Crime

‘ നാണംകെടുത്തി, മരിച്ചിട്ടായാലും സത്യം തെളിയണം’! മോഷ്ടാവെന്ന് പരിഹാസം, യുവതി ജീവനൊടുക്കി

കാസർകോട് മുളിയാറിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കും അയൽവാസികൾക്കും പൊലീസിനുമെതിരെ കുടുംബം രംഗത്തെത്തി. താൻ നിരപരാധിയാണെന്നും ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നും വ്യക്തമാക്കുന്ന 24-കാരിയായ ജസീലയുടെ മരണമൊഴി വീഡിയോ കുടുംബം പുറത്തുവിട്ടു. അയൽവീട്ടിലെ വിവാഹത്തിനിടെ സ്വർണമാല കാണാതായതുമായി ബന്ധപ്പെട്ട് ജസീലയ്ക്കെതിരെ ആരോപണമുയരുകയും ആദൂർ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന ജസീല വിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണത്തിന് മുൻപ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. താൻ Read More…

Crime

പണത്തിനായി മറ്റുള്ളര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് ഭര്‍ത്താവ്! ജീവനൊടുക്കി യുവതി

പണത്തിനായി അന്യപുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കര്‍ണാടകയിലെ ഭല്‍കി സ്വദേശിയായ അഞ്ജനബായ് (22) ആണ് ജീവനൊടുക്കിയത്. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്. ബസവകല്യാണ്‍ സ്വദേശിയായ ശേഖര്‍ പാട്ടീലിനെ 2022ലാണ് യുവതി വിവാഹം കഴിച്ചത്. ബസവകല്യാണിലെ ഓം കോളനിയിലെ ഇവരുടെ വീട്ടിലാണ് അഞ്ജന കുഞ്ഞുമായി കഴിഞ്ഞിരുന്നത്. ഈ വീടിനുള്ളിലാണ് അഞ്ജന ജീവനൊടുക്കിയതും.  കഴിഞ്ഞയാഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മകളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് അഞ്ജനയുടെ പിതാവ് വിജയകുമാര്‍ പറയുന്നത്. ആളുകളെ Read More…

Featured Lifestyle

പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ ‘കൊറിയൻ ലവ് ഗെയിം’ എന്താണ്?

ഗാസിയാബാദിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ച മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ‘കൊറിയൻ ലവ് ഗെയിം’ എന്ന ഓൺലൈൻ ടാസ്‌ക് അധിഷ്ഠിത ഗെയിമുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. .ഗെയിം കളിക്കുന്നതു വിലക്കിയ പിതാവ്‌ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയതാണ്‌ കുട്ടികളെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. രാത്രി ബാല്‍ക്കണിയിലെത്തി വാതില്‍ പുറത്തുനിന്നു പൂട്ടിയശേഷമാണു കെട്ടിടത്തില്‍നിന്നു ചാടിയത്‌. ‘കൊറിയൻ ലവ് ഗെയിം’ എന്താണ്? വെർച്വൽ കഥാപാത്രങ്ങളും വൈകാരികമായ കഥപറച്ചിലും ഉൾപ്പെടുന്ന, ടാസ്‌ക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒരു പ്രത്യേകതരം ഓൺലൈൻ Read More…

Featured Spotlight

36-ാം വയസി‍ല്‍ ആദ്യത്തെ വിമാനം; അതും ഒരു രൂപ കടംവാങ്ങാതെ; ഞെട്ടിച്ച് റോയിയുടെ മരണം

മാരുതിക്കും മുന്‍പേ വന്ന ഡോള്‍ഫിന്‍ എന്ന കാറിനെക്കുറിച്ച് പഴയ തലമുറയ്ക്ക് ഓര്‍മ്മയുണ്ടാവും? ആ കാര്‍ കൗതുകത്തോടെ നോക്കിനിന്ന ഒരു 13വയസുകാരന്‍ പിന്നീട് ലോകത്തിലെ തന്നെ മികച്ച കാറുകള്‍ സ്വന്തമാക്കിയ കഥയാണ് ഇത്. ഇതേ കൊച്ചുമിടുക്കന്‍ തന്‍റെ 36ാം വയസില്‍ ഒരു വിമാനം തന്നെ സ്വന്തമാക്കി. അതും ഒരു രൂപ പോലും കടംവാങ്ങാതെ. മലയാളികള്‍ക്ക് എന്നും പ്രചോദനവും അഭിമാനവുമായിരുന്ന കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയിയെ അത്ഭുതത്തോടെയാണ് കേരളം നോക്കിയത്. സമ്പന്നതയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സാധാരണക്കാരനെപ്പോലെ പെരുമാറുന്ന, Read More…

Crime

ഉണ്ണികൃഷ്ണന്‍ ‘ഗേ’ ഗ്രൂപ്പില്‍ അംഗം, ഇഷ്ടം ആണുങ്ങളോട്; ഗ്രീമയെ ഒഴിവാക്കിയത് മനപ്പൂര്‍വ്വമെന്ന് ഗ്രീമയുടെ കുടുംബം

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതൽ ആരോപണങ്ങൾ. എസ്.എൽ.സജിത (54), മകൾ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്‍റെ കാരണമെന്നാണ്  ബന്ധുക്കളുടെ ആരോപണം.  ഉണ്ണികൃഷ്ണന്‍ പുരുഷന്മാര്‍ മാത്രമുള്ള ‘ഗേ’ ഗ്രൂപ്പുകളില്‍ സജീവമായിരുന്നുവെന്നാണ് ഗ്രീമയുടെ കുടുംബത്തിന്റെ ആരോപണം. ഇത് വ്യക്തമാക്കുന്നതിന്റെ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് പ്രാഥമിക Read More…

Crime

വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചു; പിന്നാലെ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജന(54), മകൾ ഗ്രീമ( 30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിന് ശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു. സയനൈഡ് കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്. “ജീവനൊടുക്കുന്നു” എന്ന സന്ദേശം കുടുംബ ഗ്രൂപ്പിൽ വന്നതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. Read More…

Crime

ഫോൺ വാങ്ങി നൽകിയില്ല; ഭർത്താവുമായുള്ള തർക്കത്തിനൊടുവിൽ 22-കാരി ആത്മഹത്യ ചെയ്തു

പെട്ടെന്നുണ്ടായ ഒരു എടുത്തുചാട്ടം ഒരു കുടുംബത്തെ തകർത്ത ദാരുണമായ സംഭവമാണ് ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊബൈൽ ഫോണിനെച്ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് 22 വയസ്സുള്ള യുവതി ജീവിതം അവസാനിപ്പിച്ചു. തർക്കത്തിന് കാരണം ഫോൺ നേപ്പാൾ സ്വദേശിനിയായ ഉർമ്മിള ഖാനൻ റിജാൻ ആണ് മരിച്ചത്. ഭർത്താവിനും കുഞ്ഞിനുമൊപ്പം മോഡാസയിൽ താമസിച്ചിരുന്ന ഇവർ അവിടെ ഒരു ചെറിയ ചൈനീസ് ഭക്ഷണശാല നടത്തിയാണ് ജീവിതോപാധി കണ്ടെത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉർമ്മിള ഭർത്താവിനോട് ഒരു പുതിയ മൊബൈൽ ഫോൺ Read More…

Featured Spotlight

അമ്മ വിദേശത്ത് പോകാനിരിക്കെ മകള്‍ ജീവനൊടുക്കി; 4 പേർക്ക് പുതുജീവനേകി അയോണയുടെ മടക്കം

കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച വിദ്യാര്‍ത്ഥിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വൃക്ക ഇന്ന് ഒരാള്‍ക്ക് വെച്ചു പിടുപ്പിക്കും. തിരൂര്‍ സ്വദേശിനി അയോണ മോണ്‍സന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോന മോണ്‍സണ്‍. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. അയോണ മോണ്‍സന്റെ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. Read More…

Movie News

കന്നഡ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ; വിവാഹം കഴിക്കാന്‍ വീട്ടുകാർ നിർബന്ധിക്കുന്നു എന്ന് കുറിപ്പ്

ബെംഗളൂരു∙ കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. അഭിനയം Read More…