Crime

പാക് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം, ചാരവൃത്തി നടത്തി; ആരാണ് ജ്യോതി മൽഹോത്ര?

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മൽഹോത്ര പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനെക്കുറിച്ച് പോസിറ്റീവ് ഇമേജ് ഉണ്ടാക്കാനായി നിരവധി വിഡിയോ കണ്ടന്‍റുകള്‍ ഇവര്‍ ചെയ്തുവെന്ന് പൊലീസ്. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന ജ്യോതി, പാക്കിസ്ഥാനിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അവയെപ്പറ്റി റീല്‍സുകളും വിഡിയോകളും ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ പാക്കിസ്ഥാനെപ്പറ്റി പോസിറ്റീവ് ഇമേജ് ഉണ്ടാക്കാന്‍ ഉപകരിക്കുമെന്നായിരിക്കാം പാക് Read More…

Featured The Origin Story

എന്താണ് സിന്ധു നദീജല ഉടമ്പടി ?ഇന്ത്യയെയും പാകിസ്ഥാനെയും എങ്ങനെ ബാധിക്കും?

പല്‍ഹഗാം ഭീകരാക്രമണത്തോടെ അപ്രതീക്ഷിതമായി ശ്രദ്ധനേടിയിരിക്കുകയാണ് സിന്ധു നദീജല ഉടമ്പടി. ചൊവ്വാഴ്ച 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ഇന്ത്യ പാകിസ്ഥാന് ശക്തമായ സൂചനകള്‍ നല്‍കി. എന്നാല്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ ഏത് രീതിയിലാണ് പാകിസ്താന് തിരിച്ചടിയാകുക? സിന്ധു നദീജല ഉടമ്പടി എന്താണ്? ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച ഒരു ജല പങ്കിടല്‍ കരാറാണ് ഇത്. ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന ആറ് നദികളുടെ Read More…

Sports

പാകിസ്താനിലും ക്രിക്കറ്റ് പണം കായ്ക്കുന്ന മരം ; ബാബര്‍ അസമിന്റെ മാസശമ്പളം എത്രയാണെന്നോ?

പഠിച്ചൊരു സര്‍ക്കാര്‍ ജോലിക്കാരനാകുന്നോ ക്രിക്കറ്റ് കളിക്കാരനാകുന്നോ എന്ന് ഇന്ത്യയില്‍ ആരോടെങ്കിലും ചോദിച്ചാല്‍ ക്രിക്കറ്റ് കളിക്കാരനെന്ന് പറയുന്ന കുറച്ചു പേരെങ്കിലുമുണ്ടാകും. വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു ക്രിക്കറ്റ് കളിക്കാരന്‍ രൂപാന്തരം പ്രാപിക്കുന്നതെങ്കിലും ഇന്ത്യയില്‍ കളിക്കാരന് കിട്ടുന്ന പ്രതിഫലവും താരപ്രഭയും കേള്‍ക്കുമ്പോള്‍ ക്രിക്കറ്ററാകാന്‍ ആരും മോഹിക്കും. ലോകത്തുടനീളമുള്ള ക്രിക്കറ്റ് രാജ്യങ്ങള്‍ ആശങ്കയോടെയാണ് കളിക്കാന്‍ ചെല്ലുന്നതെങ്കിലും ഇന്ത്യയിലെന്നപോലെ തന്നെ പാകിസ്താനിലും ക്രിക്കറ്റ് പണം കായ്ക്കുന്ന മരമാണ്. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും പ്രധാന കളിക്കാരില്‍ ഒരാളായ റിസ്വാനും നല്‍കുന്ന ഒരു മാസത്തെ ശമ്പളം Read More…

Sports

അടിയോടടി… പാക് ബൗളര്‍മാര്‍ എറിഞ്ഞുമടുത്തു; ഇംഗ്‌ളണ്ട് അടിച്ചുകൂട്ടിയത് 823 റണ്‍സ്

ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെയും ജോറൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയുടേയും പിന്‍ബലത്തില്‍ പാകിസ്താനെതിരേ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ക്രിക്കറ്റില്‍ ചരിത്രമെഴുതുകയാണ് ഇംഗ്‌ളണ്ട്. വ്യാഴാഴ്ച മുളട്ടാനില്‍ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തത് 7 വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സ്. ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത അവര്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത്തെ ഉയര്‍ന്ന സ്‌കോറും അടയാളപ്പെടുത്തി. ഹാരി ബ്രൂക്ക് തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി നേടി 317 Read More…

Crime

പാകിസ്താനില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചുകൊന്നു, മൃതദേഹം കത്തിച്ച് ജനക്കൂട്ടം

ഇസ്ലാമാബാദ്: പാകിസ്താനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു. മൃതദേഹം കത്തിച്ച് ജനക്കൂട്ടം. സാമൂഹിക മാധ്യമങ്ങളിലൂടെ മതനിന്ദാ ഉള്ളടക്കം പങ്കുവച്ച ഡോ. ഷാനവാസ് കാന്‍ബറാണ് കൊല്ലപ്പെട്ടത്. കറാച്ചിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ മിര്‍പുര്‍ഖാസിനുസമീപം ബുധനാഴ്ച രാത്രിയായിരുന്നു പോലീസ് വെടിവയ്പ്പ്. കീഴടങ്ങാന്‍ കൂട്ടാക്കാതെ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഷാനവാസ് തങ്ങള്‍ക്കു നേരേ വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് ഉദ്യോഗസ്ഥരെ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും പോലീസ് പറഞ്ഞു. വെടിവയ്പ്പിനു ശേഷമാണ് മുഹമ്മദ് നബിയെ Read More…

Sports

ട്രോഫിയുമായി ഉറങ്ങുന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ, പാകിസ്ഥാനെതിരായ ചരിത്രവിജയത്തിന് ശേഷം നജ്മുൾ ഹൊസൈന്റെ ഉറക്കം

പാക്കിസ്ഥാനെതിരായ അവിസ്മരണീയമായ ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ ട്രോഫിക്കൊപ്പം ഉറങ്ങുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ചൊവ്വാഴ്ച റാവൽപിണ്ടിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന് വിജയിച്ച ബംഗ്ലാദേശ് പരമ്പരയില്‍ പാകിസ്ഥാനെ 2-0ന് പരാജയപ്പെടുത്തി. ഉദ്ഘാടന മത്സരത്തിൽ സന്ദർശകർ 10 വിക്കറ്റിന് വിജയിച്ചിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിക്കാനാണ് ബംഗ്ലാദേശ് പാകിസ്ഥാനിൽ പര്യടനം നടത്തിയത്. രണ്ട് ടെസ്റ്റുകളിലും, ബംഗ്ലാദേശ് ടീം ബാറ്റിംഗിലും ബൗളിംഗിലും മിന്നുന്ന പ്രകടനം നടത്തി, പാകിസ്ഥാനെ 10 വിക്കറ്റിനും Read More…

Oddly News

മഴക്കാല സാമ്പത്തിക പ്രതിസന്ധി: പണം വാങ്ങി ശൈശവ വിവാഹങ്ങള്‍ക്ക് പാകിസ്ഥാന്‍മാതാപിതാക്കള്‍

പാക്കിസ്ഥാനില്‍ മണ്‍സൂണ്‍ മഴക്കാലമെത്തും മുന്‍പേ പണത്തിന് പകരമായി 14 കാരിയായ ഷാമിലയെയും അവളുടെ 13 വയസ്സുള്ള സഹോദരി ആമിനയെയും വിവാഹം കഴിപ്പിച്ചു, വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് കുടുംബത്തെ അതിജീവിക്കാന്‍ അവരുടെ മാതാപിതാക്കള്‍ എടുത്ത തീരുമാനമായിരുന്നു ഇത്. മഴക്കാല സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷനേടാന്‍ പാക്കിസ്ഥാനിലെ ദരിദ്രകുടുംബങ്ങള്‍ കണ്ടെത്തുന്ന വഴിയാണിത്. യുവ വധുവിന്റെ മാതാപിതാക്കള്‍ക്ക് 200,000 പാകിസ്ഥാന്‍ രൂപ ($720ഡോളര്‍ ) നല്‍കിയതായി ഷാമിലയുടെ അമ്മായിയമ്മ ബിബി സച്ചല്‍ പറഞ്ഞു. മിക്ക കുടുംബങ്ങളും പ്രതിദിനം ഒരു ഡോളര്‍ കൊണ്ട് Read More…

Sports

ലോകകപ്പ്: ഇന്ത്യാ പാകിസ്താന്‍ സെമിക്ക് സാധ്യതയുണ്ടോ? അതിന് ശ്രീലങ്കയും ഓസ്‌ട്രേലിയയും കനിയണം

ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തില്‍ എവിടെയെങ്കിലും ഒരു ഇന്ത്യാ – പാകിസ്താന്‍ ഏറ്റുമുട്ടല്‍ കൊതിക്കാത്ത ഒരു ക്രിക്കറ്റ് ആരാധകന്‍ പോലും കാണില്ല. മഴനിയമത്തിന്റെ പിന്‍ബലത്തില്‍ പാകിസ്താന്‍ കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്റിനെ കീഴടക്കിയതോടെ സെമിയിലോ ഫൈനലിലോ ഇങ്ങിനെയൊരു ഹൈവോള്‍ട്ടേജ് മത്സരം കാണാനാകുമെന്ന പ്രതീക്ഷ സജീവമായി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ പാകിസ്താനോ ന്യൂസിലന്റോ എന്നാണ് ഇനി അറിയാനുള്ളത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പ്രവേശന സാധ്യത സജീവമായി നിര്‍ത്താന്‍ ഇത് ജയിക്കേണ്ട ഒരു പോരാട്ടമായിരുന്നു. ജയത്തോടെ പാകിസ്ഥാന്‍ ഇപ്പോള്‍ Read More…