മുംബൈ: ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ 2025-26 സീസണിലെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ). പുരുഷവിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഗ്രേഡ് ബിയിലേക്കു തരംതാഴ്‌ത്തപ്പെട്ടതാണ് പട്ടികയെ ശ്രദ്ധേയമാക്കുന്നത്. ടെസ്‌റ്റ്, ട്വന്റി-20 മത്സരങ്ങളില്‍നിന്നു വിരമിച്ച രണ്ടുപേരും. ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക എന്നതാണ് ബിസിസിഐയുടെ ദീർഘകാല നയം. രോഹിത്തും കോലിയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ അവരുടെ Read More…
Tag: Rohit Sharma
ലോകത്തൊരു കളിക്കാരമില്ലാത്ത നേട്ടം, ഹിറ്റ്‌മാന്റെ ബാറ്റില്‍നിന്നു പറന്നത് 650 സിക്‌സറുകള്‍ – വീഡിയോ
വഡോദര: ലോകത്തിലെ മറ്റൊരു കളിക്കാരനും ഇതുവരെ നേടിയിട്ടില്ലാത്ത മഹത്തായ ഒരു നാഴികക്കല്ല്. രാജ്യാന്തര ക്രിക്കറ്റില്‍ 650 സിക്‌സറുകളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കു സ്വന്തം. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെയാണ് രോഹിത് സിക്‌സറില്‍ റെക്കോഡിട്ടത്. കെയ്‌ല്‍ ജാമിസണ്‍ എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്ത് രോഹിത് നിലംതൊടാതെ അതിര്‍ത്തി കടത്തിയതോടെയാണു സിക്‌സറില്‍ 650 കടന്നത്. മൂന്ന് ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോഡും രോഹിതിനു സ്വന്തമാണ്. ടെസ്‌റ്റില്‍ 67 Read More…
94 പന്തില്‍ ഒന്‍പത് സിക്‌സറും 18 ഫോറുമടക്കം 155 ; വെടിക്കെട്ടായി രോഹിത് ശര്‍മ
ജയ്‌പുര്‍: സിക്കിമിനെതിരേ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി മുംബൈ.ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സിക്കിം ഏഴ് വിക്കറ്റിന് 236 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈ 31-ാം ഓവറില്‍ ലക്ഷ്യം കടന്നു. ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് (94 പന്തില്‍ ഒന്‍പത് സിക്‌സറും 18 ഫോറുമടക്കം 155) മുംബൈയുടെ ജയം അനായാസമാക്കിയത്. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ രോഹിത്തിന്റെ ഏറ്റവും Read More…
ഏകദിന റാങ്കിങ്: രോഹിത് തന്നെ ഒന്നാമൻ; കോഹ്ലി രണ്ടാമന്‍, ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ് മൂന്ന് സ്‌ഥാനത്ത്
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയിലെ പ്രകടനം കോഹ്ലിയെ രണ്ടാം സ്‌ഥാനത്തെത്തിച്ചു. രോഹിത് ശര്‍മ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അഞ്ചാമതുണ്ട്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിനെയാണു കോഹ്ലി രണ്ടാം സ്‌ഥാനത്തുനിന്നു പിന്തള്ളിയത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കോഹ്ലി 151 ശരാശരിയില്‍ 302 റണ്ണെടുത്തു. തുടരെ രണ്ട് സെഞ്ചുറിയടിച്ച മുന്‍ നായകന്‍ അവസാന മത്സരത്തില്‍ 65 റണ്ണുമായി പുറത്താകാതെനിന്നു. നായകനായിരുന്ന ലോകേഷ് Read More…
സിക്സറില്‍ ഒന്നാമൻ; 100ലധികം പന്തുകൾ നേരിട്ടിട്ടും രോഹിതിന് സിക്സര്‍ വഴങ്ങാത്ത ബൗളര്‍ ആരാണ്? ഹിറ്റ്മാനെ ആർക്കെങ്കിലും മറികടക്കാൻ കഴിയുമോ?
റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന റെക്കോഡ് ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണു രോഹിത് റെക്കോഡിലെത്തിയത്. 398 മത്സരങ്ങളിലായി 351 സിക്‌സറുകളിടച്ച പാകിസ്‌താന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ റെക്കോഡാണു ഹിറ്റ്‌മാന്‍ മറികടന്നത്. 349 സിക്‌സറുകളുമായാണു രോഹിത് ഒന്നാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ പ്രെനെലാന്‍ സുബ്രായന്‍ എറിഞ്ഞ 15-ാം ഓവറില്‍ തുടരന്‍ സിക്‌സറുകളടിച്ചു രോഹിത് അഫ്രീഡിക്കൊപ്പമെത്തി. മാര്‍കോ യാന്‍സെനെ സിക്‌സറടിച്ചാണു മുന്‍ നായകന്‍ Read More…
രോഹിത്തിന് നമ്പർ വൺ ‘യോഗം’ 22 ദിവസം മാത്രം; ഇനി പുതിയ അവകാശി; ചരിത്രംകുറിച്ച് ഡാരില്‍ മിച്ചല്‍
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു മിച്ചലിന്റെ കുതിപ്പ്. ഗ്ളെന്‍ ടര്‍ണറിനു ശേഷം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്ററാണ്. 1979 ലാണു ടര്‍ണര്‍ ഒന്നാം റാങ്കിലെത്തിയത്. മാര്‍ട്ടിന്‍ ക്രോ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ തുടങ്ങിയ ഗംഭീര ബാറ്റര്‍മാര്‍ ആദ്യ അഞ്ചിലെത്തിയിരുന്നെങ്കിലും ടര്‍ണറുടെ പിന്‍ഗാമിയാകാന്‍ മിച്ചലിനു മാത്രമാണു കഴിഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരേ ഞായറാഴ്ച Read More…
ഹിറ്റ്‌മാന്‍ ഒന്നില്‍ തന്നെ ; ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ
ദുബായ്: ഇന്ത്യയുടെ രോഹിത് ശര്‍മ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ പ്രകടനമാണു രോഹിതിനെ ഒന്നാം സ്‌ഥാനത്തെത്തിച്ചത്. 781 റേറ്റിങ് പോയിന്റാണു മുന്‍ നായകന്റെ നേട്ടം.അഫ്‌ഗാനിസ്‌ഥാന്റെ ഇബ്രാഹിം സാദ്രാന്‍ രണ്ടാം സ്‌ഥാനത്തും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ മൂന്നാം സ്‌ഥാനത്തുമാണ്. ഇന്ത്യന്‍ ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ നാലാം സ്‌ഥാനത്തു തുടര്‍ന്നു. വിരാട് കോഹ്ലിയാണ് അഞ്ചാം സ്‌ഥാനത്ത്. പാകിസ്‌താന്‍ മുന്‍ നായകന്‍ ബാബര്‍ അസം ഏഴാം Read More…
അവിടെ ഫൈനൽ പോരാട്ടം, ഇവിടെ വിഐപി ബോക്സിൽ നിത അംബാനിയുടെ ഫോണിലേക്ക് എത്തിനോക്കി രോഹിത്; വിഡിയോ വൈറൽ
നവിമുംബൈ∙ വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ചരിത്രവിജയം നേടുന്നതിനും കന്നി ട്രോഫിയിൽ മുത്തമിടുന്ന നിമിഷത്തിനു സാക്ഷ്യം വഹിച്ച് ഒട്ടേറെ പ്രമുഖരാണ് നവിമുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഐസിസി അധ്യക്ഷൻ ജയ് ഷായും ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും വിവിഎസ് ലക്ഷ്മണും രോഹിത് ശർമയുമൊക്കെ വിഐപി ബോക്സിൽ ഈ അവിസ്മരണീയ നിമിഷത്തിനു സാക്ഷികളായി. ഗാലറിയിലുണ്ടായിരുന്നവരെല്ലാം അഭിവാദ്യം ചെയ്തും ആലിംഗനം ചെയ്തും ത്രിവർണ പതാക പറത്തിയും വിജയം ആഘോഷിച്ചു. അതേസമയം, മത്സരത്തിനിടെ തന്റെ തൊട്ടരികിൽ ഇരുന്ന റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത Read More…
18 വര്‍ഷത്തെ കാത്തിരിപ്പ്, 276 മത്സരങ്ങള്‍ക്ക് ശേഷം രോഹിത് ശര്‍മ ഒന്നാം സ്‌ഥാനത്ത്
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ ഒന്നാം സ്‌ഥാനത്ത്. കരിയറില്‍ ആദ്യമായാണ് രോഹിത് ഒന്നാം സ്‌ഥാനത്തെത്തിയത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാമനാക്കിയത്.ഓസ്‌ട്രേലിയ 2-1 നു പരമ്പര നേടിയെങ്കിലും താരമായത് രോഹിത് ശര്‍മയായിരുന്നു. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയടിച്ച രോഹിത് മത്സരത്തിലെ താരവുമായി. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. സച്ചിന്‍ തെണ്ടുല്‍ല്‍ക്കര്‍, എം.എസ്. ധോണി, Read More…







