പോണ്‍ സൈറ്റില്‍ കയറി കാഷ്വല്‍ സെക്സ് വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് സ്വന്തം കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍. ചൈനയിലാണ് സംഭവം. 2023-ലാണ് എറിക് എന്ന യുവാവ് കാമുകിയുമൊത്ത് ഷെൻഷെനിലെ ഒരു ഹോട്ടലിൽ മുറിയെടുത്തത്. ആഴ്ചകൾക്ക് ശേഷം യാദൃശ്ചികമായി ഒരു അശ്ലീല സൈറ്റ് സന്ദർശിച്ചപ്പോഴാണ് തന്‍റെ ജീവിതം തകർക്കുന്ന കാഴ്ച എറിക് കണ്ടത്. യുവാവും കാമുകിയും ഹോട്ടൽ മുറിയിലേക്ക് വരുന്നതും ബാഗ് വെക്കുന്നതും തുടർന്നുള്ള സ്വകാര്യ നിമിഷങ്ങളും കൃത്യമായി ആ വിഡിയോയിൽ പതിഞ്ഞിരുന്നു. മുറിയിൽ ഒളിപ്പിച്ചു വെച്ച രഹസ്യ Read More…
Tag: viral news
‘എന്റെ ശ്വാസം, ഇനി എന്ത് നേടാൻ..? എന്റെ ചങ്കുo പറിച്ച് അവൻ പോയി; മകന്‍റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങി ലക്ഷ്മി ദേവൻ
മകന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ മകൻ അനശ്വർ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ‘എന്‍റെ മോൻ…എന്‍റെ ജീവൻ, എന്‍റെ ശ്വാസം, എന്‍റെ രക്തം… ഇനി എനിക്ക് ഒന്നും വരാനില്ല. എന്‍റെ കുഞ്ഞ് ഒന്നും പറയാതെ പോയി’ എന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നു ലക്ഷ്മി ഓർക്കുന്നു. Read More…
‘വീഡിയോ കോൾ ചെയ്ത് ഡ്രസ് ഊരി കാണിച്ചു’: ജാസിക്കെതിരെ ഹെലൻ ഓഫ് സ്പാർട്ട
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ എസ്. രാജേഷ്. മറ്റൊരു സോഷ്യൽ മീഡിയ താരമായ ജാസിയിൽ നിന്നു തനിക്കു മോശം അനുഭവം ഉണ്ടായെന്ന ആരോപണവുമായി ഹെലൻ ഓഫ് സ്പാർട്ട നേരത്തെ രംഗത്ത് എത്തിയിരുന്നു. View this post on Instagram A post shared by Dhanya Harshith S Rajesh (@helenofsparta_official) വീഡിയോ കോൾ ചെയ്ത് ജാസി നഗ്നതാപ്രദർശനം നടത്തിയെന്നാണ് ധന്യ പറയുന്നത്. പുതിയ വീഡിയോയിൽ താൻ സർജറി Read More…
‘പ്ലീസ് അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്’; വൈറലായി കാര്‍ സ്റ്റിക്കര്‍
വാഹനങ്ങളില്‍ കൗതുകകരമായ സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോഴിതാ സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ് കര്‍ണാടക സ്വദേശിയുടെ കാറിലെ ഈ സ്റ്റിക്കര്‍. ‘അകലം പാലിക്കുക, ഇഎംഐ പെന്‍ഡിങാണ്’ എന്നായിരുന്നു ഈ സ്റ്റിക്കറിലെഴുതിയിരുന്നത്. പിന്നാലെ വന്ന കാര്‍ യാത്രക്കാരനാണ് വെള്ള മാരുതി ആള്‍ട്ടോ കാറിലെ കൗതുകക്കാഴ്ച പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കര്‍ണാടകയിലെ മംഗളൂരുവിലെ സര്‍ക്യൂട്ട് ഹൗസ് റോഡില്‍ നിന്നുള്ളതാണ് ദൃശ്യം. റോഡ് സുരക്ഷയ്ക്കുള്ള വാചകത്തിനൊപ്പം മാസം മാസം ലോണടയ്ക്കാനുള്ള തന്‍റെ ഓട്ടവും കൂടിയാണ് കാറുടമ പങ്കുവച്ചതെന്നും ചിരിക്കൊപ്പം ചിന്തിപ്പിക്കുന്നതെന്നും ആളുകള്‍ Read More…
വാങ്ങിയത് മുതല്‍ സ്ഥിരം പണി; പുത്തന്‍ എസ്‍യുവി കഴുതയെ കൊണ്ട് കെട്ടിവലിപ്പിച്ച് ഉടമ, ഷോറൂമിന് മുന്നില്‍ പ്രതിഷേധം- വീഡിയോ
എസ്.യു.വി. വാങ്ങിയത് മുതല്‍ സ്ഥിരം പണി. ഷോറൂമില്‍ പറഞ്ഞു മടുത്തുകഴിഞ്ഞാല്‍ പിന്നെയെന്തു ചെയ്യും? പ്രതിഷേധിക്കുക, അതുമാത്രമാണ് മഹാരാഷ്ട്രയിലെ ഈ കാര്‍ ഉടമയും ചെയ്തുള്ളൂ. പണം കൊടുത്തു വാങ്ങിയ വാഹനത്തിന് തുടര്‍ച്ചയായ അറ്റകുറ്റപണി. എത്ര പറഞ്ഞിട്ടും കേള്‍ക്കാതായതോടെ പ്രാദേശിക മഹീന്ദ്ര ഷോറൂമിലേക്ക് വാഹനത്തെ കഴുതയെക്കൊണ്ട് കെട്ടി വലിച്ചാണ് എത്തിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മഹീന്ദ്ര ഥാര്‍ വാഹനത്തിന് മുന്നില്‍ രണ്ടു കഴുതകളെ കെട്ടി സര്‍വീസ് സെന്‍ററിലേക്ക് വലിച്ചു കൊണ്ടുവരുന്നതാണ് വീഡിയോ. കഴുതകളെ കെട്ടിയെങ്കിലും അവയെക്കൊണ്ട് വലിച്ചുനീക്കാനാകാതെ കാറുടമയും Read More…
കല്യാണത്തിന് മൂന്ന് സ്വർണാഭരണങ്ങള്‍ മാത്രം; അധികമായാല്‍ 50,000 പിഴ; വിചിത്ര നിര്‍ദ്ദേശവുമായി ഒരു പഞ്ചായത്ത്
കലാണത്തിന് അധികം സ്വർണാഭരണങ്ങള്‍ ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കി ഒരു പഞ്ചായത്ത്. വിവാഹത്തിന് സ്വർണാഭരണങ്ങള്‍ പാടില്ല എന്നല്ല, പരിമിതമാക്കണമെന്നാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഇതുപ്രകാരം മൂക്കുത്തി, കമ്മൽ, താലിമാല എന്നീ മൂന്ന് ആഭരണങ്ങള്‍ ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതി . ഈ നിയമം ലംഘിക്കുന്നവർക്ക് കൃത്യമായി പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. വിവാഹങ്ങള്‍ക്ക് സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഡെറാഡൂണിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന Read More…
‘ബസില്‍ യാത്ര ചെയ്യുമ്പോള്‍ നെഞ്ചില്‍ നോക്കുന്നു’, രൂക്ഷമായ തുറിച്ച് നോട്ടം ; വീഡിയോ
യാത്രകളിലും പൊതുനിരത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള തുറിച്ച് നോട്ടം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇത്തരക്കാരുടെ നോട്ടങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഇപ്പോള്‍ ബസില്‍ തനിക്ക് നേരെയുണ്ടായ തുറിച്ച് നോട്ടത്തെപ്പറ്റി പറയുകയാണ് വ്ലോഗര്‍ സ്നേഹ. ബസില്‍ തന്റെ അടുത്തിരുന്ന ചേച്ചി തുറിച്ച് നോക്കിയെന്നും, തന്റെ ചെസ്റ്റിലായിരുന്നു ചേച്ചിയുടെ നോട്ടമെന്നും ഡ്രസ്സിംഗ് ആയിരുന്നോ ചേച്ചിയുടെ പ്രശ്നമെന്നും സ്നേഹ ചോദിക്കുന്നു. താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്ലോഗിലൂടെ സ്നേഹ പറയുന്നു. സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. Read More…
ബ്രാഹ്മണനെ ‘അപമാനിച്ചെന്ന്’ ആരോപണം; യുവാവിനെക്കൊണ്ട് കാലുകഴുകി വെള്ളം കുടിപ്പിച്ചു- വിവാദം
ബ്രാഹ്മണനെ ‘അപമാനിച്ചതിന്’ ശിക്ഷയായി അയാളുടെ കാലു കഴുകി വെള്ളം യുവാവിനെക്കൊണ്ട് കുടിപ്പിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനമാണ് പ്രവൃത്തിക്കെതിരെ ഉയരുന്നത്. അതേസമയം പ്രവൃത്തിയെ നിസ്സാരവൽക്കരിച്ചുകൊണ്ട് ഇരുകൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇപ്പോള്‍ ഇരുകൂട്ടരും ആരോപിക്കുന്നത്. സംഭവത്തില്‍ കുശ്വാഹ സമുദായത്തിലെ ഒരാൾ സമർപ്പിച്ച പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഒബിസി വിഭാഗച്ചില്‍പ്പെട്ട പർഷോത്തം കുശ്വാഹയെക്കൊണ്ടാണ് അന്നു പാണ്ഡെ എന്നയാളുടെ കാല്‍ കഴുകി Read More…
വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തു; വിവാഹദിവസം ബന്ധം പിരിഞ്ഞ് വരന്‍- വീഡിയോ
വധൂ- വരന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസം എന്നു പറയുന്നത് തങ്ങളുടെ വിവാഹ ദിവസമാണ്. ഏറ്റവും സന്തോഷകരമായ ദിവസമാണ് അത്. എന്നാല്‍ വിവാഹ ദിവസം തന്നെ പരസ്പരം പിരിഞ്ഞ വധൂവരന്മാരുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തത് വരനെ ചൊടിപ്പിച്ചതോടെ അയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വരന്‍ വധുവിനോട് ആക്രോശിക്കുകയും അതിഥികള്‍ക്ക് മുന്നില്‍വെച്ച് അവളോട് അപമര്യാദയായി പെരുമാറുകയും കയര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വധുവും Read More…









