Crime

33-കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർതൃപിതാവിന്റെ ഓഡിറ്റോറിയം അടിച്ചുതകർത്ത് ബന്ധുക്കൾ

പൂണെ: പൂണെ മുകുന്ദ് നഗറിലെ വസതിയിൽ മുപ്പത്തിമൂന്നുകാരിയായ പായൽ അക്ഷയ് സാംബ്രെയെ മരിച്ച നിലയിൽ കണ്ടെത്തി. ആറു വർഷം മുൻപ് വിവാഹിതയായ ഇവർക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. രാവിലെ 11 മണിയോടെ വിവരം ലഭിച്ച് പൊലീസ് എത്തിയപ്പോഴാണ് തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ‘സാംബ്രെ പാലസ്’ ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിൽ പായലിന്റെ മൃതദേഹം കണ്ടത്. മരണവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർത്തു. ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം സ്വർണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബപ്രശ്നങ്ങളാണ് Read More…

Crime

‘അമ്മയില്ലാതെ അവൻ എങ്ങനെ ജീവിക്കും? ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കണം’; മകനുമായി 18-ാം നിലയിൽനിന്ന് ചാടി യുവതി; വിങ്ങലായി കുറിപ്പ്!

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ആറുവയസുകാരനായ മകനെയും കൊണ്ട് 18-ാം നിലയിൽനിന്ന് ചാടി 33കാരി ആത്മഹത്യ ചെയ്തു. മരണശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് പുതിയ ജീവിതം തുടങ്ങണമെന്ന് അഭ്യർത്ഥിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പിംപ്രി-ചിഞ്ച്‌വാഡിലെ സിഗ്‌നേച്ചർ പാർക്ക് റെസിഡൻഷ്യൽ സമുച്ചയത്തിലാണ് ഏക്താ ബംഗാദ് എന്ന യുവതി മകനുമായി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത എട്ടുപേജുള്ള കുറിപ്പ് നിലവിൽ അന്വേഷണവിധേയമാക്കിയിട്ടുണ്ട്. പൂനെയിലെ പ്രമുഖ ഐടി കമ്പനിയിൽ എഞ്ചിനീയറായ മനോജ് ബംഗാദാണ് ഏക്താ ബംഗാദിന്റെ ഭർത്താവ്. നട്ടെല്ലിനെ Read More…

Featured Oddly News

പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാറിലും വോട്ട് ചെയ്തു

ന്യൂഡല്‍ഹി: ബിഹാറില്‍ ഇരട്ട്‌വോട്ട് ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ചെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.ഉര്‍മി എന്ന യുവതി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇരട്ടവോട്ട് ആരോപണമുയര്‍ത്തിയത്.രണ്ടിടത്തും വോട്ട് ചെയ്തതു സംബന്ധിച്ച് യുവതി എക്‌സില്‍ പങ്കുവച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.‘പോകൂ വോട്ട് ചെയ്യൂ, പുനെ! വികസനത്തിന് വോട്ട് ചെയ്തു, ശുദ്ധമായ ഭരണത്തിന് വോട്ട് ചെയ്തു, മോദിഫൈഡ് Read More…