Crime

രാഹുൽ മാങ്കൂട്ടത്തിൽ എവിടെ? MLA ഓഫീസ് പൂട്ടി, അറസ്റ്റിന് നീക്കം? ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയെ കണ്ടു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എം.എൽ.എയുടെ ഓഫീസ് പൂട്ടിയ നിലയിൽ. ഇന്ന് ഉച്ചവരെ കോൺഗ്രസ് പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥികൾക്കൊപ്പം പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയെന്ന വാർത്ത പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. അ​തേസമയം രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന പരാതിയിൽ അതിവേഗ നടപടികൾക്ക് നീക്കം. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. Read More…

Crime

ഇന്‍സ്‌റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങി; ഏഴാംക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്‍സ്‌റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങിയ ഏഴാംക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.ലഖ്‌നൗവിലെ സരോജിനഗറിലാണു സംഭവം. ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിമല്‍ എന്നയാളും സുഹൃത്തുക്കളും ചേര്‍ന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വിമല്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ കഴിഞ്ഞ മാസം പത്തിനു രാത്രി പത്തുമണിയോടെ മകള്‍ വീടുവിട്ടിറങ്ങിയതായി അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു സ്‌കോര്‍പിയോയിലെത്തിയ വിമല്‍ കുട്ടിയെ ഐ.ഐ.എം. റോഡിലുള്ള ഹോട്ടലിലേക്കു കൊണ്ടുപോകുകയായിരുന്നു. മുറിയിലെത്തിയതോടെ ഫോണ്‍ പിടിച്ചുവാങ്ങിയശേഷം കുട്ടിയെ Read More…

Crime

‘ഡോക്ടര്‍ വിളിക്കുന്നു’… രോഗിയുടെ കൂട്ടിരിപ്പുകാരിയെ കൊണ്ടുപോയി പീഡിപ്പിച്ചു; ജീവനക്കാരന്‍ പിടിയില്‍

ആശുപത്രിയില്‍ കിടക്കുന്ന സഹോദരനെ പരിചരിക്കാനെത്തിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ആശുപത്രി ജീവനക്കാരന്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുറിലാണ് ഈ ക്രൂര സംഭവം. യുവതിയുടെ പരാതിയില്‍ ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ ജയശങ്ക(25)ര്‍ പൊലീസ് പിടിയില്‍. രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഡോക്ടര്‍ അന്വേഷിക്കുന്നുവെന്ന് പറഞ്ഞാണ് ജയശങ്കര്‍ യുവതിയെ ആശുപത്രിയുടെ മൂന്നാമത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. യുവതിയെ ശുചിമുറിയിലേക്ക് കയറ്റി ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് അവശനിലയിലായ യുവതി നഴ്സിനെ കണ്ട് വിവരം പറഞ്ഞതോടെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. എന്നാല്‍ യുവതി Read More…

Crime

ആര്‍മി ഓഫീസറെന്ന വ്യാജേന സൗഹൃദം; വനിതാ ഡോക്ടറെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ഡെലിവറി ബോയ് പിടിയില്‍

ന്യൂഡല്‍ഹി: സഫ്‌ദര്‍ജങ്‌ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്‌ടറെ സൈനിക ഉദ്യോഗസ്‌ഥനായി വേഷമിട്ടയാള്‍ പീഡിപ്പിച്ചെന്നു പോലീസ്‌.ഛത്തര്‍പൂരില്‍നിന്നുള്ള ഡെലിവറി ബോയി ആരവാണ്‌ അറസ്‌റ്റിലായത്‌. അയാള്‍ വേഷമിട്ടാണ്‌ ഇന്‍സ്‌റ്റഗ്രാമില്‍ ഡോക്‌ടറുമായി ചാറ്റിങ്‌ ആരംഭിച്ചത്‌. ഏതാനും നാള്‍ നീണ്ട സംഭാഷണങ്ങള്‍ക്കു ശേഷം ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും വാട്ട്‌സ്‌ആപ്പില്‍ ചാറ്റ്‌ ചെയ്യാന്‍ തുടങ്ങുകയും ചെയ്‌തുവെന്ന്‌ പോലീസ്‌ പറഞ്ഞു. ജമ്മു കശ്‌മീരില്‍ നിയമിച്ച സൈനികനായിട്ടാണ്‌ ഇയാള്‍ ഡോക്‌ടറെ പറഞ്ഞ്‌ വിശ്വസിപ്പിച്ചത്‌. കൂടാതെ സൈനികനായി വേഷമിട്ട ചിത്രങ്ങള്‍ ഡോക്‌ടര്‍ക്കു അയച്ചുകൊടുക്കുകയും ചെയ്‌തു.ഈ മാസം ആദ്യം Read More…

Crime

ഭാര്യ ഉപേക്ഷിച്ചു പോയി; സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത് പിതാവ്; പതിവായി മദ്യപിച്ചെത്തി രാത്രിയില്‍ ക്രൂരത

മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ച് പോയി. പിന്നാലെ 14വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെ ബലാല്‍സംഗം ചെയ്തയാള്‍ അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിയായ 42കാരനാണ് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാള്‍ മകളെ ലൈംഗികമായി ഉപദ്രവിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനിയായ ഇയാളുടെ ഉപദ്രവം സഹിക്കാതെയാണ് ആറുമക്കളില്‍ ഇളയ രണ്ടുമക്കളുമായി ഇയാളുടെ ഭാര്യ സഹോദരിയുടെ വീട്ടിലേക്ക് പോയി. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കടുത്ത വയറുവേദനയെയും തലകറക്കത്തെയും തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുടെ അടുത്തെത്തി ആശുപത്രിയില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ Read More…

Crime

കയറിയത് മോഷ്ടിക്കാന്‍, ഉറങ്ങി കിടന്ന യുവതിയെ പീഡിപ്പിച്ച് ലോറി ഡ്രൈവര്‍; തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളും ഇരകള്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാർക്ക് ഉദ്യോഗസ്ഥയായ യുവതിയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതി എത്തിയത് മോഷണത്തിനെന്ന് പൊലീസ് സ്ഥിരീകരിച്ചു. സമീപത്തെ ഏതാനും വീടുകളിൽ കയറി മോഷണം നടത്തിയ ശേഷമാണ് താൻ യുവതി കിടന്നുറങ്ങുകയായിരുന്ന ഹോസ്റ്റലിൽ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. പൂർണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മധുര സ്വദേശിയായ ലോറി ഡ്രൈവറെ സാഹസികമായാണ് കേരള പൊലീസ് കുടുക്കിയത്. അതിക്രമത്തിനിരയായ യുവതി Read More…

Crime

ദുര്‍ഗാപുരില്‍ മെഡി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്‌ ഒരാള്‍ മാത്രം? കാമുകനും സംശയമുനയില്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ദുര്‍ഗാപുരില്‍ സ്വകാര്യ മെഡിക്കല്‍ കോളജ്‌ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വഴിത്തിരിവ്‌. ഒരാള്‍ മാത്രമാണ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതെന്ന നിഗമനത്തിലാണ്‌ പോലീസ്‌. ക്യാംപസിനു സമീപം കാമുകനൊപ്പം ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്‌ച രാത്രി പുറത്തിറങ്ങിയപ്പോഴാണ്‌ ഒഡീഷ സ്വദേശിയായ വിദ്യാര്‍ഥിനി പീഡനത്തിന്‌ ഇരയായത്‌.കോളജ്‌ ഗേറ്റിനു സമീപത്തുവച്ച്‌ അജ്‌ഞാതസംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിരിയാക്കി. പെണ്‍കുട്ടിക്ക്‌ ഒപ്പമുണ്ടായിരുന്ന കാമുകന്‍ ഇതിനിടെ ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്‌. 6 പേരെയാണ്‌ കേസില്‍ അറസ്‌റ്റു ചെയ്‌തത്‌. മൊഴികളില്‍ Read More…

Crime Featured

പെരിങ്ങോട്ടുകര: പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസ് ഹണി ട്രാപ്പ്; പരാതിക്കാരിയടക്കം 5 പേര്‍ കുടുങ്ങി

തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനത്തു പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ വന്‍ ട്വിസ്റ്റ്. നടന്നത് ഹണിട്രാപ്പെന്ന് ബെംഗളുരു ബാനസവാടി പൊലീസ് . പരാതിക്കാരിയടക്കം 5പേര്‍ അറസ്റ്റിലുമായി. ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നാണു പൊലീസ് കണ്ടെത്തൽ. നേരത്തേ പൊലീസ് അറസ്റ്റ് ചെയ്ത അരുണിനെ ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ കുടുക്കിയതാണെന്ന് വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു ബെംഗളുരുവില്‍ മസാജ് പാര്‍ലര്‍ ജീവനക്കാരിയായ രത്ന, സഹായി സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോന്‍, Read More…

Crime

കുറിയർബോയ് പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; ഇരുവരും സുഹൃത്തുക്കൾ, ‘ഭീഷണി’ സെൽഫിയെടുത്തതും യുവതി

ഡെലിവറി എക്‌സിക്യൂട്ടീവായി വേഷംമാറി വന്ന ആള്‍ ബലാത്സംഗം ചെയ്തുവെന്ന ഇരുപത്തിരണ്ടുകാരി ടെക്കിയുടെ ആരോപണം പൊളിച്ചടുക്കി മഹാരാഷ്ട്ര പോലീസ്. പ്രതി ടെക്കിയുടെ സുഹൃത്താണെന്നും പോലീസ്. യുവതിയുടെ ആരോപണം വന്ന് രണ്ട് ദിവസത്തിനു ശേഷം ഇന്നലെ ഒരാള്‍ അറസ്റ്റിലായി. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കേസിലെ വഴിത്തിരിവ്.ഡെലിവറി എക്‌സിക്യൂട്ടീവിന്റെ വേഷത്തിലെത്തിയ ആള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നായിരുന്നു ടെക്കിയുടെ ആരോപണം. ഒരു ഡെലിവറിയുണ്ടെന്ന് അയാള്‍ പറഞ്ഞു. ഓര്‍ഡര്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് താന്‍ പറഞ്ഞു. പക്ഷേ, ഒരു ഒപ്പ് ഇടണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് Read More…