Sports

ചരിത്രമെഴുതാന്‍ രോഹിത്ശര്‍മ്മ ; കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ഒരു വലിയ നാഴികക്കല്ല്

ലോകകപ്പിന് പിന്നാലെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ഒരു നാഴികക്കല്ല്. ടി 20 മത്സരങ്ങളില്‍ 150 മത്സരങ്ങള്‍ എന്ന നാഴികക്കല്ലാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം രോഹിതിന്റെ നൂറ്റമ്പതാമത്തെ മത്സരമാണ്. നിലവില്‍ ടി20 മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കളിച്ചിട്ടുള്ള താരവും രോഹിതാണ്. അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഇപ്പോള്‍ 149 മത്സരങ്ങളായി. പരമ്പരയിലെ രണ്ടാമത്തെ മത്സരം കളിക്കുമ്പോള്‍ തന്നെ ടി20 യില്‍ 150 മത്സരങ്ങളെന്ന നാഴികക്കല്ല്് Read More…

Sports

രോഹിത്ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിടുമോ; ധോനിക്ക് കീഴില്‍ സിഎസ്‌കെയ്ക്കായി കളിക്കാനെത്തുമോ?

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ 36 കാരനായ രോഹിത്ശര്‍മ്മ ഫ്രാഞ്ചൈസി വിടുമോ ഇല്ലയോ എന്ന ആകാംഷയാണ് ആരാധകര്‍ക്ക്. മുംബൈ ഇന്ത്യന്‍സ് ഭാവിയിലേക്ക് ഉറ്റുനോക്കുന്നു എന്നു പറഞ്ഞായിരുന്നു രോഹിതിനെ മാറ്റി ഹര്‍ദിക്കിനെ നായകനാക്കിയത്. എന്നാല്‍ രോഹിത് ചെന്നൈയില്‍ ചേരുമോയെന്നാണ് ആശങ്ക ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഖ്യ എതിരാളിയായ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേരണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. കൂടാതെ രോഹിതിന്റെ സൈനിംഗിനായി ഡല്‍ഹി ക്യാപിറ്റല്‍സ് എംഐയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. Read More…

Sports

ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സില്‍ തലമുറമാറ്റം ; രോഹിത് ശര്‍മ്മയെ നീക്കി ഹര്‍ദിക് പാണ്ഡ്യ നായകന്‍

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ തലമുറമാറ്റം. പുതിയ സീസണില്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കുമെന്നാണ് വിരം. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് വെള്ളിയാഴ്ച ക്യാപ്റ്റനായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു സീസണായി ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ ടീമിന്റെ നായകനായ പാണ്ഡ്യ അവരെ ഫൈനലില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ രണ്ടു സീസണില്‍ മുടന്തി നീങ്ങിയ മുംബൈ ഇന്ത്യന്‍സ് നവംബറില്‍ തങ്ങളുടെ പഴയ താരത്തെ തിരിച്ചെടുക്കുകയായിരുന്നു. ”ഇത് പൈതൃകം കെട്ടിപ്പടുക്കുന്നതിന്റെയും ഭാവിയിലേക്ക് തയ്യാറാവുക Read More…

Sports

വല്ലാത്ത തോല്‍വി , എങ്ങിനെ കരകയറാന്‍ കഴിയുമെന്ന് അറിയില്ല; ലോകകപ്പ് തോല്‍വിയെപ്പറ്റി രോഹിത് ശര്‍മ്മ

ലോകകപ്പ് ഫൈനലില്‍ ഏറ്റത് ഒന്നൊന്നര തോല്‍വിയായി പോയെന്നും അതില്‍ നിന്നും കരകയറാന്‍ ഏറെ സമയമെടുത്തെന്നും നിരാശ മറച്ചു വെയ്ക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ വിജയിക്കാത്തതിന്റെ നിരാശയില്‍ നിന്ന് മുന്നോട്ട് പോകാന്‍ കുറച്ച് സമയമെടുത്തെന്നും എന്നാല്‍ താന്‍ കണ്ടുമുട്ടിയ ആരാധകരുടെ സഹാനുഭൂതി നിറഞ്ഞ പ്രതികരണം സുഖം പ്രാപിക്കാന്‍ സഹായിച്ചെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സംസാരിച്ച രോഹിത്, ക്രിക്കറ്റിലെ ആത്യന്തിക Read More…

Sports

ലോകകപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും കോഹ്ലിയെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തുന്ന കളിക്കാരില്‍ മുന്‍പന്തിയിലുണ്ട് മുന്‍ നായകന്‍ വിരാട് കോഹ്ലി. അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പിലും ഫൈനല്‍ വരെയെത്തിയ ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണായിരുന്നു കോഹ്ലി. ഇന്ത്യ പരാജയപ്പെട്ടതോടെ ഇനി സെലക്ടര്‍മാരുടെ കണ്ണുകള്‍ വരാനിരിക്കുന്ന ടി20 ടീമിനെ സജ്ജമാക്കുക എന്നതാണ്. 2024 ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ, ഏകദിനത്തില്‍ നിന്ന് ടി20യിലേക്ക് ചര്‍ച്ച അതിവേഗം മാറി. എന്നാല്‍ ഇന്ത്യയുടെ ടി20 ഇലവനില്‍ കോഹ്ലി ആദ്യ ചോയ്സ് അല്ല. ലോകകപ്പ് ഫൈനലിന് Read More…

Sports

ധോണിയോ രോഹിത് ശര്‍മ്മയോ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍? ആര്‍ അശ്വിന്‍ പറയുന്നു

ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കലാശക്കളിയില്‍ കളി കൈവിട്ടില്ലായിരുന്നെങ്കില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ നായകന്മാരില്‍ കപിലിനും ധോണിക്കുമൊപ്പം രോഹിത് ശര്‍മ്മയും ഉയര്‍ന്നേനെ. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും കൊണ്ട് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നിട്ടും 10 കളിക്ക് ശേഷം ഫൈനലില്‍ പതിനൊന്നാമത്തെ കളിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് കീഴടങ്ങിയതോടെ രോഹിതിനും നിര്‍ഭാഗ്യം വന്നു ഭവിച്ചു. എന്നാല്‍ രണ്ടുലോകകപ്പുകള്‍ ഉയര്‍ത്തിയ ധോണിയാണോ ഇന്ത്യയെ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിപ്പിച്ച് മുന്നില്‍ നിന്നും നയിച്ച രോഹിത് ശര്‍മ്മയാണോ മികച്ച ക്യാപ്റ്റന്‍ എന്ന സംവാദത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ Read More…

Sports

നിരന്തരം അവസരം നഷ്ടപ്പെടുത്തുന്നതാര്? ; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെക്കുറിച്ച് സഞ്ജുവിന്റെ പ്രതികരണം

2023 ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ടായ നിരാശ ചെറുതായിരുന്നില്ല. പിന്നാലെ വരുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ടി20 പര്യടനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ടീമിലും താരത്തിന്റെ പേരു കണ്ടിരുന്നില്ല. സഞ്ജു നിരന്തരം തഴയപ്പെടുന്നതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ സംശയിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇതിനെയെല്ലാം തള്ളി രോഹിതുമായുള്ള തന്റെ മികച്ച ബന്ധത്തെക്കുറിച്ച് പറയുകയാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രോഹിതിന് കീഴില്‍ വലിയ ടൂര്‍ണമെന്റുകളിലേക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും, രോഹിതില്‍ നിന്ന് Read More…

Featured Sports

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകന്‍; സിക്‌സറുകളില്‍ രോഹിതിന് രണ്ടു റെക്കോഡ്

ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകിയ തകര്‍പ്പന്‍ ബാറ്റിംഗ് രോഹിത് ശര്‍മ്മയെ എത്തിച്ചത് ലോകറെക്കോഡിലേക്ക്. ഇത്തവണയും അര്‍ദ്ധശതകം മൂന്ന് റണ്‍സിന് നഷ്ടമായ രോഹിത് ഈ മത്സരത്തില്‍ 47 റണ്‍സ് നേടിയതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനായിട്ടാണ് മാറിയത്. ഞായറാഴ്ച അഹമ്മദാബാദില്‍ 31 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 47 റണ്‍സെടുത്ത രോഹിത് തുടക്കം മുതല്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തൂത്തുവാരി. 11 Read More…

Sports

കപ്പുയര്‍ത്തണമെങ്കില്‍ ന്യൂസിലന്റിനോട് പകരം വീട്ടണം ; ഇന്ത്യയുടെ സെമിഫൈനല്‍ ചരിത്രം ഇങ്ങിനെ

ഐതിഹാസികമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലന്‍ഡും സെമിഫൈനില്‍ ബുധനാഴ്ച ഏറ്റുമുട്ടാന്‍ പോകുന്നത്. 2019 ലെ തോല്‍വിക്ക് പ്രതികാരം ചെയ്യാനും 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇടം നേടാനും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയ്ക്ക് മുന്നിലുള്ള ഏക കടമ്പ ഇനി ബ്‌ളാക്ക് ക്യാപ്പുകളാണ്. 12 വര്‍ഷം മുമ്പ് ശ്രീലങ്കയെ തോല്‍പ്പിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ ടീം കപ്പടിച്ച സ്‌റ്റേഡിയത്തിലാണ് ഇന്ത്യ മറ്റൊരു നിര്‍ണ്ണായക പോരാട്ടത്തിന് ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ ഏഴു തവണ സെമിഫൈനലില്‍ കടന്നപ്പോള്‍ മൂന്നു തവണ Read More…