Featured Oddly News

കതിർമണ്ഡപം കത്തിയെരിഞ്ഞു; വിവാഹച്ചടങ്ങിനിടെ അഗ്നിബാധ, ഓടി രക്ഷപ്പെട്ട് വധൂവരന്മാർ, നടുക്കുന്ന വീഡിയോ

ജോധ്പൂരിലെ ഒരു റിസോർട്ടിൽ വിവാഹാഘോഷത്തിനിടെ വരണമാല്യ ചടങ്ങു നടന്ന സ്റ്റേജിൽ വൻ തീപിടുത്തം. വരണമാല്യം കൈമാറി നിമിഷങ്ങൾക്കകം തീ പടർന്നതോടെ വധൂവരന്മാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മെയ് 6-ന് വൈകുന്നേരം പാൽ റോഡിലെ എംപയർ റിസോർട്ടിലായിരുന്നു സംഭവം. ചടങ്ങിനിടെ ഉപയോഗിച്ച ‘കോൾഡ് ഫയർ’ പടക്കങ്ങളിൽ നിന്നുള്ള തീപ്പൊരി സ്റ്റേജിലെ പ്ലാസ്റ്റിക് പൂക്കളിലും മറ്റ് അലങ്കാര വസ്തുക്കളിലും വീണതാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. സെക്കൻഡുകൾക്കുള്ളിൽ തന്നെ സ്റ്റേജ് മുഴുവൻ തീ വിഴുങ്ങുന്നതും പരിഭ്രാന്തരായ അതിഥികൾ ചിതറി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. Read More…

Spotlight

വിജയാഘോഷത്തിനിടെ ചെറിയാൻ ഫിലിപ്പിന്റെ ‘ഇല്ലുമിനാറ്റി’ നൃത്തം; വീഡിയോ ‘കുത്തിപ്പൊക്കി’ സോഷ്യൽ മീഡിയ

കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടി വിജയം പ്രവർത്തകർക്കൊപ്പം ആഘോഷിക്കുന്നതാണ് ഈ വിഡിയോയുടെ ഉള്ളടക്കം. വനിതാ പ്രവർത്തകർക്കൊപ്പം ചേർന്ന് ആവേശത്തോടെ ചുവടുവെക്കുന്ന ചെറിയാൻ ഫിലിപ്പിനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. ‘ആവേശം’ എന്ന സിനിമയിലെ തരംഗമായ ‘ഇല്ലുമിനാറ്റി’ എന്ന പാട്ടിനൊപ്പമാണ് സംഘം നൃത്തം ചെയ്യുന്നത്. പാട്ടിന്റെ താളത്തിനൊപ്പം സജീവമായി പങ്കെടുക്കുന്ന നേതാവിന്റെ വീഡിയോ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. View this post on Instagram A Read More…

Featured Spotlight

TMC പ്രവർത്തകയുടെ തലയിലെ ‘വ്യാജ’ ബാൻഡേജ്; വീഡിയോ ബംഗാളിലേതല്ല; സത്യാവസ്ഥ പുറത്ത്

പതിറ്റാണ്ടുകൾക്ക് ശേഷം വലിയ രാഷ്ട്രീയ മാറ്റങ്ങളിലൂടെയാണ് പശ്ചിമ ബംഗാൾ കടന്നുപോകുന്നത്. മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനേയും തൂത്തെറിഞ്ഞുള്ള ബിജെപിയുടെ വിജയം രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് തൃണമൂൽ പ്രവർത്തകയെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ, തന്നെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു എന്ന് പരാതിപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തലയിൽ വലിയൊരു കെട്ടുമായി റിപ്പോർട്ടർമാരോട് സംസാരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ അഭിമുഖത്തിനിടയിൽ അവിടെയുണ്ടായിരുന്ന ഒരാൾ സ്ത്രീയുടെ തലയിലെ ബാൻഡേജ് വലിച്ചുമാറ്റുകയും മുറിവുകളൊന്നുമില്ലെന്ന് പുറംലോകത്തെ കാണിക്കുകയും ചെയ്തു. ഇതോടെ തട്ടിപ്പ് Read More…

Featured Oddly News

എന്തു പ്രഹസനമാണ് സജീ…. അഴുക്കുവെള്ളത്തിൽ കുളിയും അതില്‍ മുക്കി ഭക്ഷണവും; പുനീത് സൂപ്പർസ്റ്റാറിന്റെ വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ് ഇൻഫ്ലുവൻസർ പുനീത് സൂപ്പർസ്റ്റാറിന്റെ ഏറ്റവും പുതിയ വീഡിയോ. അഴുക്കുചാലിലെ വെള്ളത്തിൽ കുളിക്കുന്നതും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതുമായ ദൃശ്യങ്ങളാണ് എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വൈറലായത്. ‘നാലാ കഫേ’ (അഴുക്കുചാൽ കഫേ) എന്ന് തമാശരൂപേണ വിശേഷിപ്പിച്ചുകൊണ്ട് പുനീത് ചോലെ കുൽച്ചെ കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭക്ഷണത്തിന്റെ ഒരു ഭാഗം അഴുക്കുവെള്ളത്തിൽ മുക്കി കഴിക്കുന്നത് കണ്ട് ഞെട്ടലോടെയാണ് പ്രേക്ഷകർ പ്രതികരിച്ചത്. വൈറൽ ആകാനും കാഴ്ചക്കാരെ കൂട്ടാനുമായി ഇത്തരം നിലവാരമില്ലാത്ത പ്രവൃത്തികൾ ചെയ്യുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് Read More…

Featured Oddly News

നിങ്ങളുടെ കണ്ണുനിറയ്ക്കും ഈ കാഴ്ച; രണ്ടു കൈകളില്ല, കൂട്ടുകാരുടെ കളി ചിരിച്ചാസ്വദിച്ച് കുഞ്ഞുമാലാഖ

രണ്ടു കൈകളുമില്ലാത്ത ഒരു കുഞ്ഞുപെൺകുട്ടി തന്റെ കൂട്ടുകാരുടെ കളി നോക്കി ഉമ്മറത്തിരുന്ന് ചിരിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. സമപ്രായക്കാരായ രണ്ട് ആൺകുട്ടികൾ ഓടിപ്പിടിച്ചു കളിക്കുന്നത് അതീവ സന്തോഷത്തോടെയും നിഷ്കളങ്കതയോടെയുമാണ് ഈ കുരുന്ന് ആസ്വദിക്കുന്നത്. തൻ്റെ ശാരീരിക പരിമിതികളിൽ തെല്ലും സങ്കടമോ നിരാശയോ ഇല്ലാതെ, നിർമലമായ ചിരിയോടെ കളി കാണുന്ന ആ പൈതൽ സൈബർ ലോകത്തിന്റെയാകെ കണ്ണ് നനയിക്കുകയാണിപ്പോൾ. View this post on Instagram A post shared by diva choudhary (@deeva_2024) ദിവ Read More…

Featured Oddly News

’കൂടെപ്പിറപ്പല്ലേ’; ചേട്ടന്റെ അടി കിട്ടിയിട്ടും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അനിയന്‍; വിവാഹത്തിനിടെ വൈകാരികസംഭവം- വീഡിയോ

സഹോദരബന്ധത്തിന്റെ ആഴവും സ്നേഹവും പ്രമേയമായ ‘വാഴ 2’ എന്ന സിനിമ തിയേറ്ററുകളിൽ വൻ വിജയം കൊയ്യുന്നതിനിടെ, ചിത്രത്തിലെ വൈകാരിക രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു യഥാർത്ഥ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹാഷിർ, അലൻ, വിനായക്, അജിൻ തുടങ്ങിയവർ അഭിനയിച്ച സിനിമയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് സ്വന്തം അനിയന്റെ വിവാഹത്തിന് ക്ഷണിക്കപ്പെടാതെ എത്തിയ ഒരു ജ്യേഷ്ഠന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ വൈറലായിരിക്കുന്നത്. കുടുംബത്തിലെ ചില തർക്കങ്ങൾ കാരണം അനുജന്റെ വിവാഹ വിവരം ജ്യേഷ്ഠനെ അറിയിച്ചിരുന്നില്ല. എന്നാൽ വിവാഹ Read More…

Oddly News

‘പ്രണയിക്കാന്‍’ ഫ്ളാറ്റിലെത്തി; കണ്ടത് കാമുകിയെയല്ല, ട്രാന്‍സ്ജന്‍ഡര്‍ പുരുഷനെ, കെട്ടിടത്തില്‍ നിന്നും ചാടി കാമുകന്‍ !

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലാവുകയും ഒടുവിൽ നേരിൽ കാണാൻ തീരുമാനിക്കുകയും ചെയ്ത യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യുവതിയുടെ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴാണ് താൻ ഇതുവരെ സംസാരിച്ചിരുന്നത് ഒരു ട്രാൻസ്‌ജെൻഡർ പുരുഷനോടാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ വലിയ തർക്കവും ബഹളവുമായി. മോസ്കോ ന്യൂസ് പങ്കുവെച്ച ഒരു വീഡിയോയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ളത്. അടച്ചിട്ട മുറിക്കുള്ളിൽ നിന്നും യുവാവ് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ട്രാൻസ്‌ജെൻഡർ വ്യക്തി തടയാൻ നോക്കുന്നതും വീഡിയോയിൽ കാണാം. പുറത്തുകടക്കാൻ Read More…

Crime

‘എന്റെ മോളെ തൊടുന്നോടാ ?’…; തീയേറ്ററില്‍ മകള്‍ക്ക് നേരെ അതിക്രമം, യുവാവിനെ മർദ്ദിച്ച് പിതാവ്

കാൺപൂരിലെ ഗുരുദേവ് പാലസ് ടാക്കീസിൽ സിനിമ കാണാനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ മർദ്ദിച്ചു. തിങ്കളാഴ്ച രാത്രി ‘ധുരന്ധർ 2’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ റാവത്ത്പൂർ ഏരിയയിലായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് ശല്യം ചെയ്തതോടെ പെൺകുട്ടി ധൈര്യപൂർവ്വം പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ സിനിമ തടസ്സപ്പെടുകയും തിയറ്ററിൽ പരിഭ്രാന്തി ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഹാളിന് പുറത്തെത്തിയ പ്രതിയെ പിതാവ് പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. നാട്ടുകാർ പ്രതിയെ ചോദ്യം ചെയ്യുന്ന Read More…

Featured Oddly News

വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അധ്യാപകന്‍; ചെരുപ്പൂരി മുഖത്തടിച്ച് പെണ്‍കുട്ടി; വീഡിയോ

ബെംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജിൽ ക്ലാസ് മുറിക്കുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളജിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. അധ്യാപകന്റെ പ്രണയാഭ്യർത്ഥനയിൽ പ്രകോപിതരായ സഹപാഠികൾ ഇയാളെ കൂട്ടമായി മർദ്ദിക്കുകയും, പരാതിക്കാരിയായ പെൺകുട്ടി അധ്യാപകനെ ചെരുപ്പൂരി മുഖത്തടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അബ്ദുൽ എന്ന അധ്യാപകൻ തന്റെ ഉള്ളിലെ പ്രണയത്തെക്കുറിച്ച് വിദ്യാർത്ഥികളോട് Read More…