ഇൻഡോർ: അയൽവാസി വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ അവരുടെ നാലുവയസ്സുകാരനായ മകനെ പന്ത്രണ്ടുകാരി കൊലപ്പെടുത്തി. മധ്യപ്രദേശിലെ മണ്ട്സൗറിലെ ഷാംഗഡിൽ ഒക്ടോബർ 24-നാണ് ഈ ദാരുണ സംഭവം നടന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് നാലുവയസ്സുകാരന്റെ ചോക്ലേറ്റ് എടുത്തു കഴിച്ചതിന് കുട്ടിയുടെ അമ്മ വഴക്കുപറഞ്ഞതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഒക്ടോബർ 24-ന് ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ചോക്ലേറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടി ബാലനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ട Read More…
Tag: Water Tank
അമ്മ മക്കളെ അകത്ത് മുക്കിക്കൊല്ലുമ്പോൾ പുറത്ത് കാമുകന്റെ കാവൽ! കുട്ടികളെ ഒഴിവാക്കിയാൽ സ്വീകരിക്കാമെന്ന് വാഗ്ദാനം, നിവേദ്യയുടെ ക്രൂരമായ ആസൂത്രണം
ചിറ്റൂർ: വാടകവീട്ടിലെ വാട്ടർ ടാങ്കിൽ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. വടകരപ്പതി മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ മാർട്ടിൻ ഇഗ്നേഷ്യസ് (36) ആണ് അറസ്റ്റിലായത്. കുട്ടികളുടെ കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു. കേസിൽ കുട്ടികളുടെ അമ്മ നിവേദ്യയും പ്രതിയാണ്. ഇവർ താമസിച്ചിരുന്ന വാടകവീടിന് സമീപം താമസിക്കുന്നയാളാണ് മാർട്ടിൻ. കഴിഞ്ഞ സെപ്റ്റംബർ 29-നാണ് സഹോദരങ്ങളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെ വാടകവീടിന് മുന്നിലെ Read More…
പ്രണയ വിവാഹം 25 ദിവസം മുൻപ്, നവവധുവിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ; ഭർത്താവ് കസ്റ്റഡിയിൽ
മധ്യപ്രദേശിലെ ഇൻഡോറിൽ വിവാഹം കഴിഞ്ഞ് 25 ദിവസം മാത്രം പിന്നിട്ട യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കുടിവെള്ള ടാങ്കിൽ കണ്ടെത്തി. നെഹ്‌റു നഗറിലെ വീടിനു പുറത്തുള്ള വാട്ടർ ടാങ്കിലാണ് വന്ദന കുശ്വാഹയുടെ മൃതദേഹം അയൽവാസികൾ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പോലീസ് യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബത്തെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ മുറിവുകളുള്ളതിനാൽ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഓഗസ്റ്റ് 11-നാണ് വന്ദനയും ഉപേന്ദ്ര പട്ടേലും വിവാഹിതരായത്. മുൻപ് വന്ദനയെ കാണാനില്ലെന്ന് Read More…



