സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ ഓവനെ പുറത്താക്കാന്‍ ഇന്ത്യൻ പേസർ ഹർഷിത് റാണയ്ക്കു ബുദ്ധി ഉപദേശിച്ച് സൂപ്പര്‍ താരം രോഹിത് ശർമ. മത്സരത്തില്‍ നാലു പന്തുകൾ നേരിട്ട ഓവൻ ഒരു റൺ മാത്രമെടുത്താണു പുറത്തായത്. റാണയുടെ പന്ത് ഓവന്റെ ബാറ്റിൽ തട്ടി എഡ്ജായപ്പോൾ, സ്ലിപ്പിൽ രോഹിത് ശർമയാണു ക്യാച്ചെടുത്തത്. ഓവന്റെ പുറത്താകലോടെ, 198 ന് ആറെന്ന നിലയിലേക്കു വീണ ഓസ്ട്രേലിയയ്ക്ക് പിന്നീടു തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് 236 റൺസിന് ഓൾഔട്ടായിരുന്നു. അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ Read More…
Tag: Rohit Sharma
വിരമിക്കൽ വാര്‍ത്തകള്‍ക്കിടയിൽ വിരാട് കോഹ്‌ലി- രോഹിത് ശർമ്മ കണ്ടുമുട്ടല്‍, ഗോള്‍ഡന്‍ വീഡിയോ
ഒക്ടോബർ 19-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ പരിമിത ഓവർ പര്യടനത്തിന് ഇന്ത്യ ഒരുങ്ങുമ്പോൾ, അടുത്ത തലമുറ യഥാർത്ഥത്തിൽ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. ഏകദിന ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനം ശുഭ്മാൻ ഗിൽ ഏറ്റെടുത്തതോടെ രോഹിത് ഇനി നായകനല്ല. ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, നിലവിൽ ഏകദിനത്തിൽ മാത്രം സജീവമായ രോഹിതും കോഹ്‌ലിയും വിരമിക്കലിലേക്ക് അടുക്കുകയാണെന്ന് ഊഹാപോഹങ്ങളുണ്ട്. ഇതിനിടയിൽ, രോഹിതും കോഹ്‌ലിയും മറ്റ് കളിക്കാർക്കൊപ്പം ബുധനാഴ്ച ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചു. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് കോഹ്‌ലി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നതിനിടെ, Read More…
പുത്തന്‍ ലുക്കില്‍ വിരാട് കോഹ്ലി, ‘ഫിറ്റ്മാനാ’യി രോഹിത് ശര്‍മ; ഇടവേളയ്‌ക്കു ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഇതിഹാസങ്ങള്‍
നാല് മാസത്തെ ഇടവേളയ്‌ക്കു ശേഷം മുന്‍ നായകന്‍ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കു മുന്നോടിയായാണു കോഹ്ലിയും മുന്‍ നായകന്‍ രോഹിത് ശര്‍മയും ടീമിനൊപ്പം ചേര്‍ന്നത്. ശുഭ്‌മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഏകദിന പരമ്പരയ്‌ക്കായി ഇന്ന് ഓസ്‌ട്രേലിയയിലേക്കു പോകും. 19 നാണു പരമ്പര തുടങ്ങുന്നത്. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത് മുതലാണ് ഒന്നാം ഏകദിനം. രണ്ടാമത്തെ മത്സരം 23 ന് അഡ്‌ലെയ്‌ഡിലാണ്. അവസാന ഏകദിനം 25 നു സിഡ്‌നിയില്‍ നടക്കും. Read More…
രോഹിതും കോഹ്ലിയും ലോകകപ്പിനില്ല? ‘അവരുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ…’; പ്രതികരണവുമായി BCCI
രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കല്‍ സംബന്ധിച്ചു തീരുമാനങ്ങളെടുത്തിട്ടില്ലെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ (ബി.സി.സി.ഐ.). രോഹിതും കോഹ്ലിയും ടെസ്‌റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ചിരുന്നു. താരങ്ങളുടെ മനസില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അത് തങ്ങളെ അറിയിക്കുമെന്നും വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലാണ് ബോര്‍ഡിന്റെ ശ്രദ്ധയെന്നും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഒക്‌ടോബറില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടിലാണു ബി.സി.സി.ഐയുടെ പ്രതികരണം. 2027 ലെ ഏകദിന Read More…
രോഹിത് ആഗ്രഹിച്ചത് ധോണിയെ പോലെ നായകനായി വിരമിക്കല്‍; അതുവേണ്ടെന്ന് ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് ടീമില്‍ നിന്നും ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന ചര്‍ച്ച. വെള്ളിയാഴ്ച ഇംഗ്‌ളണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രോഹിത് ശര്‍മ്മയ്ക്ക് നായകസ്ഥാനം നല്‍കി മാന്യമായി വിരമിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. 2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ധോണി ചെയ്തതുപോലെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകാനും പാതിവഴിയില്‍ വിരമിക്കാനും രോഹിത് ശര്‍മ്മ ആഗ്രഹിച്ചിരുന്നുവെന്ന് സ്‌കൈ സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ ഓഫര്‍ ബിസിസിഐ Read More…
രോഹിതിന്റെ പകരക്കാരന്‍ ആരാകും? ടെസ്റ്റ് ഓപ്പണറാന്‍ വാതിലില്‍ മുട്ടുന്നത് ഈ അഞ്ചുപേര്‍
ഐപിഎല്ലിനിടയില്‍ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ്മ ഇന്ത്യയില്‍ ഉടനീളമുള്ള ആരാധകരെയാണ് ഞെട്ടിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയോടെ രോഹിതില്‍ നിന്ന് ക്യാപ്റ്റന്‍സി മാറ്റാന്‍ സെലക്ടര്‍മാര്‍ ആലോചക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യക്ക് ഒരു പുതിയ ക്യാപ്റ്റന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് രോഹിത് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. രോഹിത് ടെസ്റ്റ് വിടുന്നതോടെ ഓപ്പണിംഗ് പാര്‍ട്ണറായി ഇന്ത്യയ്ക്ക് പുതിയ ആളെ കണ്ടെത്തേണ്ടി വരും. രോഹിത് ശര്‍മ്മയ്ക്ക് Read More…
4301 റണ്‍സ്, ക്യാപ്റ്റനെന്ന നിലയില്‍ 12 വിജയങ്ങള്‍: ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശര്‍മ്മയുടെ 11 വര്‍ഷത്തെ യാത്ര
അടുത്ത മാസം നടക്കുന്ന ദേശീയ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2013ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് തന്റെ ആദ്യ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്. 38 കാരനായ താരം തന്റെ തീരുമാനം ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. ഏകദിന ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.2013ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രോഹിത് ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി. Read More…
എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്ശര്‍മ്മയെ ഫീല്‍ഡിംഗിന് ഇറക്കാത്തത് ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന്റെ തുടക്കം മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് അത്ര നല്ലതല്ലായിരുന്നു. എന്നാല്‍ പതുക്കെ കളംപിടിച്ച അദ്ദേഹം റണ്ണുകള്‍ക്കിടയില്‍ തിരിച്ചെത്താനായി. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി കളടക്കം 293 റണ്‍സാണ് രോഹിത് നേടിയത്. അതേസമയം ഈ സീസണിലെ മിക്ക മ ത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ നായകനെ ഇംപാക്ട് സബ് ആയിട്ടാണ് ഉപ യോഗിച്ചത്. ബാറ്റിംഗില്‍ മാത്രം ഉപയോഗിച്ച താരത്തെ ഫീല്‍ഡിംഗില്‍ നിന്നും ഒഴിവാ ക്കി. ഇതുവരെ രണ്ടോ Read More…
‘ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീ’ ; രോഹിത് ശര്‍മ്മയുമായി ഡേറ്റ് ചെയ്തന്ന അവകാശവാദം ഉന്നയിച്ച നടി
ബോളിവുഡില്‍ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയ ആയ നടിയാണ് സോഫിയ ഹയാത്ത്. തന്റെ ജന്മദിനം ആഘോഷിയ്ക്കുകയാണ് താരം. നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ ബിഗ് ബോസ് 7-ല്‍ വിവാദങ്ങളില്‍ പെട്ടിരുന്നു. മാത്രമല്ല, ഒരു മുന്‍നിര ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തിന്റെ പേരില്‍ സോഫിയ ഹയാത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താനും അദ്ദേഹവും ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് കണ്ടുമുട്ടിയെന്നും ഈ സമയത്ത് ഇരുവരും ഒരുമിച്ച് നൃത്തം ചെയ്‌തെന്നും അവര്‍ ഒരു ട്വീറ്റില്‍ കുറിച്ചു. എന്നാല്‍, തങ്ങള്‍ തമ്മില്‍ യാതൊരു Read More…









