പശ്ചിമേഷ്യൻ സംഘര്‍ഷം ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധനക്കപ്പലുകളുടെ വരവ് പ്രതിസന്ധിയിലായതോടെ ഹോട്ടലുകൾ പൂട്ടുന്നതിനും ഗാര്‍ഹിക പാചകവാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും നാം സാക്ഷ്യം വഹിച്ചു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാജ്യത്ത് കോണ്ടം ക്ഷാമവും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് വരുന്നത്. യുദ്ധം കാരണം നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതും ഉള്ളവയുടെ വില വർധിച്ചതുമാണ് ഈ മേഖലയെ തളർത്തുന്നത്. എച്ച്എൽഎൽ ലൈഫ്കെയർ, മാൻകൈൻഡ് ഫാർമ, ക്യുപിഡ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കൾ സിലിക്കൺ ഓയിലിന്റെ ക്ഷാമത്തെക്കുറിച്ചും Read More…

