Celebrity

സേവ്‌ ബോക്‌സ്‌ തട്ടിപ്പ്‌: ഇ.ഡി. കുറ്റപത്രം നല്‍കി, ജയസൂര്യയെയും ഭാര്യയെയും സാക്ഷികള്‍

കൊച്ചി: സേവ്‌ ബോക്‌സ്‌ തട്ടിപ്പ്‌ കേസില്‍ എറണാകുളം പി.എം.എല്‍.എ. കോടതിയില്‍ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ ജയസൂര്യയെയും ഭാര്യ സരിതയെയും സാക്ഷിയാക്കിയാണ്‌ കുറ്റപത്രം. സേവ്‌ ബോക്‌സിന്റെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന പേരിലും ആപ്പിന്റെ മറവിലും പലരില്‍നിന്നായി കോടികളുടെ വെട്ടിപ്പ്‌ നടത്തിയെന്ന കേസില്‍ സ്‌ഥാപന ഉടമ സ്വാതിക്‌ റഹീം, സി. തസ്‌ലിം, സേവ്‌ ബോക്‌സ്‌ കമ്പനി എന്നിവരെ പ്രതിയാക്കിയാണ്‌ കുറ്റപത്രം. സേവ്‌ ബോക്‌സിന്റെ ബ്രാന്‍ഡ്‌ അംബാസഡറായിരുന്നു ജയസൂര്യ. തട്ടിപ്പിലൂടെ കമ്പനിയുണ്ടാക്കിയ പണത്തിന്റെ ഭാഗം പ്രതിഫലമായി കൈപ്പറ്റിയെന്നു കണ്ടെത്തിയാണ്‌ ജയസൂര്യയ്‌ക്കെതിരേയും അന്വേഷണം Read More…

Celebrity

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയേയും ഇ.ഡി. ചോദ്യംചെയ്തു, നടനൊപ്പം ഭാര്യയും ഇഡി ഓഫീസിൽ

സേവ് ബോക്‌സ് ഓണ്‍ലൈന്‍ ലേലആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ചോദ്യംചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് .കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയാണു നടനെ ചോദ്യംചെയ്തത്. രാവിലെ 11.40 മുതല്‍ വൈകിട്ട് 5.30 വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ജയസൂര്യയ്‌ക്കൊപ്പം ഭാര്യയും ഇ.ഡി. ഓഫീസല്‍ ഹാജരായി. രണ്ടുവര്‍ഷം മുമ്പ് ഏറെ വിവാദമായ കേസാണ് സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്. ഓണ്‍ലൈന്‍ ലേല ആപ്പായ ‘സേവ് ബോക്‌സി’ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. കേസില്‍ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശൂര്‍ Read More…