Featured Sports

പാണ്ഡ്യ ഇല്ലെങ്കിലെന്താ? തിരിച്ചുവരവിൽ രോഹിത്തിന്റെ തൂക്കിയടി (84), മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം

മുംബൈ∙ പരുക്കുമാറി തിരിച്ചെത്തിയ 39-കാരന്റെ വെടിക്കെട്ട് ബാറ്റിംഗിൽ വാങ്കഡെ സ്റ്റേഡിയം ആവേശം കൊണ്ടു. തകർച്ചയിൽ വലഞ്ഞ മുംബൈ ഇന്ത്യൻസിന് ലക്നൗവിനെതിരെ ആറ് വിക്കറ്റ് ജയം. ലക്നൗ ഉയർത്തിയ 229 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ വിട്ടുനിന്ന രോഹിത് ശർമയും റയാൻ റിക്കിൾട്ടനും തകർപ്പൻ അർധ സെഞ്ചറികൾ നേടി. 44 പന്തിൽ 84 റൺസെടുത്ത രോഹിത് ഏഴ് സിക്സറുകൾ പറത്തിയപ്പോൾ, റിക്കിൾട്ടൻ 32 Read More…

Sports

മത്സരങ്ങളില്ലെങ്കിലും മാസ് , ഫിറ്റ്നസ്സിലും ബാറ്റിംഗിലും ‘ക്ലാസ്’; രോഹിത്തിന്റെ തയ്യാറെടുപ്പിൽ വിസ്മയിച്ച് ജയവർധനെ!

ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുന്നോടിയായി രോഹിത് ശർമ്മയുടെ തയ്യാറെടുപ്പുകളെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധനെ രംഗത്തെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി മത്സരക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നിട്ടും, കൃത്യമായ പ്ലാനിംഗിലൂടെയും കഠിനാധ്വാനത്തിലൂടെയും രോഹിത് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് അദ്ദേഹം പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 38 പന്തിൽ 78 റൺസ് നേടി രോഹിത് തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. രോഹിത്തിന്റെ ശാരീരികക്ഷമതയെയും ബാറ്റിംഗ് മികവിനെയും കുറിച്ച് ജയവർധനെ വാചാലനായി. മത്സരങ്ങൾ Read More…

Sports

13വര്‍ഷത്തെ ആ ‘ശാപം’ അങ്ങ് തീർത്തു, കൊൽക്കത്തയെ തകർത്ത് മുംബൈ; രോഹിതും റിക്കൽട്ടനും ‘അടിച്ചുതകർത്തു

ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശകരമായ വിജയം. മുൻ നായകൻ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽട്ടന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ ആറ് വിക്കറ്റിനാണ് മുംബൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ 13 വർഷമായി സീസണിലെ ആദ്യ മത്സരത്തിൽ തോൽക്കുന്നു എന്ന ശാപം മാറ്റിക്കുറിക്കാനും മുംബൈക്ക് സാധിച്ചു. 2012-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച ശേഷം ആദ്യമായാണ് മുംബൈ ഒരു സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിജയിക്കുന്നത്. കൊൽക്കത്ത ഉയർത്തിയ 221 റൺസ് എന്ന Read More…

Sports

രോഹിത്തും കോഹ്ലിയും ഗ്രേഡ് ‘ബി’യിലേക്കിറങ്ങി, സഞ്ജു ‘സി’യിൽ, ഇഷാന്‍ കിഷനെ തഴഞ്ഞു; താരങ്ങളുടെ വാര്‍ഷിക കരാറുകള്‍

മുംബൈ: ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ്‌ താരങ്ങളുടെ 2025-26 സീസണിലെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ (ബി.സി.സി.ഐ). പുരുഷവിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട്‌ കോഹ്ലിയും രോഹിത്‌ ശര്‍മയും ഗ്രേഡ്‌ ബിയിലേക്കു തരംതാഴ്‌ത്തപ്പെട്ടതാണ്‌ പട്ടികയെ ശ്രദ്ധേയമാക്കുന്നത്‌. ടെസ്‌റ്റ്, ട്വന്റി-20 മത്സരങ്ങളില്‍നിന്നു വിരമിച്ച രണ്ടുപേരും. ഏകദിനത്തില്‍ മാത്രമാണ്‌ കളിക്കുന്നത്‌. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക എന്നതാണ് ബിസിസിഐയുടെ ദീർഘകാല നയം. രോഹിത്തും കോലിയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ അവരുടെ Read More…

Sports

ലോകത്തൊരു കളിക്കാരമില്ലാത്ത നേട്ടം, ഹിറ്റ്‌മാന്റെ ബാറ്റില്‍നിന്നു പറന്നത് 650 സിക്‌സറുകള്‍ – വീഡിയോ

വഡോദര: ലോകത്തിലെ മറ്റൊരു കളിക്കാരനും ഇതുവരെ നേടിയിട്ടില്ലാത്ത മഹത്തായ ഒരു നാഴികക്കല്ല്. രാജ്യാന്തര ക്രിക്കറ്റില്‍ 650 സിക്‌സറുകളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത്‌ ശര്‍മയ്‌ക്കു സ്വന്തം. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെയാണ്‌ രോഹിത്‌ സിക്‌സറില്‍ റെക്കോഡിട്ടത്‌. കെയ്‌ല്‍ ജാമിസണ്‍ എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്ത്‌ രോഹിത്‌ നിലംതൊടാതെ അതിര്‍ത്തി കടത്തിയതോടെയാണു സിക്‌സറില്‍ 650 കടന്നത്‌. മൂന്ന്‌ ഫോര്‍മാറ്റുകളിലും ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോഡും രോഹിതിനു സ്വന്തമാണ്‌. ടെസ്‌റ്റില്‍ 67 Read More…

Featured Sports

94 പന്തില്‍ ഒന്‍പത്‌ സിക്‌സറും 18 ഫോറുമടക്കം 155 ; വെടിക്കെട്ടായി രോഹിത്‌ ശര്‍മ

ജയ്‌പുര്‍: സിക്കിമിനെതിരേ നടന്ന വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ എലൈറ്റ്‌ സി ഗ്രൂപ്പ്‌ മത്സരത്തില്‍ എട്ട്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി മുംബൈ.ജയ്‌പൂരിലെ സവായ്‌ മാന്‍സിങ്‌ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത സിക്കിം ഏഴ്‌ വിക്കറ്റിന്‌ 236 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈ 31-ാം ഓവറില്‍ ലക്ഷ്യം കടന്നു. ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത്‌ ശര്‍മയാണ്‌ (94 പന്തില്‍ ഒന്‍പത്‌ സിക്‌സറും 18 ഫോറുമടക്കം 155) മുംബൈയുടെ ജയം അനായാസമാക്കിയത്‌. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ രോഹിത്തിന്റെ ഏറ്റവും Read More…

Featured Sports

ഏകദിന റാങ്കിങ്: രോഹിത് തന്നെ ഒന്നാമൻ; കോഹ്ലി രണ്ടാമന്‍, ബൗളര്‍മാരില്‍ കുല്‍ദീപ്‌ യാദവ്‌ മൂന്ന്‌ സ്‌ഥാനത്ത്

ദുബായ്‌: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ വിരാട്‌ കോഹ്ലിക്ക്‌ മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയിലെ പ്രകടനം കോഹ്ലിയെ രണ്ടാം സ്‌ഥാനത്തെത്തിച്ചു. രോഹിത്‌ ശര്‍മ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ൽ അ​ഞ്ചാ​മ​തു​ണ്ട്. ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിനെയാണു കോഹ്ലി രണ്ടാം സ്‌ഥാനത്തുനിന്നു പിന്തള്ളിയത്‌. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ കോഹ്ലി 151 ശരാശരിയില്‍ 302 റണ്ണെടുത്തു. തുടരെ രണ്ട്‌ സെഞ്ചുറിയടിച്ച മുന്‍ നായകന്‍ അവസാന മത്സരത്തില്‍ 65 റണ്ണുമായി പുറത്താകാതെനിന്നു. നായകനായിരുന്ന ലോകേഷ്‌ Read More…

Featured Sports

സിക്സറില്‍ ഒന്നാമൻ; 100ലധികം പന്തുകൾ നേരിട്ടിട്ടും രോഹിതിന് സിക്സര്‍ വഴങ്ങാത്ത ബൗളര്‍ ആരാണ്? ഹിറ്റ്മാനെ ആർക്കെങ്കിലും മറികടക്കാൻ കഴിയുമോ?

റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന റെക്കോഡ്‌ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത്‌ ശര്‍മ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണു രോഹിത്‌ റെക്കോഡിലെത്തിയത്‌. 398 മത്സരങ്ങളിലായി 351 സിക്‌സറുകളിടച്ച പാകിസ്‌താന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ്‌ അഫ്രീഡിയുടെ റെക്കോഡാണു ഹിറ്റ്‌മാന്‍ മറികടന്നത്‌. 349 സിക്‌സറുകളുമായാണു രോഹിത്‌ ഒന്നാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയത്‌. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ പ്രെനെലാന്‍ സുബ്രായന്‍ എറിഞ്ഞ 15-ാം ഓവറില്‍ തുടരന്‍ സിക്‌സറുകളടിച്ചു രോഹിത്‌ അഫ്രീഡിക്കൊപ്പമെത്തി. മാര്‍കോ യാന്‍സെനെ സിക്‌സറടിച്ചാണു മുന്‍ നായകന്‍ Read More…

Featured Sports

രോഹിത്തിന് നമ്പർ വൺ ‘യോഗം’ 22 ദിവസം മാത്രം;‍ ഇനി പുതിയ അവകാശി; ചരിത്രംകുറിച്ച് ഡാരില്‍ മിച്ചല്‍

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു മിച്ചലിന്റെ കുതിപ്പ്. ഗ്ളെന്‍ ടര്‍ണറിനു ശേഷം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ന്യൂസിലന്‍ഡ് ബാറ്ററാണ്. 1979 ലാണു ടര്‍ണര്‍ ഒന്നാം റാങ്കിലെത്തിയത്. മാര്‍ട്ടിന്‍ ക്രോ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ തുടങ്ങിയ ഗംഭീര ബാറ്റര്‍മാര്‍ ആദ്യ അഞ്ചിലെത്തിയിരുന്നെങ്കിലും ടര്‍ണറുടെ പിന്‍ഗാമിയാകാന്‍ മിച്ചലിനു മാത്രമാണു കഴിഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരേ ഞായറാഴ്ച Read More…