Crime

ഭര്‍ത്താവിനെ കൊന്ന് പെട്ടിയിലാക്കി; അടിവസ്ത്രത്തിലെ ബാര്‍കോഡ് കുടുക്കി; ഭാര്യയും കാമുകനും അറസ്റ്റില്‍

ചെന്നൈയെ നടുക്കിയ കൊലപാതകക്കേസിലെ പ്രതികളെ പിടികൂടി പോലീസ് . യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും അവരുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. കൈകാലുകളും തലയും മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. അസം സ്വദേശിയായ അമീർ അലിയാണ് കൊല്ലപ്പെട്ടത്. ഭാര്യ രോഹിമ, ഇവരുടെ സുഹൃത്ത് അഷ്റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബാർകോഡ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് കേസിൽ നിർണായകമായത്. ഈ വസ്ത്രം വാങ്ങിയ പെരമ്പൂരിലെ കടയിൽ നിന്ന് ലഭിച്ച Read More…