ബഹിഷ്കരണ ഭീഷണികള്‍ക്കൊടുവില്‍ ഐസിസിക്ക് വഴങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ട്വന്‍റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. സല്‍മാന്‍ അലി ആഗയാണ് ക്യാപ്റ്റന്‍. ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും ടീമിലേക്ക് മടങ്ങിയെത്തി. ഹാരിസ് റൗഫ് ടീമിന് പുറത്തായി. ടീം ഇങ്ങനെ: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖ്വാജ മുഹമ്മദ് നാഫി, മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷാഹിബ്സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍),സയിം Read More…
Tag: T20 World Cup
എന്ത് വില നൽകിയാലും ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്താൻ ലോകകപ്പിൽ നിന്ന് പിന്മാറണമെന്ന് മുൻതാരം
ഇസ്ലാമാബാദ്: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയ സാഹചര്യത്തിൽ ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്താനും ലോകകപ്പിൽ നിന്ന് പിന്മാറണമെന്ന് മുൻ പാകിസ്താൻ താരം റഷീദ് ലത്തീഫ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായ സാഹചര്യത്തിൽ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഐസിസിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ഐസിസി നിരസിച്ചതിനെ തുടർന്നാണ് ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശ് തീരുമാനിച്ചത്. എന്ത് വില നൽകിയാലും പാകിസ്താൻ ബംഗ്ലാദേശിനെ പിന്തുണയ്ക്കണമെന്നും Read More…
ബംഗ്ലാദേശിന്റെ അഭ്യർഥന നിരസിച്ച് ICC; ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ ലോകകപ്പിനുണ്ടാകില്ല, അന്ത്യശാസനം, പകരം സ്‌കോട്ട്‌ലന്‍ഡ്
ദുബായ്: ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെങ്കില്‍ ട്വന്റി20 ലോകകപ്പില്‍നിന്നു പുറത്താക്കുമെന്നു ബംഗ്ലാദേശിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അന്ത്യശാസനം. ബംഗ്ലാദേശ് നിര്‍ബന്ധ ബുദ്ധി തുടരുകയാണെങ്കില്‍ സ്‌കോട്ട്‌ലന്‍ഡിന് ലോകകപ്പില്‍ കളിക്കാന്‍ അവസരം നല്‍കുമെന്ന് ഐ.സി.സി. ബോര്‍ഡ് വ്യക്‌തമാക്കി. ഇന്നലെ നടന്ന ഐ.സി.സി. ബോര്‍ഡ് മീറ്റിങില്‍ ബംഗ്ലാദേശിനു തീരുമാനമെടുക്കാന്‍ ഇന്നു കൂടി സമയം നല്‍കി. ഐ.സി.സി. ബോര്‍ഡിലെ ഭൂരിഭാഗം ഡയറക്‌ടര്‍മാരും ബംഗ്ലാദേശിന് നിര്‍ബന്ധ ബുദ്ധി തുടര്‍ന്നാല്‍ പുറത്താക്കണമെന്നു വോട്ട് ചെയ്‌തു. 15 ഡയറക്‌ടര്‍മാരില്‍ പാകിസ്‌താന്‍ മാത്രമാണു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ പിന്തുണച്ചത്. Read More…
ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കില്ലെന്ന് പാക്കിസ്ഥാൻ
ബംഗ്ലദേശും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിലുള്ള തർക്കത്തിൽ ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ട്വന്‍റി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നു എന്ന അഭ്യൂഹങ്ങൾക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) അറുതി വരുത്തി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലദേശ് പിന്മാറിയാലും പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് ‘റെവ്സ്പോർട്സ്’ (RevSportz) റിപ്പോർട്ട് ചെയ്യുന്നു. “ഇത് പിസിബിയുടെ നിലപാടല്ല” എന്ന് ബോർഡുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്ന്, 2025-ന്റെ Read More…
ലോകകപ്പിന് ഇന്ത്യയില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്; ടീമിനെ പുറത്താക്കുമോ? ICC-ക്ക് മുന്നിലുള്ള മൂന്ന് സാധ്യതകൾ
ധാക്ക: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്. കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത് ഒഴിവാക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോടു വ്യക്‌തമാക്കി. ബംഗ്ലാ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ക്ലബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയതിനു പിന്നാലെയാണു നടപടി. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായാണു ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍. ഫെബ്രുവരി ഏഴിന് നടക്കുന്ന അവരുടെ ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസാണ് എതിരാളി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണു Read More…
ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്താൻ ടീമിനെ പ്രഖ്യാപിച്ചു; റാഷിദ് ഖാൻ നയിക്കും
കാബൂള്‍: ഓള്‍റൗണ്ടര്‍ റാഷിദ് ഖാനെ നായകനാക്കി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്‌ഗാനിസ്‌ഥാന ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഗുല്‍ബദീന്‍ നയിബ്, ഇടംകൈയന്‍ പേസര്‍ ഫസലുള്ള ഫറൂഖി എന്നിവരുടെ ദേശീയടീമിലേക്കുള്ള മടക്കത്തിന് ലോകകപ്പ് വേദിയാകും. ഇരുപതുകാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഇഷാഖാണ് ടീം പ്രഖ്യാപനത്തിലെ സര്‍പ്രൈസ്. ഓഫ് സ്‌പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാന്റെ വരവ് മിസ്‌റ്ററി സ്‌പിന്നര്‍ എ.എം. ഗസന്‍ഫാറിനെ റിസര്‍വ് നിരയിലാക്കി. യു.എ.ഇയില്‍ വെസ്‌റ്റിന്‍ഡീസിനെതിരായ മൂന്നു മത്സര പരമ്പരയിലും ഇതേ ടീമാകും കളത്തിലിറങ്ങുന്നത്. ജനുവരി 19 മുതല്‍ Read More…
ടി20 ലോകകപ്പ് ടീമിൽ നിന്നുള്ള ഒഴിവാക്കൽ; ശുഭ്‌മാൻ ഗില്ലിനെ ആരും അറിയിച്ചില്ലെന്ന് വെളിപ്പെടുത്തൽ
ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ ശനിയാഴ്ച ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോഴല്ല ശുഭ്‌മാൻ ഗില്ലിന്റെ വിധി നിർണ്ണയിക്കപ്പെട്ടത്; മറിച്ച് കടുത്ത മൂടൽമഞ്ഞ് കാരണം ബുധനാഴ്ചത്തെ നാലാം ടി20 മത്സരം ഉപേക്ഷിച്ചപ്പോഴാണ് അത് സംഭവിച്ചത്. ഗില്ലിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ആ ദിവസം തന്നെ എടുത്തിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ വരെ സെലക്ഷൻ കമ്മിറ്റി ചെയർമാനോ, ക്യാപ്റ്റൻ സൂര്യകുമാർ യാദവോ, ഹെഡ് കോച്ച് ഗൗതം ഗംഭീറോ ഇക്കാര്യം ഗില്ലിനെ അറിയിച്ചിരുന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു Read More…
ഗില്ലില്ല, ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ കളിക്കും, ഇഷാന്‍ കിഷനും ടീമില്‍
മുംബൈ: അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തി.ഫോം മങ്ങിയ ഉപനായകന്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയതും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ടീമിലെടുത്തതുമാണു പ്രധാന മാറ്റം. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് ഇഷാന് ടീമിലേക്കുള്ള വഴി തുറന്നത്. ടീം കോമ്പിനേഷന്‍ കൂടി പരിഗണിച്ചാണ് വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയ്ക്ക് പകരം ഇഷാനെ ടീമിലെടുത്തതെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ Read More…
ലോകകപ്പെത്തി; വീണ്ടും തഴയപ്പെട്ട് സഞ്ജു, ജിതേഷ് ടീമില്‍, മലയാളി താരത്തിന്റെ ഭാവി ?
കഴുത്തിലെ ഡിസ്‌കിനു സ്‌ഥാനചലനമുണ്ടായതിനെ തുടര്‍ന്നഇന്ത്യന്‍ ക്രിക്കറ്റ് ടെസ്‌റ്റ്, ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതോടെയാണ് ഓപ്പണര്‍ റോളില്‍ മികച്ച രീതിയില്‍ കളിക്കുകയായിരുന്നു സഞ്ജു സാംസണ് സ്ഥാനം നഷ്ടമായി . ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലായിരുന്നു മലയാളികള്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ പതിവുപോലെ സഞ്ജു ടീമിന് പുറത്ത്. ടി20 ലോകകപ്പിന് വെറും രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് സഞ്ജു വീണ്ടും ടീമില്‍ നിന്നും തഴയപ്പെടുന്നത്. Read More…








