Featured Sports

ലോകകപ്പെത്തി; വീണ്ടും തഴയപ്പെട്ട് സഞ്ജു, ജിതേഷ് ടീമില്‍, മലയാളി താരത്തിന്റെ ഭാവി ?

കഴുത്തിലെ ഡിസ്‌കിനു സ്‌ഥാനചലനമുണ്ടായതിനെ തുടര്‍ന്നഇന്ത്യന്‍ ക്രിക്കറ്റ്‌ ടെസ്‌റ്റ്, ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതോടെയാണ് ഓപ്പണര്‍ റോളില്‍ മികച്ച രീതിയില്‍ കളിക്കുകയായിരുന്നു സഞ്ജു സാംസണ് സ്ഥാനം നഷ്ടമായി . ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലായിരുന്നു മലയാളികള്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ പതിവുപോലെ സഞ്ജു ടീമിന് പുറത്ത്. ടി20 ലോകകപ്പിന് വെറും രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് സഞ്ജു വീണ്ടും ടീമില്‍ നിന്നും തഴയപ്പെടുന്നത്. Read More…

Featured Sports

2026 ടി20 ലോകകപ്പ്; വീണ്ടും ഇന്ത്യ-പാക് പോരാട്ടം, ഇരുടീമുകളും ഒരേ ഗ്രൂപ്പിൽ

ദുബായ്‌: ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായി വേദിയാകുന്ന 2026 ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ മുഴുവന്‍ മത്സരക്രമങ്ങളും പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴ്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെയാണു ടൂര്‍ണമെന്റ്‌. പുതുമുഖങ്ങളായ ഇറ്റലി ഉള്‍പ്പെടെ 20 ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. മുംബൈയില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരവും ഫെബ്രുവരി 15-ന്‌ കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടവുമാണ്‌ ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണങ്ങള്‍. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌, ചെന്നൈ, കൊല്‍ക്കത്ത, കൊളംബോ തുടങ്ങിയ പ്രമുഖ വേദികളിലായാണ്‌ ലോകകപ്പ്‌. ഇന്ത്യ, പാകിസ്‌താന്‍, യു.എസ്‌.എ., ഹോളണ്ട്‌, നമീബിയ എന്നിവര്‍ എ Read More…

Sports

വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഫില്‍ സോള്‍ട്ട് ; 16-ാം ഓവറില്‍ പറത്തിയത് 3സിക്‌സറുകളും 3 ബൗണ്ടറികളും

ഐപിഎല്ലില്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങി ഇംഗ്‌ളണ്ടിന്റെ ഫില്‍ സാള്‍ട്ട്. ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 ല്‍ വെസ്റ്റിന്‍ഡീസിനെതിരേ തകര്‍ത്താടിയ ഫില്‍ സാള്‍ട്ട് റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ പതിനാറാം ഓവറില്‍ അടിച്ചുകൂട്ടിയത് 30 റണ്‍സ്. മൂന്ന് സിക്‌സറുകളും മുന്ന് ബൗണ്ടറികളും നേടിയ അദ്ദേഹം ഇംഗ്‌ളണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തുകയും ചെയ്തു. 4, 6, 4, 6, 6, 4 എന്നായിരുന്നു ഫില്‍ സാള്‍ട്ടിന്റെ സ്‌കോര്‍. സാള്‍ട്ടിന്റെ ഈ വെടിക്കെട്ട് 15 പന്തുകള്‍ ബാക്കി നില്‍ക്കെ 8 Read More…