Oddly News

30 വർഷമായി UAEയിൽ; 60-ാം പിറന്നാളിന് അടിച്ചത് 12 കോടിയുടെ ലോട്ടറി! വിവരം ആരോടും പറയാതെ പ്രവാസി ‘ഭാഗ്യവാൻ’

നാലു പതിറ്റാണ്ട് മുൻപ് ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളുമായി ഗൾഫിലേക്ക് വണ്ടി കയറിയതാണ് കിഷോർ പാണ്ഡുരംഗ് റാവു. അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും മുപ്പത് വർഷങ്ങൾ എമിറേറ്റ്സ് മണ്ണിൽ ജീവിച്ച ഒരു സാധാരണ പ്രവാസി. എന്നാൽ, തന്റെ 60-ാം പിറന്നാളിന് വെറും അഞ്ച് ദിവസം മാത്രം ശേഷിക്കെ, കിഷോറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് അവിശ്വസനീയമായ ഒരു സമ്മാനമായിരുന്നു – യുഎഇ ലോട്ടറിയുടെ 50 ലക്ഷം ദിർഹം (ഏകദേശം 12.95 കോടിയോളം രൂപ) ഭാഗ്യസമ്മാനം! ജീവിതത്തിലെ ഏറ്റവും വലിയൊരു നാഴികക്കല്ലിലേക്ക് കാൽവയ്ക്കുന്നതിന് തൊട്ടുമുൻപ് ലഭിച്ച Read More…

Oddly News

പുല്ലുവെട്ടാൻ മെഷീന് പകരം ആടുകൾ! റെയിൽവേ സ്റ്റേഷനിലെ പുല്ലുവെട്ടുകാരായ അപൂർവ്വ ജീവനക്കാർ! വൈറല്‍ വീഡിയോ

പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനായി ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു റെയിൽവേ സ്റ്റേഷൻ വേറിട്ടൊരു വഴി തിരഞ്ഞെടുത്തിരിക്കുന്നു. സ്റ്റേഷന് ചുറ്റും വളർന്നു പന്തലിച്ച പുല്ലുകളും കാടുകളും നീക്കം ചെയ്യുന്നതിനായി യോത്സുയാ (Yotsuya) റെയിൽവേ സ്റ്റേഷനിൽ രണ്ട് ആടുകളെ ജീവനക്കാരായി നിയമിച്ചിരിക്കുകയാണ്. പുല്ലുവെട്ടു യന്ത്രങ്ങൾക്ക് പകരം ആവശ്യമില്ലാത്ത ചെടികൾ തിന്നു തീർക്കുക എന്നതാണ് ഈ ആടുകളുടെ ചുമതല. സ്റ്റേഷനിലെ ജീവനക്കാരുടെ ആശയത്തെത്തുടർന്ന് ഒക്ടോബർ തുടക്കത്തിലാണ് നാഗി, പൊക്കെ എന്ന് പേരിട്ടിരിക്കുന്ന ഈ ആടുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഈ വേറിട്ട പരീക്ഷണം Read More…

Oddly News

പിങ്ക് തീം! വനിതകൾക്കായി പ്രത്യേക ലിക്വർ കൗണ്ടർ! ‘ഹലോ കിറ്റി’ വൈൻ ഷോപ്പ് വൈറലാകുന്നു

ഡൽഹിയിലെ വികാസ്പുരിയിലുള്ള ഒരു മദ്യശാല, സ്ത്രീകൾക്കായി പ്രത്യേക കൗണ്ടർ ഒരുക്കിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഈ പ്രത്യേക കൗണ്ടറിലെ പിങ്ക് നിറത്തിലുള്ള ഹലോ കിറ്റി സ്റ്റിക്കറുകളും ടെഡി ബെയറുകളുമാണ് ഉപയോക്താക്കളെ ഏറെ ആകർഷിച്ചിരിക്കുന്നത്. View this post on Instagram A post shared by First Women liquor Counter (@govt.wine_and_beer_shop) “ഗവൺമെന്റ് വൈൻ ആൻഡ് ബിയർ ഷോപ്പ്” എന്ന കടയാണ് സ്ത്രീകൾക്കായി പുതിയ കൗണ്ടർ ആരംഭിച്ച വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പെട്ടെന്ന് തന്നെ Read More…

Oddly News

മെഴ്‌സിഡസ് ബെൻസ് ഇടിച്ചു; റിപ്പയറിങ് ചാർജ് 61 ലക്ഷം! ‘പുതിയതൊരെണ്ണം വാങ്ങൂ’ എന്ന് സോഷ്യൽ മീഡിയ

ബെംഗളൂരുവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഐ.ടി ജീവനക്കാരന് സർവീസ് സെന്ററിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന തുക. ആമസോണിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ആദം റിസ്ക്, തകർന്ന തന്റെ മെഴ്‌സിഡസ് ബെൻസ് കാറിന്റെ റിപ്പയർ ചെലവായി സർവീസ് സെന്റർ ആവശ്യപ്പെട്ടത് 61 ലക്ഷം രൂപയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തി. താൻ കാർ വാങ്ങാൻ നൽകിയ തുകയ്ക്ക് തുല്യമാണ് ഈ റിപ്പയർ ചെലവ്. കനത്ത മഴയത്ത് ബെംഗളൂരുവിൽ വച്ച് ഡ്രൈവ് ചെയ്യുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് റോഡിലെ Read More…

Healthy Food

ഇഡ്ഡലിയുടെ വയറ്റിൽ ബട്ടർ ചിക്കൻ!വൈറൽ ഫുഡ് പരീക്ഷണത്തിനെതിരെ കലിപ്പായി നെറ്റിസൺസ്!

ബട്ടർ ചിക്കൻ സ്റ്റഫ് ചെയ്ത ഇഡ്ഡലി എന്ന അസാധാരണമായ ഫ്യൂഷൻ വിഭവത്തിനെതിരെ ഇന്റർനെറ്റിലെ ഭക്ഷണപ്രേമികൾക്കിടയിൽ കടുത്ത അമർഷം ഉയരുന്നു. വ്യത്യസ്ത പാചകരീതികൾ കൂട്ടിക്കലർത്തി പുതിയ വിഭവങ്ങൾ ഉണ്ടാക്കുന്നത് ഇതാദ്യമല്ല; തന്തൂരി പിസ്സ, മസാല മക്രോണി, ഗുലാബ് ജാമുൻ തിരാമിസു എന്നിവയെല്ലാം ഇതിനുമുമ്പ് ഇത്തരത്തിൽ വൈറലായിട്ടുള്ളവയാണ്. ചില പുതിയ പരീക്ഷണങ്ങൾ ആളുകൾ പെട്ടെന്ന് നെഞ്ചിലേറ്റാറുണ്ടെങ്കിലും, മറ്റു ചിലത് തികച്ചും തെറ്റായ കാരണങ്ങളാലാണ് ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത്. ‘സ്വിഷ്’ എന്ന ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പ് കമ്പനിയാണ് ബട്ടർ ചിക്കൻ സ്റ്റഫ് Read More…

Featured Oddly News

തണുക്കുന്നു ചേട്ടാ…, ഭർത്താവിന്റെ ‘ധൃതരാഷ്ട്ര’ ആലിംഗനം; യുവതിയുടെ 5 വാരിയെല്ലുകൾ ഒടിഞ്ഞു!

ചൈനയിൽ ഭർത്താവിന്റെ കെട്ടിപ്പിടിത്തത്തിനിടയിൽ ഭാര്യയുടെ അഞ്ച് വാരിയെല്ലുകൾ ഒടിയുകയും ഒരെണ്ണത്തിന് ചെറിയ പൊട്ടൽ സംഭവിക്കുകയും ചെയ്ത വാർത്ത സിംഗപ്പൂർ മാധ്യമമായ ‘മദർഷിപ്പ്’ റിപ്പോർട്ട് ചെയ്തു. തനിക്ക് തണുക്കുന്നു എന്ന് ഭാര്യ പറഞ്ഞപ്പോൾ, അവരെ ചേർത്തുപിടിച്ച് ചൂടാക്കാൻ ഭർത്താവ് വാങ് ശ്രമിക്കുന്നതിനിടയിലാണ് ഈ അസാധാരണ സംഭവം നടന്നത്. കെട്ടിപ്പിടിക്കുന്നതിനിടയിൽ എന്തോ പൊട്ടുന്ന ശബ്ദം കേട്ടതായും പിന്നാലെ ഭാര്യ വേദന കൊണ്ട് നിലത്തുവീഴുകയും എഴുന്നേൽക്കാൻ പ്രയാസപ്പെടുകയും ചെയ്തതായി വാങ് വ്യക്തമാക്കി. തുടക്കത്തിൽ ഇതൊരു ചെറിയ ഉളുക്കാണെന്ന് കരുതി അവർ കടുത്ത Read More…

Featured Oddly News

എ.ഐ.യും ‘തേക്കാന്‍’ തുടങ്ങി ! സകലതും വിറ്റ് കാമുകിയെതേടി 49-കാരന്റെ 1900 കിലോമീറ്റർ യാത്ര! കണ്ടത് എ.ഐ രൂപത്തെ!

താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച കാമുകി നിർമ്മിതബുദ്ധി (AI) വഴി സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമാണെന്നറിയാതെ, തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് 1,200 മൈലിലധികം (1931 കി.മീ) യാത്ര ചെയ്ത 49-കാരനായ ബ്രസീലിയൻ സ്വദേശി വഞ്ചിക്കപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബ്രസീലിലെ മാരൻഹാവോ സംസ്ഥാനത്തിലെ കെട്ടിട നിർമ്മാണ തൊഴിലാളിയായ എഡിമാർ മാർട്ടിൻസ് ആണ് ഈ ഇര . 2020-ൽ സോഷ്യൽ മീഡിയയിലാണ് ജെസിക്ക ഒലിവേര അഥവാ ജെസിക്ക ഫസെൻഡെയ്‌റ എന്ന പേരുള്ള ഒരു സ്ത്രീയുടെ പ്രൊഫൈൽ Read More…

Oddly News

ഭർത്താവ് സമ്മാനിച്ച ലോട്ടറി ടിക്കറ്റ്; ഭാര്യയെ തേടിയെത്തിയത് 5 കോടിയുടെ വൻ ജാക്ക്‌പോട്ട്!

അമേരിക്കയിലെ വെർജീനിയയിലുള്ള ഒരു സ്ത്രീക്ക് ഭർത്താവ് നൽകിയ ലളിതമായ സമ്മാനം 5,77,777 ഡോളർ (ഏകദേശം 5 കോടി രൂപ) സമ്മാനമുള്ള ലോട്ടറി ജാക്ക്പോട്ടായി മാറി. വെർജീനിയയിലെ ബെഡ്‌ഫോർഡ് കൗണ്ടിയിൽ താമസിക്കുന്ന ഭാഗ്യവതിയായ സ്ത്രീ, തന്റെ ഭർത്താവ് വാങ്ങിനൽകിയ ലോട്ടറി ടിക്കറ്റ് സ്ക്രാച്ച് ചെയ്താണ് ഈ വലിയ സമ്മാനം നേടിയത്. വെർജീനിയ ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച്, വെർജീനിയയിലെ ഫോറസ്റ്റിൽ വാട്ടർലിക്ക് റോഡിലുള്ള ഒരു ക്വിക്ക്-ഇ ഫുഡ്സ് (Quik-E Foods) സ്റ്റോറിൽ നിന്നാണ് ഭർത്താവ് രണ്ട് ‘ഗോൾഡ് 7സ്’ സ്ക്രാച്ച്-ഓഫ് Read More…

Crime

മരിച്ച ഇരട്ടസഹോദരനായി ജീവിച്ചത് 19 വർഷം! ആൾമാറാട്ടം നടത്തിയ കുറ്റവാളിയെ കുടുക്കിയത് മുൻ കാമുകി

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ മരിച്ച ഇരട്ട സഹോദരന്റെ പേരിൽ 19 വർഷത്തോളം ജീവിച്ച കുറ്റവാളി ഒടുവിൽ പിടിയിൽ. 24 വർഷമായി കൊള്ളക്കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ യുഹുവാൻ നഗരത്തിൽ 2002-ൽ നടന്ന തട്ടിക്കൊണ്ടുപോകൽ, കൊള്ളയടി കേസുകളുമായി ബന്ധപ്പെട്ട് ‘ചെൻ’ എന്ന് പേരുള്ള വ്യക്തിയാണ് പിടിയിലായത്. ഈ കേസിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാളെ തട്ടിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായിരുന്നു കേസ്. സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തെങ്കിലും ചെൻ Read More…