ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ സുപ്രീം കോടതി നടത്തി. യഥാർത്ഥ അയ്യപ്പ ഭക്തകളായ സ്ത്രീകൾ 50 വയസ്സ് തികയുന്നത് വരെ ശബരിമലയിലേക്ക് പോകില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. 2018-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് മല ചവിട്ടിയ ബിന്ദു അമ്മിണി ഉൾപ്പെടെയുള്ളവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങിന്റെ വാദങ്ങൾക്കിടെയായിരുന്നു ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ പരാമർശങ്ങൾ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകിയ പഴയ വിധി Read More…
Tag: sabarimala
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി, ED അന്വേഷണം നിലച്ചു, പ്രതികളെ ചോദ്യം ചെയ്‌തിട്ടില്ല
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി (ഇ.ഡി)ന്റെ അന്വേഷണം നിലച്ചു. ഉദ്യോഗസ്‌ഥനെ മാറ്റിയതടക്കമുള്ള നടപടികള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നു വിലയിരുത്തല്‍. സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയാണ് ഇ.ഡി. അന്വേഷിക്കുന്നത്. ജനുവരിയില്‍ അന്വേഷണം തുടങ്ങിയെങ്കിലും ഉണ്ണികൃഷ്‌ണന്‍ പോറ്റി, എ. പത്മകുമാര്‍ അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍ ആരെയും ഇ.ഡി. ചോദ്യം ചെയ്‌തിട്ടില്ല. കേസ് അന്വേഷിച്ചിരുന്ന ഇ.ഡി. അഡീ. ഡയറക്‌ടര്‍ അശുഘോയലിനെ അലാഹാബാദിലേക്കു സ്‌ഥലംമാറ്റി. പകരമെത്തിയ ഉദ്യോഗസ്‌ഥന്‍ അന്വേഷണം തുടങ്ങിയിട്ടില്ല. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ Read More…
പത്തനംതിട്ടയില്‍ കയറരുത്, കേരളം വിട്ടുപോകരുത് ; ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് മുന്നില്‍ കര്‍ശന ഉപാധികളോടെ ജാമ്യം
കൊല്ലം: അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യം നല്‍കിയത്. കേരളംവിട്ടുപോകരുത്, പത്തനംതിട്ട ജില്ലയില്‍ കയറരുത് തുടങ്ങി അനേകം നിയന്ത്രണങ്ങളാണ് വെച്ചിട്ടുള്ളത്. പത്തനംതിട്ടയില്‍ കയറരുത് എന്നതാണ് പ്രധാന നിബന്ധന. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, കേരളം വിട്ടു പുറത്തുപോകരുത്, ആഴ്ചയില്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. അന്വേഷണത്തെ ബാധിക്കുന്ന ഇടപെടല്‍ Read More…
ശബരിമല സ്വര്‍ണക്കൊള്ള; പ്രധാന പ്രതികളുടെ 1.3 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രധാന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി. 1.3 കോടി വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ശബരിമലയില്‍ നടന്നത് വ്യാപക ക്രമക്കേടെന്ന് ഇഡി വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എട്ടോളം സ്വത്തുവകകള്‍ കണ്ടുകെട്ടി. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളില്‍ ഗുരുതര ക്രമക്കേടെന്നും കണ്ടെത്തലുണ്ട്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്ന് സുപ്രധാന രേഖകളും ഇഡി പിടിച്ചെടുത്തു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണവും മറ്റ് ക്ഷേത്ര സ്വത്തുക്കളും ദുരുപയോഗം ചെയ്തെന്ന കേസിൽ ഇഡി കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് നിർണായക വിവരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഓപ്പറേഷൻ Read More…
പോറ്റിയെ കേറ്റിയത് തന്ത്രി തന്നെ ! എല്ലാമറിയുന്നവന്‍ കണ്ഠര് രാജീവരെന്ന് എസ്ഐടി കണ്ടെത്തല്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേസില്‍ അതിനിര്‍ണായക നീക്കമാണ് പ്രത്യേക അനേഷണസംഘം നടത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ട് പതിറ്റാണ്ടിന്‍റെ ബന്ധമാണുള്ളതെന്ന് എസ്‌ഐടി പറയുന്നു. ശബരിമല സ്വര്‍ണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയാണ് നടന്നതെന്നും, സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളി തന്ത്രി അറിഞ്ഞു തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ക്ഷേത്രത്തില്‍ തുടങ്ങിയ ബന്ധമാണ് തന്ത്രിയും പോറ്റിയും തമ്മിലുള്ളത്, പാളികള്‍ കൊണ്ടുപോയതിനെ തന്ത്രി എതിര്‍ത്തിരുന്നില്ല എന്നതുള്‍പ്പെടെ നിര്‍ണായക കണ്ടെത്തലുകളാണ് എസ്‌ഐടിയുടേത്. കൊച്ചിയിലെ Read More…
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു അറസ്‌റ്റില്‍, പാളികള്‍ അഴിച്ചപ്പോള്‍ മനഃപൂര്‍വം വിട്ടുനിന്നു!
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസില്‍ മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു അറസ്‌റ്റില്‍. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്‌റ്റാണ് ഇത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019 ജൂലൈ 19നു പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടുനിന്നെന്നാണ് ആരോപണം. ദ്വാരപാലകക്കേസില്‍ മാത്രമല്ല കട്ടിളപ്പാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചും ബൈജുവിന് അറിയാമെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് Read More…
ആദ്യഭാര്യയുടെ അസ്വാഭാവിക മരണം, പിന്നാലെ ക്ഷേത്രത്തില്‍ നിന്നും പുറത്തായി; ശ്രീരാംപുരയിൽ പോറ്റി ‘ശാന്തൻ’
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനെന്ന് ബെംഗളുരുവിലെ ശ്രീരാംപുര നിവാസികള്‍. പോറ്റിയുടെ തട്ടിപ്പും ഇടപാടുകളും ഇന്നാട്ടുകാര്‍ക്ക് നന്നായറിയാം. വൻകിട പലിശ ഇടപാടുകൾ നടത്തുമ്പോള്‍ തന്നെയും പരിചയക്കാരിൽ നിന്ന് ചെറിയ തുകകൾ കടം വാങ്ങുന്ന സ്വഭാവമുണ്ടായിരുന്നു പോറ്റിക്ക്. ഇരുപത് വര്‍ഷത്തിലേറെയായി ശ്രീരാംപുരയില്‍ താമസിക്കുന്ന പോറ്റി പൊതുവെ ശാന്തനായാണ് പെരുമാറുന്നത്. ഇത്തരം ഇടപാടുകള്‍ ഉണ്ടെന്നറിയാമെങ്കിലും ശബരിമലയില്‍ കയറി തട്ടിപ്പു നടത്തിയെന്നത് ശ്രീരാംപുരക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് നേരത്തേ താമസിച്ചിരുന്ന വീട്ടില്‍നിന്ന് കോത്താരി മാൻഷൻ Read More…
ശബരിമല സ്വർണക്കൊള്ള: അന്വേഷണം എത്തിയതോടെ പൂട്ടി റൊഡ്ഡാം ജ്യൂവൽസ്; കൊള്ളയിൽ പങ്കില്ലെന്ന് ഗോവർധൻ
ബെംഗളൂരു ∙ ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നടത്തലയത് നിർണായക നീക്കങ്ങൾ. ബെല്ലാരിയിലെ പോറ്റിയുടെ സുഹൃത്ത് ഗോവര്‍ദ്ധന്റെ ഉടമസ്‌ഥതയിലുള്ള റൊദ്ദം ജുവലറിയില്‍ നിന്ന് 400 ഗ്രാമിലേറെ സ്വര്‍ണം കസ്‌റ്റഡിയിലെടുത്തു. 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റിരുന്നത്. പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ജ്വല്ലറിയിൽ നിന്ന് സ്വർണക്കട്ടികളും ഫ്ലാറ്റിൽ നിന്ന് ആഭരണങ്ങളുമാണ് പിടിച്ചത്. ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് കവർന്ന സ്വർണം തന്നെയാണോ ഇവ എന്ന് ശാസ്ത്രീയപരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ശബരിമലയിലെ Read More…
എൻ.കെ. പ്രേമചന്ദ്രന്റെ പൊറോട്ട, ബീഫ് ആരോപണം; നാടകമെന്ന് രഹ്ന ഫാത്തിമയുടെ മറുപടി
രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. എൻ കെ പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും രഹ്ന വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കൽപിക കഥ കേരളത്തിൽ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. കുറിപ്പ് ബഹുമാനപ്പെട്ട എൻ കെ പ്രേമചന്ദ്രൻ സാറിന്റെ ഒരു പ്രസ്താവന ശ്രദ്ധയിൽ പെട്ടു. എന്റെ അറിവിൽ Read More…







