Oddly News

‘പണി പാളീ .. ചേട്ടാ ഞാന്‍ കള്ളനാ’; തല അകത്തും ശരീരം പുറത്തും, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ കുടുങ്ങി മോഷ്ടാവ് വീഡിയോ

മോഷ്ടിക്കാൻ കയറി, പക്ഷെ പണി നൈസായി പാളി, ആരും കാണാതെ കയറിയ ആൾ ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ വൈറലാണ്. മോഷണത്തിനായി എക്സ്ഹോസ്റ്റ് ഫാൻ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിലൂടെ വീടിനകത്തേക്ക് കടക്കാൻ ശ്രമിച്ച കള്ളനാണ് താരം. രാജസ്ഥാനിലെ കോട്ടയില്‍ ജനുവരി മൂന്നിനായിരുന്നു സംഭവം. തലയുടെ ഭാഗം വീടിനത്തും അരയുടെ ഭാഗം പുറത്തുമായിയാണ് കള്ളന്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിൽ കുടുങ്ങിയത്. സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സുഭാഷും ഭാര്യയും ക്ഷേത്രത്തിലേക്ക് പോയി തിരികെ Read More…

Crime

ഓഹരി വിപണിയിൽ നഷ്ടം 50 ലക്ഷം; ആശാപ്രവര്‍ത്തകയെ തീവച്ചശേഷം കവര്‍ച്ച; പോലീസുകാരന്റെ ഭാര്യ പിടിയിൽ

മല്ലപ്പള്ളി: ആശാപ്രവര്‍ത്തകയെ തീവച്ച്‌ പൊള്ളലേല്‍പ്പിച്ച ശേഷം പോലീസുകാരന്റെ ഭാര്യ പണവും സ്വര്‍ണവും കവര്‍ന്നത്‌ കനത്ത കടബാധ്യതയെ തുടര്‍ന്നെന്ന്‌ പോലീസ്‌. 40 ശതമാനത്തിലധികം പൊള്ളലേറ്റ്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന കീഴ്‌വായ്‌പൂര്‌ പുളിമല വീട്ടില്‍ ലതാകുമാരി (61) യുടെ നില അതീവഗുരുതരമായി തുടരുന്നു. അറസ്‌റ്റിലായ പ്രതി കീഴ്‌വായ്‌പൂര്‍ പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോയിപ്രം പോലീസ്‌ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ഇര്‍ഷാദിന്റെ ഭാര്യ സുമയ്യ(35) സുബൈറുമായി ഇന്നലെ പോലീസ്‌ സംഘം തെളിവെടുപ്പ്‌ നടത്തി. കഴിഞ്ഞ ഒമ്പതിന്‌ വെകിട്ട Read More…

Crime

ഇന്‍സ്റ്റാഗ്രാമില്‍ ഹോളിവുഡ് താരം കീനു റീവ്സായി ആള്‍മാറാട്ടം; 69 കാരിയില്‍ നിന്നും അടിച്ചുമാറ്റിയത് 65,000 രൂപ

മുംബൈ: കനേഡിയന്‍ നടനും സംഗീതജ്ഞനുമായ ഹോളിവുഡ് താരം കീനു റീവ്സായി ആള്‍മാറാട്ടം നടത്തി മുംബൈയിലെ 69 കാരിയില്‍ നിന്നും തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത് 65,000 രൂപ. ഇന്ത്യ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരന്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരിയായ ഇവരുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുകെയിലുള്ള മകള്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് അപരിചിതമായ അക്കൗണ്ടിലേക്ക് പണം അയച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വെര്‍സോവ പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വൃദ്ധ തട്ടിപ്പുകാരനുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് തട്ടിപ്പുകാരന്‍ ഇവരുമായി പതിവായി ചാറ്റ് ചെയ്ത് Read More…

Featured Hollywood

‘ബിക്കിനി കില്ലർ’, ചാൾസ് ശോഭരാജിനെ 2തവണ പിടികൂടിയ ഇന്‍സ്‌പെക്ടറുടെ കഥ നെറ്റ്ഫ്‌ളിക്‌സില്‍

കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഇന്ത്യയിലെ ഭീകരനായ കൊള്ളക്കാരന്‍ ചാള്‍സ് ശോഭരാജിനെ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടാകില്ല.’ബിക്കിനി കില്ലര്‍’ എന്നറിയപ്പെടുന്ന ചാള്‍സ് ശോഭരാജ്, തന്റെ കൊലപാതകങ്ങളുടെ പേരിലും ജയില്‍ ചാടിയതിലൂടെയും കുപ്രസിദ്ധി നേടി. ചാള്‍സ് ശോഭരാജ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും സെന്‍സേഷനാക്കി മാറ്റിയതോടെ അന്താരാഷ്ട്ര കുറ്റവാളിയായി ലോകം മുഴുവന്‍ അറിയപ്പെടുന്ന കുറ്റവാളിയായി മാറിയെങ്കിലും രണ്ടു തവണ ഈ ക്രിമിനലിനെ പിടികൂടി ഇന്‍സ്പെക്ടര്‍ മധുകര്‍ സെന്‍ഡെയെ എത്രപേര്‍ അറിയും? അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി വിളിച്ച് അഭിനന്ദിച്ച സെന്‍ഡെയുടെ ജീവിതം ആസ്പദമാക്കി Read More…

Crime

അനങ്ങിയാല്‍ അടി; ഇരുമ്പ് ദണ്ഡുമായി കിടപ്പുമുറിയില്‍ കള്ളന്‍; മുന്‍ ജഡ്ജിയുടെ വീട്ടിലെ നടുക്കുന്ന ദൃശ്യങ്ങള്‍- വീഡിയോ

മധ്യപ്രദേശിലെ ഇൻഡോറിൽ മുന്‍ ജഡ്ജിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ കള്ളന്മാർ ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും പണവും കവർന്നു. മുൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് ഗാർഗിന്റെ ഭവനത്തിലാണ് മോഷണം നടന്നത്. മുഖംമൂടിയും കയ്യുറകളും ധരിച്ചെത്തിയ കവർച്ചക്കാർ സുരക്ഷാ അലാം മുഴങ്ങിയിട്ടും 20 മിനിറ്റോളം വീട്ടിൽ ചിലവഴിച്ചു. സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് കവർച്ചക്കാരെ കാണാം​. ജസ്റ്റിസ് ഗാർഗിന്റെ മകൻ റിത്വിക്കിന് കിടപ്പുമുറിയിൽ ബെഡ്ഡിനുസമീപം ഒരാള്‍ ഇരുമ്പ് ദണ്ഡുമായി ഉറക്കം ഉണർന്നാൽ ആക്രമിക്കാൻ തയ്യാറായിനിൽക്കുന്നതും രണ്ടാമൻ മുറി മുഴുവൻ Read More…

Crime

ഭാര്യയും ഒന്‍പതാം ക്ലാസുകാരി മകളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു ; കാമുകന് ക്വട്ടേഷന്‍

അസമില്‍ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെയും ഒന്‍പതാം ക്ലാസുകാരിയായ മകളെയും മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്തു. 38 കാരനായ ഉത്തം ഗഗോയിയെയാണ് ജൂലൈ 25 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസമിലെ ദിബ്രുഗഡിലെ ബാർബറുവയിലാണ് സംഭവം. ജൂലൈ 25ന് പക്ഷാഘാതംമൂലം ഉത്തം ഗഗോയി മരണപ്പെട്ടു എന്നാണ് ആദ്യം കുടുംബം ബന്ധുക്കളെ അറിയിച്ചിരുന്നത്. ഉത്തമിന്റെ സഹോദരന്‍ സംശയമുന്നയിച്ചതോടെ കവര്‍ച്ചയ്ക്കിടെയുണ്ടായ കൊലപാതകം എന്നായി. വീട്ടിലെത്തിയ ഉത്തമിന്റെ സഹോദരന് മൃതദേഹം കണ്ടപ്പോഴുണ്ടായ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. Read More…

Crime Featured

സെല്‍ഫി ഉണ്ടാക്കുന്ന പൊല്ലാപ്പ് ; മോഷണമുതല്‍ ഫോട്ടോയില്‍ കണ്ടു ; ജ്വല്ലറി ജീവനക്കാരിയെ പൊക്കി

മോഷണമുതല്‍ ഇട്ട് നല്ല കലക്കന്‍ സെല്‍ഫിയെടുത്ത് കൂട്ടത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് അയച്ചുകൊടുത്തത് വിനയായി മാറി. യുകെയിലെ ഒരു മുന്‍ ജ്വല്ലറി സ്റ്റോര്‍ മാനേജര്‍ക്ക് 28 മാസത്തെ തടവ് ശിക്ഷ ലഭിച്ചു. ഹാംബുര്‍ഗ് പോലീസിന്റേതാണ് നടപടി. 39 കാരിയായ ലൂസി റോബര്‍ട്ട്‌സ് ഒരു വലിയ ജ്വല്ലറിഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. കടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുറേശ്ശെ ആഭരണങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംശയിച്ച സഹപ്രവര്‍ത്തകരോട് വീട്ടിലിരുന്ന ജോലി ചെയ്യുമെന്നും വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റുകയാണെന്നുമായിരുന്നു മറുപടി. എന്നാല്‍ ജോലി ഉപേക്ഷിച്ച് Read More…

Oddly News

ആഢംബര ഭവനം വേണം ; സമ്പന്നരുമായി ഒരുമിച്ച് താമസിച്ച് യുവതി, പിന്നെ കൊള്ളയടിക്കും, ഒളിക്യാമറയില്‍ കുടുങ്ങി

ആഢംബര ഭവനം ഉണ്ടാക്കാനായി സമ്പന്നരായ യുവാക്കളുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ പ്രീതി പിടിച്ചുപറ്റിയശേഷം അവരെ കൊള്ളയടിക്കുകയും ചെയ്തിരുന്ന യുവതി അറസ്റ്റിലായി. ചൈനയിലെ 24 കാരിയെയാണ് പോലീസ് പൊക്കിയത്. കൂറ്റന്‍ വീട് ഉണ്ടാക്കാനായി 1.4 മില്യണ്‍ ഡോളര്‍ സമ്പാദിക്കാനുള്ള വിപുലമായ പദ്ധതി ചുരുളഴിഞ്ഞതിനെത്തുടര്‍ന്നാണ് യിന്‍ സ്യൂ എന്ന യുവതി അറസ്റ്റിലായത്. ഷെന്‍ഷെനിലെ നഗരത്തില്‍ ഒരു വീട് വാങ്ങി അവിടെ കുടുംബത്തോടൊപ്പം താമസിക്കണമെന്നായിരുന്നു യുവതി ആഗ്രഹിച്ചത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇതിനായി പണം കണ്ടെത്താനായിരുന്നു ഉദ്ദേശം.. ഇതിനായി വഞ്ചനയുടെയും മോഷണത്തിന്റെയും പാത അവര്‍ Read More…

Oddly News

ഇതെന്ത് പണമഴയോ? ഹൈവേയിൽ പാറിപ്പറന്ന് 500 രൂപ നോട്ടുകൾ, വാരിയെടുക്കാൻ ഓടിക്കൂടി ജനക്കൂട്ടം- വീഡിയോ

മെയ് 15 വ്യാഴാഴ്ച കൗശാമ്പി ജില്ലയിലെ ദേശീയപാതയിൽ നൂറുകണക്കിന് 500 രൂപ നോട്ടുകൾ റോഡിന് കുറുകെ പറന്നു താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നോട്ടുകൾ പാറിപ്പറക്കുന്നതുകണ്ട് ആളുകൾക്കിടയിൽ ഒരേസമയം പരിഭ്രാന്തിയും അമ്പരപ്പും നിറഞ്ഞു. “പണമഴ” പോലെയായിരുന്നു ആ കാഴ്ചയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു, ഇത് വഴിയാത്രക്കാരെയും നാട്ടുകാരെയും സംഭവസ്ഥലത്തേക്ക് ഓടിയെത്തിക്കുകയും കഴിയുന്നത്ര നോട്ടുകൾ ശേഖരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ചിലർ ഗതാഗതത്തിനിടയിൽ ജീവൻ പോലും പണയപ്പെടുത്തിയാണ് പണം വാരാൻ ഓടിയെത്തിയത്. വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് Read More…