ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമെന്ന് ഉറപ്പായതോടെ ടീമില്‍ ഇടം പിടിക്കാതെയും കളിക്കാന്‍ അവസരം കിട്ടാതെയും പോയ അനേകരിലാണ് മലയാളി താരം സഞ്ജു സാംസണും സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലുമെല്ലാം വരുന്നത്. എന്നാല്‍ ലോകകപ്പിന് തൊട്ടുപിന്നാലെ കരുത്തരായ ഓസീസിനെ ടി 20 യില്‍ നേരിടാനുള്ള അവസരം സഞ്ജുവിനും കൂട്ടര്‍ക്കും കിട്ടിയേക്കും.ലോകകപ്പിന്റെ ആവേശം അടങ്ങുന്നതിന് മുമ്പ് ഓസ്‌ട്രേലിയ അഞ്ചു ടി20 മത്സരങ്ങളുള്ള പരമ്പരയ്ക്കായി ഇന്ത്യയില്‍ വരുന്നുണ്ട്. ലോകകപ്പിന് പിന്നാലെ വിശാഖപട്ടത്തില്‍ തുടങ്ങുന്ന പരമ്പരയില്‍ ലോകകപ്പിലെ ഭൂരിപക്ഷം സീനിയര്‍ താരങ്ങള്‍ക്കും Read More…
Tag: sanju samson
മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു തകര്‍ത്തുവാരുന്നു ; തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം
ലോകകപ്പ് ടീമില്‍ അവഗണിക്കപ്പെട്ട മലയാളിതാരം സഞ്ജുസാംസണ്‍ മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ത്തുവാരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സഞ്ജുസാംസണ്‍ അര്‍ദ്ധശതകം നേടി. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ പ്രീമിയര്‍ ആഭ്യന്തര ടി 20 മത്സരത്തില്‍ കേരളവും ഒഡീഷയും തമ്മിലുള്ള മത്സരത്തില്‍ സഞ്ജു സാംസണ്‍ 31 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. തന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ നാല് ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തി. 11.1 ഓവറില്‍ 90/2 എന്ന Read More…
കഴിവില്‍ സംശയിച്ചവര്‍ക്ക് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ കിടലന്‍ മറുപടി
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ നിരാശ സഞ്ജു സാംസണ് മാത്രമല്ല മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് മുഴുവനുമുണ്ട്. തന്റെ ബാറ്റിംഗ് മികവിനെ സംശയിച്ചവര്‍ക്ക് സഞ്ജുവിന്റെ ബാറ്റ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ നായകനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ചണ്ഡിഗഡിനെതിരായ മത്സരത്തില്‍ അടിച്ചുതകര്‍ത്തു. തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സഞ്ജു ടീമിന് ഉയര്‍ന്ന സ്‌കോറും സമ്മാനിച്ചു. 32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ Read More…
ധോണി – സഞ്ജു കൂടിക്കാഴ്ച? മലയാളിതാരം അടുത്ത സീസണില്‍ ചെന്നൈയിലോ?
രാജസ്ഥാന്‍ റോയല്‍സിനെ രണ്ടു തവണ പ്‌ളേഓഫില്‍ എത്തിച്ച മലയാളിതാരം സഞ്ജുസാംസണ്‍ ഐപിഎല്ലില്‍ അഞ്ചു തവണ കിരീടം നേടിയ മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ എത്തുമോ? സഞ്ജുസാംസണ്‍ മഹേന്ദ്രസിംഗ് ധോണി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ അഭ്യുഹം. ലോകകപ്പ് ടീമില്‍ ഇടം നേടാതെ പോയ സഞ്ജു സാംസണെ പിന്നീട് കാണുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്ന നിലയിലാണ്. എന്നാല്‍ ലോകകപ്പിന് എത്തിയിരിക്കുന്ന തന്റെ ക്ലബ്ബിലെ കളിക്കാരെ കാണാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ എത്തിയിരുന്നു. ഈ കൂട്ടത്തിലാണ് ധോണിയെയും Read More…
സഞ്ജു അല്‍പ്പകൂടി ക്ഷമ കാട്ടണം; ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത് ശരിയായ തീരുമാനമെന്ന് ശ്രീശാന്ത്
സഞ്ജു സാംസണെ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കാത്ത സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം ശരിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. സഞ്ജു ബാറ്റിംഗില്‍ അല്‍പ്പം കൂടി ക്ഷമ കാണിക്കണമെന്നും ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകണമെന്നും ശ്രീശാന്ത് പറഞ്ഞു. സ്പോര്‍ട്സ്‌കീഡയോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. സഞ്ജുവിനെ ഒഴിവാക്കിയ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ശരിയായ തീരുമാനമാണ് എടുത്തതെന്നും പറഞ്ഞു. സഞ്ജു ബാറ്റിംഗില്‍ അല്‍പ്പം ക്ഷമ കാണിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍ പറയുന്നു. ”ഇത് ശരിയായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു Read More…
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയില്ല ; സഞ്ജുസാംസന്റെ പ്രതികരണം ഇങ്ങിനെ
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ തന്റെ വികാരം പ്രകടിപ്പിച്ച് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും രവിചന്ദ്രന്‍ അശ്വിന്റെ അപ്രതീക്ഷിത തിരിച്ചുവരവിലും ഇന്ത്യ കെഎല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി തിരഞ്ഞെടുത്തു. സഞ്ജുവിനെ പരിഗണിക്കാനും കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ‘ അത് അതാണ്. ഞാന്‍ മുന്നോട്ട് Read More…
ലോകകപ്പ് ടീമിലില്ല, ആരാധകര്‍ക്ക് നിരാശ; സഞ്ജു സാംസണ്‍ സ്വന്തം കുഴി തോണ്ടിയത് ഇങ്ങനെ
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ആരാധകരും രാജസ്ഥാന്‍ റോയല്‍സ് ആരാധകരും ഭയന്നത് പോലെ തന്നെ സംഭവിച്ചു. സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടിയില്ല. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ മുന്‍വിധിയെടുത്ത് അനേകം അനേകരാണ് മലയാളി താരത്തിന് വേണ്ടി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒച്ച വെച്ചത്. ടീം സെലക്ഷന്‍ പക്ഷപാതപരവും സ്വജനപക്ഷപാതവുമെല്ലാം ആരോപിക്കപ്പെട്ടു. ആരാധകരോട് അടങ്ങാന്‍ സഞ്ജു തന്നെ ഇറങ്ങി പറഞ്ഞിട്ടും ആരും കേട്ടില്ല. എന്നാല്‍ ലോകകപ്പ് ടീമിലേക്കുള്ള തന്റെ സ്ഥാനം നഷ്ടമാക്കിയത് സഞ്ജു Read More…