഷയാത്രയോടെ വരന്‍ വധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. ഉത്തരേന്ത്യയില്‍ വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വരനും ബന്ധുക്കളും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലേക്ക് പോകുന്ന ആഘോഷപൂര്‍വ ചടങ്ങിന് ബരാത്ത് എന്നാണ് പറയുക. നൃത്തവും സംഗീതവും ആഘോഷങ്ങളുമെല്ലാം അടങ്ങിയതാണ് ഈ ബരാത്ത് ഘോഷയാത്ര. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം. റായ്ബറേലിയിലെ രഘന്‍പൂര്‍ ഗ്രാമവാസിയായ സുനില്‍ കുമാറിന്റെ സഹോദരിക്ക് വേണ്ടി നടത്തിയ വിവാഹ ആഘോഷങ്ങളാണ് അവസാന നിമിഷം റദ്ദാക്കിയത്. ഝജ്ജാര്‍ ജില്ലയിലെ Read More…
Tag: wedding
മസില്‍ പെരുപ്പിച്ചുള്ള വിവാഹലുക്ക് വൈറല്‍, ഇതാണ് ബോഡി ബില്‍ഡറുടെ വരന്‍
കര്‍ണാടകയിലെ ബോഡി ബില്‍ഡറും ഫിറ്റ്നസ് ട്രെയിനറുമായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്റെ വിവാഹലുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്ര പുരുഷോത്തം എന്ന വനിതാ ബോഡി ബില്‍ഡര്‍ വധുവിന്റെ വേഷത്തില്‍ ബോഡി ബില്‍ഡിംഗിലൂടെ നേടിയെടുത്ത മസില്‍പെരുപ്പിച്ചുമാണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. പാരമ്പര്യവസ്ത്രമായ, മഞ്ഞയും നീലയും കലര്‍ന്ന കാഞ്ചിവരം സാരി ധരിച്ച ചിത്ര പുരുഷോത്തം തന്റെ പേശീബലം വീഡിയോയില്‍ പ്രകടമാക്കുന്നുണ്ട്. ബ്‌ളൗസ് ധരിക്കാതെ തന്റെ മസിലുകള്‍ പുറത്തുകാണത്തക്ക വിധത്തിലായിരുന്നു വേഷം. കമര്‍ ബന്ദ്, മാംഗ് ടിക്ക, കമ്മലുകള്‍, വളകള്‍ എന്നിവയുള്‍പ്പെടെ Read More…
പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോകും വഴി കാമുകനെ വിവാഹം കഴിച്ച് വിദ്യാര്‍ത്ഥിനി
വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പരീക്ഷാക്കാലമാണ്. എത്രത്തോളം മാര്‍ക്ക് കൂടുതല്‍ വാങ്ങാമെന്ന മത്സരത്തിലാണ് കുട്ടികള്‍ ഓരോരുത്തരും. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോകുംവഴി വിവാഹം കഴിക്കാന്‍ തയ്യാറായ ഒരു വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറിലാണ് സംഭവം നടന്നത്. ഫെബ്രുവരി 22നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബീഹാറിലെ ബോര്‍ഡ് പരീക്ഷയ്ക്കിടെയാണ് ഈ വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നത്. പരീക്ഷാ കേന്ദ്രത്തിലെത്തുന്നതിന് മുമ്പാണ് ഈ വിദ്യാര്‍ത്ഥിനി തന്റെ കാമുകനെ വിവാഹം കഴിച്ചത്. ബൈക്കിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കാമുകന്‍ ഈ കുട്ടിയുടെ Read More…
വിവാഹവേദിയിൽ മദ്യപിച്ച് ‘റിലേ പോയി’ വരൻ; മൂന്നുപേർക്കു മാലയിട്ടു: കരണത്തടിച്ച് വധു
വിവാഹം വളരെ ആഡംബരപൂര്‍ണമാക്കാന്‍ പല തരത്തിലുള്ള ആഘോഷങ്ങളും ഒരുക്കുന്നത് പതിവാണ്. എന്നാല്‍ ആഘോഷം കൈവിട്ട് പോയാല്‍ സംഭവിയ്ക്കാവുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിയ്ക്കുന്നത്. വിവാഹവേദിയില്‍ മദ്യപിച്ച് ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി വരണമാല്യം അണിയിച്ച സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. സുഹൃത്തുക്കളുടെ വാക്കുകേട്ടാണ് വരന്‍ വിവാഹവേദിയില്‍ മദ്യപിച്ച് എത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു സംഭവം. രവീന്ദ്ര കുമാര്‍ എന്ന യുവാവാണ് ഇത്തരത്തില്‍ എത്തിയത്. ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി മൂന്നുപേര്‍ക്കാണ് മാലയിട്ടത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. Read More…
ചെറുമകന്റെ കല്യാണം അവസാന ആഗ്രഹം, വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു
ബീഹാറിലെ മുസാഫർപൂരിലുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഒരു അപൂര്‍വ രംഗം അരങ്ങേറി. ആശുപത്രിയിലേയ്ക്ക് വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ എത്തി. നേരേ വരന്റെ മുത്തശ്ശി രോഗബാധിതയായി കിടക്കുന്ന ആശുപത്രിയിലെ എമർജൻസി വാർഡിലേയ്ക്ക്. ആ മുറിയില്‍വച്ച് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. വിവാഹത്തിന് സാക്ഷ്യം വഹിക്കാനുള്ള വരന്റെ മുത്തശ്ശിയുടെ അവസാനത്തെ ആഗ്രഹം അങ്ങനെ നിറവേറ്റി. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു. ബീഹാറിലെ മുസാഫർപൂരിലെ മിതൻപുരയിൽ നിന്നുള്ള റീത്ത ദേവിയുടെ ചെറുമകനായ അഭിഷേകിന്റെ വിവാഹം അടുത്ത Read More…
വിവാഹസല്‍ക്കാര ദിവസം വധുവിനെ കാമുകന്‍ തട്ടിക്കൊണ്ടു പോയി ; വരന്‍ നോക്കിനില്‍ക്കേ സിനിമാ സ്‌റ്റൈലില്‍…!
വിവാഹം കഴിഞ്ഞ് സല്‍ക്കാരത്തിനെത്തിയപ്പോള്‍ കല്യാണപ്പെണ്ണിനെ കാമുകന്‍ തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന സംഭവത്തില്‍ സിനിമയെ വെല്ലുന്ന സംഭവം നടന്നത് ടിടി നഗറിലായിരുന്നു. ആദ്യം തട്ടിക്കൊണ്ടു പോകലെന്ന് സംശയം ഉയര്‍ന്ന സംഭവത്തില്‍ വധു കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. വിവാഹ സല്‍ക്കാര ദിനത്തില്‍ നടന്ന സംഭവത്തില്‍ വരനും കുടുംബവും പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരെ ഔപചാരികമായി പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദിഷ ജില്ലയിലെ ഗഞ്ച്ബസോദയില്‍ നിന്നുള്ള റോഷ്‌നി സോളങ്കിയാണ് കാമുകനൊപ്പം പോയത്. ഇവരെ വിവാഹം കഴിച്ചത് ആശിഷ് Read More…
കടുത്ത കൃഷ്ണഭക്ത; ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം ചെയ്ത് 34-കാരി; പേര് മീര എന്ന് പുനര്‍നാമകരണം ചെയ്തു
കൗതുകരമായ വാര്‍ത്തകള്‍ പലപ്പോഴും നമ്മുടെയൊക്കെ ശ്രദ്ധ ആകര്‍ഷിയ്ക്കാറുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഈ വിവാഹത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണ് വരന്‍ എന്നതാണ് ശ്രദ്ധേയമാകുന്നത്. ഹരിയാന സ്വദേശിയായ യുവതി ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഹരിയാനയിലെ സിര്‍സ സ്വദേശിയായ ജ്യോതി ഭട്വര്‍ ആണ് ശ്രീകൃഷ്ണനെ തന്റെ ഭര്‍ത്താവായി സ്വീകരിച്ചത്. മഥുരയിലെ ശ്രീ ധാം വൃന്ദാവനില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവേകാനന്ദ മഹാരാജ്-വൈഷ്ണവി ബോരികര്‍ ദമ്പതികളുടെ മകളാണ് ജ്യോതി. 34കാരിയായ ജ്യോതി Read More…
ഞങ്ങളുടെ ബന്ധം ഗ്രാമം മുഴുവനും അറിയാം ; ഹിമാനിയുമായുള്ള പ്രണയത്തെക്കുറിച്ച് നീരജ്‌ചോപ്ര
ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ് ഇന്ത്യന്‍ ഒളിമ്പിക് താരം നീരജ് ചോപ്ര കാമുകി ഹിമാനിയെ സ്വന്തമാക്കിയത്. ഈ വര്‍ഷം ജനുവരി 19 ന് ഷിംലയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് നീരജ് ചോപ്ര തന്റെ ദീര്‍ഘകാല കാമുകി ഹിമാനി മോറിനെ വിവാഹം കഴിച്ചത്. അതേസമയം തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ്ടുഡേയുമായുള്ള അഭിമുഖത്തിലാണ് ജാവലിന്‍ സൂപ്പര്‍താരം തങ്ങളുടെ പ്രണയകഥ പങ്കുവെച്ചത്. തങ്ങള്‍ പ്രണയത്തിലാകുന്നതിന് മുമ്പ് തങ്ങളുടെ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നുവെന്ന് Read More…
വാലന്റൈൻസ് ഡേ; മെക്‌സിക്കോയിലെ സമൂഹവിവാഹത്തില്‍ ദമ്പതികളായത് 1200 ജോഡികള്‍
ഫെബ്രുവരി 14 നെ പ്രണയികളുടെ ദിനമായി ആഘോഷിക്കുന്ന രീതിക്ക് വളരെയധികം പഴക്കമുണ്ട്. ഈ ദിവസം പ്രണയികള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയും ചിലര്‍ ഒരുമിച്ച് ഒരു അത്താഴം കഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് പാശ്ചാത്യലോകത്തെ പതിവ് രീതികള്‍. എന്നാല്‍ ഈ പ്രത്യേക ദിനം ആഘോഷിക്കുന്നതിന് മെക്‌സിക്കോ കണ്ടെത്തിയത് ഒരു അസാധാരണ വഴിയാണ്. 1,200 ദമ്പതികള്‍ എന്നെന്നേക്കുമായി അവരുടെ ഒരുമിച്ചുള്ള ജീവിതയാത്ര ആരംഭിച്ചു. മെക്‌സിക്കോ സിറ്റി ഗവണ്‍മെന്റ് ഒരു സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഒരു മാട്രിമോണിയോ കോലെക്റ്റിവോ അല്ലെങ്കില്‍ സമൂഹവിവാഹത്തില്‍ ആയിരക്കണക്കിന് ദമ്പതികളാണ് Read More…