Featured Lifestyle

14-ാം വയസ്സിൽ കുഞ്ഞിന്റെ അമ്മയായി; അച്ഛനു പ്രായം 12; അനുകരിക്കരുതെന്ന ഉപദേശവുമായി പെൺകുട്ടി!

അസാധാരണമെന്ന് തോന്നുന്ന രീതിയിലുള്ള വാർത്തകൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് യുഎസിലെ അർകൻസാസിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളായ 15 വയസ്സുകാരി ബെല്ലയും 13കാരനായ ഹണ്ടറും മാതാപിതാക്കളായ വിവരം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ബെല്ല ഗർഭിണിയാകുമ്പോൾ ഹണ്ടർക്ക് വെറും 12 വയസ്സായിരുന്നു പ്രായം. ഈ വാർത്തയറിഞ്ഞപ്പോൾ ഇരു കുടുംബങ്ങളും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്; ബെല്ലയുടെ മാതാപിതാക്കൾ മകൾക്ക് പൂർണ്ണ പിന്തുണ നൽകിയപ്പോൾ ഹണ്ടറിന്റെ വീട്ടുകാർ ഗർഭച്ഛിദ്രത്തിനായി സമ്മർദ്ദം ചെലുത്തി. എന്നാൽ കുഞ്ഞിന് ജന്മം നൽകണമെന്ന Read More…

Featured Health

ഗര്‍ഭകാലത്ത്‌ പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠനം, ട്രംപിന്റെ മുന്നറിയിപ്പിനു മറുപടി

ലണ്ടന്‍: ഗര്‍ഭകാലത്ത്‌ പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠന റിപ്പോര്‍ട്ട്‌. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഒരു വര്‍ഷം മുമ്പ്‌ നടത്തിയ മുന്നറിയിപ്പിനു മറുപടിയാണു പഠനം. ഗര്‍ഭിണികള്‍ക്ക്‌ പാരസെറ്റമോള്‍ നല്ലതല്ല എന്നും അതു കഴിക്കരുതുമെന്നുമായിരുന്നു ട്രംപിന്റെ നിര്‍ദേശം. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അന്നുതന്നെ ലോകമെമ്പാടുമുള്ള മെഡിക്കല്‍ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ലാന്‍സെറ്റ്‌ ജേണലിലാണു പാരാസെറ്റമോള്‍ സംബന്ധിച്ചു പുതിയ പഠനം പ്രസിദ്ധീകരിച്ചത്‌. പാരസെറ്റമോള്‍ (അമേരിക്കയില്‍ അസെറ്റാമിനോഫെന്‍) ഗര്‍ഭകാലത്ത്‌ വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ്‌. എന്നാല്‍ ഇത്‌ ഗര്‍ഭകാലത്ത്‌ കഴിക്കുന്നത്‌ കുട്ടികളില്‍ ഓട്ടിസത്തിനു കാരണമാകുമെന്നായിരുന്നു ട്രംപിന്റെ Read More…

Crime

പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായി; പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍

കട്ടപ്പന: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി നിര്‍ബന്ധപൂര്‍വം ലൈംഗികബന്ധത്തിന് ഉപയോഗിച്ച് ഗര്‍ഭിണിയാക്കിയതായാണ് കേസ്. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിക്കുകയും അവര്‍ വണ്ടന്‍മേട് പോലീസിനു വിവരം കൈമാറുകയും ആയിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ പ്രതിക്ക് 18 വയസ് പൂര്‍ത്തിയായതേയുള്ളുവെന്നു പോലീസ് Read More…

Lifestyle

യുകെയിലെ മലയാളി യുവതി താന്‍ ഗർഭിണിയാണെന്ന് ഭർത്താവിനോട് വെളിപ്പെടുത്തിയത് എഐ വീഡിയോയിലൂടെ, വൈറൽ വീഡിയോ കണ്ടത് 1.7 കോടി ആളുകള്‍

ചില വിശേഷങ്ങൾ അത്രമേൽ പ്രത്യേകതയുള്ള രീതിയിൽ തന്നെ ലോകത്തെ അറിയിക്കണം. സ്നേഹത്തിന്റെയും ഓർമ്മകളുടെയും പുതിയ തുടക്കത്തിന്റെയും സ്പർശമുള്ള ഒരു എഐ (AI) വീഡിയോയിലൂടെ തന്റെ ഗർഭകാല വാർത്ത പങ്കുവെച്ചിരിക്കുകയാണ് യുകെയിലെ ഒരു മലയാളി യുവതി. സ്കോട്ട്‌ലൻഡിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ഷെറിനും ജെറിനും തങ്ങളുടെ ജീവിതയാത്രയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരാവിഷ്കരിച്ച രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വീഡിയോയിൽ ദമ്പതികൾ സോഫയിലിരുന്ന് തങ്ങളുടെ ജീവിതകഥ പറയുന്ന എഐ ചിത്രം കാണുന്നത് കാണാം. സ്കൂൾ കാലഘട്ടം, വിവാഹം, ആദ്യമായി Read More…

Health

ഗര്‍ഭകാലത്ത് അമ്മയ്ക്ക് കോവിഡ് ബാധിച്ചാല്‍ ജനിയ്ക്കുന്ന കുട്ടിയ്ക്ക് ഓട്ടിസ സാധ്യതയെന്ന് പഠനം

കോവിഡ് മഹാമാരിയുടെ ആദ്യ വര്‍ഷത്തെ ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് കോവിഡ്-19 ബാധിക്കപ്പെട്ടാല്‍ അത് ജനിയ്ക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം ഉള്‍പ്പെടെ തലച്ചോര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബോസ്റ്റണിലെ മാസ് ജനറല്‍ ബ്രിഗ്ഹാം എന്ന അക്കാദമിക, ഗവേഷണ മെഡിക്കല്‍ സെന്ററാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അമ്മമാര്‍ക്കുണ്ടാകുന്ന ഇന്‍ഫ്ളുവന്‍സ, റൂബെല്ല, സിക്ക വൈറസ് അണുബാധകളും ഇത്തരത്തില്‍ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന്റെ തലച്ചോറിന്റെ വികസനത്തെ ബാധിക്കാറുണ്ട്. വൈറസ് നേരിട്ട് മറുപിള്ളയിലേക്ക് എത്തുന്നതാകില്ല ഈ Read More…

Crime

16-കാരിയുടെ പ്രസവം; പെണ്‍കുട്ടിയുടെ മൊഴി വ്യാജം? ഒന്നിലധികം പേർ പീഡിപ്പിച്ചു? കുഞ്ഞിന്റെ പിതാവെന്നു പറഞ്ഞയാളുടെ മരണം സ്ഥിരീകരിക്കാനായില്ല

കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അടിമുടി ദുരൂഹത. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പ്രസവിച്ചതും. പ്രായപൂർത്തിയാകാത്തതിനാൽ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിന്റേയും മൊഴിയെടുത്തു. ഒരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും Read More…

Oddly News

5 കുട്ടികളുടെ അമ്മ വീണ്ടും ഗര്‍ഭിണി, സ്‌കാനിങ്ങില്‍ കുഞ്ഞുങ്ങളുടെ എണ്ണമറിഞ്ഞ ഭര്‍ത്താവ് ശരിക്കും ഞെട്ടി !

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങളില്‍ ഒന്നുകൂടി. യുഎസിലെ പെന്‍സില്‍വാനിയയിലെ റീഡിങ്ങില്‍ നിന്നുമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദത്തെടുത്തതുള്‍പ്പെടെ 5 കുട്ടികളുടെ അമ്മയായ സ്ത്രീ വീണ്ടും ഗര്‍ഭിണിയായി. അതില്‍ അസ്വഭാവികതയൊന്നുമില്ല. പക്ഷേ, സ്‌കാനിങ്ങിലൂടെ തങ്ങൾക്ക് എത്ര കുട്ടികളാണ് പിറക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോൾ ദമ്പതികള്‍ ശരിക്കും ഞെട്ടി . ജെയ്ക്ക്, മാക്‌സിന്‍ യംഗ് എന്ന ദമ്പതികളാണ് ഈ കഥയിലെ താരങ്ങള്‍. ഇവര്‍ക്ക് ആദ്യം അഞ്ച് കുട്ടികളുണ്ടായിരുന്നു. ഇതില്‍ നാല് പേരെ ദത്തെടുത്തതും. ഒരാള്‍ ദമ്പതികളുടെ സ്വന്തം കുട്ടിയുമാണ്.2019-ലാണ് Read More…

Crime

ഗർഭിണിയെ കാമുകൻ കുത്തി; അതേ കത്തികൊണ്ട് കാമുകനെ ഭര്‍ത്താവ് കുത്തി, രണ്ടുപേരും മരിച്ചു

ത്രികോണ പ്രണയത്തിനൊടുവില്‍ തര്‍ക്കം. ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഇവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. ശാലിനി, ലിവ് ഇൻ പങ്കാളി ആഷു എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. ശാലിനിയും ഭര്‍ത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാന്‍ പോയതായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ശാലിനിയുടെ ലിവ് ഇന്‍ പങ്കാളി ആഷു കത്തിയെടുത്ത് ആകാശിനെ ആക്രമിച്ചു. ആകാശ് Read More…

Featured Health

ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ ‘ഇരട്ടക്കുട്ടികള്‍’; അത്യപൂര്‍വം, ലോകത്താകമാനം ഇതുവരെ 35 കേസുകൾ

ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒരു മാസം പ്രായമായ കുഞ്ഞിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് വളർച്ച പൂർത്തിയാകാത്ത രണ്ട് ഭ്രൂണങ്ങളെ. ലോകത്ത് 5 ലക്ഷം ജനനങ്ങളിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന, ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus in Fetu) എന്നറിയപ്പെടുന്ന അപൂർവ അവസ്ഥയാണിത്. ഒരു കുഞ്ഞിൽ രണ്ട് പരാസിറ്റിക് ഇരട്ടകൾ (parasitic twins) കണ്ടെത്തുന്നത് വളരെ അസാധാരണമാണ്. ലോകത്താകമാനം ഇതുവരെ 35 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുഞ്ഞിന്റെ വയറിന് വീക്കവും, അമിതമായ Read More…