യു.എസ്സിലെ ന്യൂ ഹാംപ്ഷയറിൽ നിന്ന് സങ്കടകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. നാടിന് അഭിമാനമായ കോളജ് അത്‍ലറ്റായ മാവ്‍റിക് ലിയോൺ എന്ന യുവാവിനാണ് ക്രിമിനലായ സഹോദരൻ ജോൺ ഡിക്കോട്ട ലിയോണിന് പകരം പൊലീസിന്റെ വെടിയേൽക്കേണ്ടി വന്നത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഡിക്കോട്ട, പരോളിലിറങ്ങി നേരെ തന്റെ വീട്ടിലെത്തുകയായിരുന്നു. ഈ സമയം മാവ്റിക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിടെവെച്ച് മാവ്റിക്കുമായി വഴക്കുണ്ടാക്കിയ ഡിക്കോട്ട, കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദാരുണമായ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി മാവ്റിക് ഉടൻ Read More…
Tag: United States Of America
‘വിഷകന്യക’? ഇരട്ടിഡോസ് വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല, കൂർക്കം വലിച്ച് ഉറക്കം! ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല
നാഷ്‌വിൽ: യുഎസിലെ ടെന്നീസിയിൽ വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള നീക്കം പരാജയപ്പെട്ടു. രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും മരണത്തെ അതിജീവിച്ച ക്രിസ്റ്റയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ഇവർ. യുഎസ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നത്. സെപ്റ്റംബർ 30 ന് രാത്രി റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കാൻ Read More…
AI പിഴച്ചു, ലക്ഷ്യംതെറ്റി US മിസൈലുകൾ, പൊലിഞ്ഞത് 123 കുരുന്നു ജീവൻ; ഭീകരകേന്ദ്രമെന്ന് കരുതി തകർത്തത് പ്രൈമറി സ്കൂൾ, നൂറ്റാണ്ടിലെ വൻ സൈനിക പിഴവ്
ഇറാനിലെ മിനാബിൽ 123 കുട്ടികൾ ഉൾപ്പെടെ 150-ലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം കാലഹരണപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ പിഴവാണെന്ന് രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ, തെക്കൻ ഇറാനിയൻ നഗരമായ മിനാബിലെ ഷജറ ത്വയ്യിബ പ്രൈമറി സ്കൂളിനു നേരെ അമേരിക്ക തൊടുത്ത രണ്ട് ടോമാഹോക്ക് മിസൈലുകൾ പതിച്ചാണ് ഈ വൻ ദുരന്തമുണ്ടായത്. ഫെബ്രുവരി 28-നായിരുന്നു ലോകത്തെ നടുക്കിയ സംഭവം Read More…
ഒരു പല്ലെടുക്കാൻ അമേരിക്കയിൽ രണ്ട് ലക്ഷം രൂപയോ? ആ കാശിന് നാട്ടിൽ പോയി പുതിയ പല്ലും വയ്ക്കാം!
ഒരു പല്ലെടുക്കാൻ രണ്ടു ലക്ഷം രൂപയെന്ന വാർത്ത കേട്ട് ഞെട്ടി സോഷ്യൽ മീഡിയ. അമേരിക്കയിൽ നിന്നുള്ള നിതിൻ മൽഹോത്രയുടെ ഇൻസ്റ്റാഗ്രാം റീൽ കണ്ടപ്പോഴാണ് ഈ അമ്പരപ്പ്. അമേരിക്കയിലെ അതിരൂക്ഷമായ ഉയർന്ന ചികിത്സാച്ചെലവിനെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്. ദന്തചികിത്സയ്ക്കായി അവിടെ ചെലവഴിക്കേണ്ടിവരുന്ന വൻതുകയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. പല്ലുവേദനയെ തുടർന്ന് ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ നിതിൻ മൽഹോത്രയോട് ഒരു പല്ല് എടുത്തുമാറ്റുന്നതിനും തുടർന്നുള്ള ചികിത്സയ്ക്കുമായി ആവശ്യപ്പെട്ടത് 8000 ഡോളറായിരുന്നു, അതായത് ഏകദേശം ഏഴു ലക്ഷം രൂപ. ഇൻഷുറൻസ് Read More…
കാറിലെ യാത്രക്കാരി ഉറക്കമുണര്‍ന്നപ്പോള്‍ ഡ്രൈവര്‍ ദേഹത്ത്, കഴുത്തില്‍ കത്തിവച്ച് ക്രൂരബലാത്സംഗം; ഇന്ത്യന്‍ വംശജന്റെ യുഎസ് പൗരത്വം റദ്ദാക്കി
ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ച് അമേരിക്കൻ പൗരത്വം നേടിയ ഇന്ത്യൻ വംശജന് തിരിച്ചടിയായി കോടതി വിധി. ന്യൂയോർക്കിൽ ടാക്സി ഡ്രൈവറായിരിക്കെ യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിലെ പ്രതി ഗുർമീത് സിങ്ങിന്റെ (55) പൗരത്വമാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കിയത്. കേസിൽ നിലവിൽ ശിക്ഷ അനുഭവിച്ചുവരികയാണ് ഇയാൾ. 1992-ൽ താൽക്കാലിക വീസയിൽ അമേരിക്കയിലെത്തിയ സിങ് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിയമവിരുദ്ധമായി തുടർന്നു. 2000 ജനുവരിയിൽ സ്ഥിരതാമസത്തിനുള്ള അനുമതി തേടിയ ഇയാൾ, 2011-ൽ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് Read More…
അമ്മയുടെയും അനിയന്റെയും ജീവനെടുത്ത് 17-കാരൻ; ആസൂത്രണം ചാറ്റ്ജിപിടിയോട് ചോദിച്ച്!
അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ അമ്മയെയും അനിയനെയും കൊലപ്പെടുത്തി. ആക്ടണിൽ താമസിക്കുന്ന അർജുൻ അരവിന്ദ് (17) ആണ് ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായത്. അമ്മ സുധ വെങ്കിടേശൻ (45), അനിയൻ സിദ്ധാർഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ട്യൂട്ടർ വാതിൽ തുറക്കാത്തതിനെ തുടർന്ന് അർജുന്റെ അച്ഛനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സുധയുടെ മൃതദേഹം വീടിന്റെ താഴത്തെ നിലയിലും സിദ്ധാർഥിന്റേത് മുകളിലത്തെ നിലയിലുമായിരുന്നു. അതിക്രൂരമായാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും ആക്രമണത്തിന് Read More…
കാമുകിയും കല്യാണത്തിനെത്തി; വിവാഹശേഷം ഭാര്യയെ കൊന്ന് ഫോട്ടോ കാമുകിക്ക് അയച്ചുകൊടുത്തു, അറസ്റ്റ്
അമേരിക്കയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബർ 27-ന് രാജിത സബ്ബിനേനി (27) എന്ന യുവതി മരിച്ച സംഭവത്തിലാണ് ഭർത്താവ് അവിനാഷ് നാർണയെ ബെൽവ്യു പൊലീസ് പിടികൂടിയത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് രാജിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, അവൾ ബാത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്നും വാതിൽ തുറക്കുന്നില്ലെന്നും പറഞ്ഞ് അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് Read More…
‘പ്ലാൻ ചെയ്തതല്ല, പക്ഷെ ഒത്തുവന്നു’; ഒരാശുപത്രിയിലെ 17നഴ്സുമാര്‍ ഒരേസമയം ഗര്‍ഭിണികള്‍; അപൂർവ ‘ബേബി ബൂം’, ചിത്രം വൈറല്‍
യുഎസിലെ ഒഹായോയിലുള്ള ഒരു ആശുപത്രിയിലെ 17 നഴ്സുമാർ ഒരേ സമയം ഗർഭിണികളായെന്ന കൗതുകകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡേറ്റണിലെ മിയാമി വാലി ആശുപത്രിയിലാണ് ഈ അപൂർവ സംഭവം നടന്നത്. ഈ സന്തോഷം ഒന്നിച്ച് ആഘോഷിക്കാനായി 17 പേരും ഒത്തുകൂടിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമാവുകയാണ്. നേരത്തെ 2019-ൽ ഇതേ ആശുപത്രിയിൽ ഒരേസമയം 11 നഴ്സുമാർ ഗർഭിണികളായ ഒരു റെക്കോർഡ് ഉണ്ടായിരുന്നു. ആ പഴയ റെക്കോർഡാണ് ഇപ്പോൾ 2026-ൽ ഇവർ തിരുത്തിക്കുറിച്ചത്. 12 ആഴ്ച മുതൽ Read More…
‘സ്കൂളിൽ പൂർണ്ണനഗ്നരാക്കി പരിശോധിക്കും, അധ്യാപകരുൾപ്പെട്ട ലൈംഗിക കൂട്ടായ്മ; ഫീസ് 75.50 ലക്ഷം; രക്ഷപ്പെടാൻ നോക്കിയാൽ വേട്ടനായ്ക്കളെ വിടും’
വാഷിങ്ടൻ: ന്യൂയോർക്കിൽ വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം നിർത്തിയ പ്രമുഖ സ്വകാര്യ ബോർഡിങ് വിദ്യാലയമായ ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ, വിദ്യാർഥികൾ ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയായിരുന്നതായി വെളിപ്പെടുത്തൽ. കുട്ടികളെക്കൊണ്ട് സ്വന്തം ഛർദ്ദി നിർബന്ധിച്ച് തീറ്റിക്കുക, പൂർണ്ണനഗ്നരാക്കി പരിശോധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് മുൻ വിദ്യാർഥി കോടതിയിൽ സമർപ്പിച്ച രേഖകളിലുള്ളത്. വർഷത്തിൽ 80,000 ഡോളർ (ഏകദേശം 75.50 ലക്ഷം രൂപ) വരെ ഉയർന്ന ഫീസ് വാങ്ങിയിരുന്ന ഈ വിദ്യാലയം, അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ ഹാൻകോക്ക് എന്ന ചെറിയ ഗ്രാമത്തിലാണ് പ്രവർത്തിച്ചിരുന്നത്. Read More…









