ലഹോർ: ഫെബ്രുവരി 15-ന് നടക്കേണ്ട പാകിസ്താൻ – ഇന്ത്യ ടി20 ലോകകപ്പ് പോരാട്ടം നിശ്ചയിച്ചതുപോലെ തന്നെ നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കൊളംബോയിൽ നടക്കാനിരിക്കുന്ന മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) സമീപിച്ചു. പാക്കിസ്ഥാൻ സർക്കാരാണ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് മത്സരം കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. വിഷയം ചർച്ച ചെയ്യാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അംഗങ്ങൾ ഞായറാഴ്ച ലഹോറിലെത്തിയിരുന്നു. ഇതിനു പിന്നാലെ പിസിബി തലവൻ മൊഹ്സിൻ നഖ്‌വി പാക്കിസ്ഥാൻ Read More…
Tag: T20 World Cup
ട്വന്‍റി 20 ലോകകപ്പിലെ ആദ്യ മല്‍സരത്തിന് ബുംറയില്ല! സഞ്ജു പുറത്തേക്ക്? കാരണമറിയണ്ടേ?
ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമല്‍സരം തുടങ്ങാനിരിക്കെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ മല്‍സരം. വൈറല്‍ പനി ബാധിച്ചതോടെ താരത്തിന് ഇന്ന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ നെറ്റ്സില്‍ പന്തെറിയാനും താരം എത്തിയിരുന്നില്ല. ടൂര്‍ണമെന്‍റിന്‍റെ തുടക്കമായതിനാല്‍ തന്നെ ഇപ്പോള്‍ റിസ്കെടുത്ത് താരത്തിന്‍റെ ആരോഗ്യനില വഷളാക്കേണ്ട സാഹചര്യമില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. ബുംറയില്ലെങ്കില്‍ സിറാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഹാര്‍ദികും സിറാജുമാകും പന്തെറിയാന്‍ ആദ്യമിറങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂസീലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത Read More…
പരിക്കേറ്റ ഹര്‍ഷിത് റാണ പുറത്ത്; ലോകകപ്പില്‍ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും
ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരം ഹർഷിത് റാണയ്ക്ക് സീസൺ നഷ്ടമായി. പകരം മുഹമ്മദ് സിറാജിനെ ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ റാണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ ഒരു ഓവർ Read More…
പാക്കിസ്ഥാന്റേത് മണ്ടന്‍ തീരുമാനമെന്ന് ബംഗ്ലാദേശ് ; ഇന്ത്യയോടുള്ള കളി ഉപേക്ഷിക്കുന്നതെന്തിന്?
ഐസിസി ട്വൻ്റി-20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ലെന്ന പാക്കിസ്ഥാൻ്റെ തീരുമാനത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ബംഗ്ലാദേശ് രംഗത്തെത്തി. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ആരാധകരെ നിരാശപ്പെടുത്തുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) അഭിപ്രായപ്പെട്ടു. തങ്ങൾക്കു വേണ്ടിയെന്ന പേരിൽ ഐസിസിക്കും പിസിബിക്കും ഇത്ര വലിയ സാമ്പത്തിക ആഘാതം പാക്കിസ്ഥാൻ വരുത്തിവെക്കേണ്ടതില്ലെന്നാണ് ബിസിബിയുടെ നിലപാട്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ അത് ഐസിസിയുടെ വാർഷിക വിഹിതത്തിൽ കുറവുണ്ടാക്കുമെന്നും ഇത് ബംഗ്ലാദേശിനെപ്പോലുള്ള Read More…
ഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടന്നില്ലെങ്കില്‍ …. കോടികള്‍ നഷ്ടപ്പെടുന്നത് ആര്‍ക്കൊക്കെ?
ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടന്നില്ലെങ്കില്‍ ഏകദേശം 4500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. സംപ്രേഷണ അവകാശങ്ങള്‍, പരസ്യ വരുമാനം, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വരുമാനം, നിയമപരമായ വാതുവെപ്പ് എന്നിവയെല്ലാം ചേര്‍ത്താണ് ഈ തുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമില്ലാത്ത ഒരു ഐ.സി.സി. ടൂര്‍ണമെന്റ് ചിന്തിക്കാനാകില്ല. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ കോടികളുടെ വരുമാനമാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ക്കു നല്‍കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങള്‍ക്കിടയിലെ 10 സെക്കന്‍ഡ് പരസ്യത്തിന് മാത്രം 25 മുതല്‍ 40 ലക്ഷം രൂപ വരെയാണ് Read More…
ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പ്രഖ്യാപനം; പാകിസ്താന് മുന്നറിയിപ്പുമായി ഐ.സി.സി.
ദുബായ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന പാകിസ്താന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. തീരുമാനത്തിന്റെ പ്രത്യാഘാതം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടി വരുമെന്ന് ഐ.സി.സി. മുന്നറിയിപ്പ് നല്‍കി. 15-നു കൊളംബോയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എ ഗ്രൂപ്പ് മത്സരം. പാകിസ്താന്‍ സര്‍ക്കാരാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. പാകിസ്താന്റെ ബഹിഷ്‌കരണ ഭീഷണിയില്‍ ഐ.സി.സി. നിലവില്‍ തീരുമാനമൊന്നുമെടുത്തില്ല. 12 മുഴുവന്‍ സമയ അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ഐ.സി.സി. ബോര്‍ഡ് യോഗം ചേര്‍ന്നാണ് Read More…
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ; ഇന്ത്യക്കെതിരേ കളിക്കാനില്ലെന്ന് പാകിസ്‌താന്‍
ഇസ്ലാബാമാദ്: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാകിസ്‌താന്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എ ഗ്രൂപ്പ് മത്സരം 15 നു കൊളംബോയില്‍ നടക്കാനിരിക്കേയാണു നടപടി. സര്‍ക്കാരിന്റെ നിര്‍ദേശം മൂലമാണു മത്സരം ബഹിഷ്‌കരിക്കുന്നതെന്നു പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് എക്‌സിലൂടെ വ്യക്‌തമാക്കി. ശ്രീലങ്കയിലേക്കു പോകാനുള്ള യാത്രാനുമതി നല്‍കിയെങ്കിലും ഇന്ത്യക്കെതിരേ മത്സരിക്കേണ്ടെന്ന നിലപാടിലാണു പാക് സര്‍ക്കാര്‍. മത്സരം ബഹിഷ്‌കരിക്കുന്നത് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഐ.സി.സി. ടൂര്‍ണമെന്റുകളുടെ പ്രധാന ആകര്‍ഷണം പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളാണ്. Read More…
ടി 20 ലോകകപ്പ് ഇലവനിൽ സഞ്ജു ഉണ്ടാകില്ല? സെഞ്ചുറിക്കു പിന്നാലെ വിക്കറ്റ് കീപ്പറായും ഇഷാൻ; ഞെട്ടി ആരാധകർ
തിരുവനന്തപുരം: കാര്യവട്ടം ടി20-യിൽ ഇന്ത്യൻ ബാറ്റിങ്ങിനു പിന്നാലെ കണ്ട അപ്രതീക്ഷിത മാറ്റത്തിൽ ഞെട്ടി ആരാധകർ. കാര്യവട്ടം ട്വന്‍റി 20യില്‍ വിക്കറ്റ് കീപ്പിങില്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍. വെടിക്കെട്ട് ബാറ്റിങിന് ശേഷമാണ് ഇഷാന്‍ വിക്കറ്റ് കീപ്പ് ചെയ്യുന്നത്. ടീം ഷീറ്റില്‍ സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പറായിട്ടുള്ളതെങ്കിലും രണ്ടാം ഇന്നിങിസില്‍ ഇഷാന്‍ കീപ്പറായി എത്തുകയായിരുന്നു. ടി20 ലോകകപ്പ് ടീമിലടക്കം ഒന്നാം വിക്കറ്റ് കീപ്പറായുണ്ടായിരുന്ന സഞ്ജുവിനെ വിക്കറ്റ് കീപ്പർ സ്ഥാനത്തു നിന്ന് മാറ്റിയത് ലോകകപ്പിലെ ടീം കോമ്പിനേഷന്റെ സൂചനകൾ നൽകുന്നതാണ്. സ്വന്തം Read More…
പാകിസ്താന്റെ മത്സരങ്ങളെല്ലാം ലങ്കയിൽ; ബഹിഷ്കരിച്ചാൽ ബംഗ്ലാദേശിനെ തിരികെ വിളിക്കും; റിപ്പോർട്ട്
ലാഹോർ: അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്താൻ നിലപാടറിയിക്കും. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാകിസ്താൻ മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് പുറത്തുവരികയാണ്. പാകിസ്താൻ ടൂർണമെന്റ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ ഐസിസി തിരികെ വിളിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. Read More…









