Sports

റൊണാള്‍ഡോയുമായി ഏറ്റുമുട്ടാനുള്ള അവസരം മെസ്സി തള്ളി; വേണ്ടെന്നുവച്ചത് വണ്‍ബില്യണ്‍ കരാര്‍

ഫുട്‌ബോള്‍ ലോകത്തെ ഈ നൂറ്റാണ്ടിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായിട്ടാണ് ക്രിസ്ത്യനോ റൊണാള്‍ഡോ – ലിയോണേല്‍ മെസ്സി പോരാട്ടത്തെ വിലയിരുത്തുന്നത്. ദശകങ്ങളോളം സ്പാനിഷ് ലാലിഗയില്‍ നടന്നിരുന്ന ഈ ഹൈവോള്‍ട്ടേജ് മാച്ച് ഇരുവരും സ്പാനിഷ് ലാലിഗ വിട്ടതോടെ ഈ പോരാട്ടം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. പിന്നീട് മെസ്സി ഫ്രഞ്ച് ലീഗ് വന്‍വിട്ട് ഇന്റര്‍മയാമിയിലേക്ക് പോവുകയും ക്രിസ്ത്യാനോ സൗദി ലീഗിലേക്കും കുടിയേറിയതോടെ ഈ പോരാട്ടം ഇല്ലാതാവുകയും ചെയ്തു. ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന പോരാട്ടങ്ങള്‍ അവസാനിച്ചതിന് Read More…

Sports

മെസ്സിയും നെയ്മറും വീണ്ടും ഒന്നിക്കുന്നു ? ഇന്റര്‍മയാമിയില്‍ എത്തിയേക്കുമെന്ന് സൂചന

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും അര്‍ജന്റീനയുടെ ലിയോണേല്‍ മെസ്സിയും ചേര്‍ന്ന് ബാഴ്‌സിലോണയിലും പിന്നീട് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലും കാട്ടിയതെല്ലാം ചരിത്രമാണ്. പിന്നീട് രണ്ടുപേരും രണ്ടു വഴിക്ക് പിരിയുകയും ചെയ്തു. മെസ്സി അമേരിക്കയ്ക്കും നെയ്മര്‍ ഗള്‍ഫിലും ചേക്കേറി. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇരുവരും മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മിയാമിയില്‍ വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടു. നെയ്മറിന്റെ മുന്‍ ബാഴ്സലോണ ടീമംഗങ്ങളായ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ നിലവില്‍ ഇന്റര്‍ Read More…

Sports

ഇല്ല, മെസ്സി ഉടന്‍ കളി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

അര്‍ജന്റീനയുടെയുടെയും മെസ്സിയുടെയും കടുത്ത ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകഫുട്‌ബോളിലെ ഇതിഹാസതാരമായ ലിയോണേല്‍ മെസ്സി ഉടന്‍ ബൂട്ടഴിക്കുന്നില്ല. കോപ്പാ അമേരിക്ക ഫുട്‌ബോളും ഒളിമ്പിക്‌സുമൊക്കെ തുടങ്ങാനിരിക്കെ മെസ്സി ടീമില്‍ ഉണ്ടാകുമെന്ന് തന്നെയാണ് കിട്ടുന്ന സൂചന. ലോകകപ്പും കോപ്പയും ഉള്‍പ്പെടെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറില്‍ എന്തെല്ലാം കിരീടങ്ങള്‍ നേടാന്‍ കഴിയുമോ അതൊക്കെ നേടിയിട്ടുള്ള ലിയോണേല്‍ മെസ്സി അധികം വൈകാതെ കളി നിര്‍ത്തുമെന്ന വാര്‍ത്തയ്ക്കിടയിലാണ് താരം തന്നെ നിലപാട് വ്യക്തമാക്കിയത്. ദേശീയ ടീമിന് ബാദ്ധ്യതയാകുന്നു എന്ന് ശരീരം പറയുന്ന കാലത്തേ കളി നിര്‍ത്താന്‍ Read More…

Sports

യൂറോയും കോപ്പാഅമേരിക്കയും ശേഷം ഒളിമ്പിക്‌സും ; മെസ്സിയും എംബാപ്പേയും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമോ

അര്‍ജന്റീന ഒളിമ്പിക്‌സില്‍ കളിക്കാന്‍ യോഗ്യത നേടിയതു മുതല്‍ ആരാധകരുടെ മനസ്സുകളില്‍ ഉയരുന്ന ചോദ്യം മെസ്സി ആഗോളകായിക മേളയ്ക്ക് ഉണ്ടാകുമോ എന്നതാണ്. ഇന്റര്‍ മിയാമിയിലെ ക്ലബ് പ്രതിബദ്ധതകളും ഈ വേനല്‍ക്കാലത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റും ഉള്ളതിനാല്‍ ഒളിമ്പിക്‌സില്‍ ഇതിഹാസതാരം അര്‍ജന്റീനയ്ക്കായി പന്തു തട്ടാനെത്തുമോ എന്ന ആകാംഷയിലാണ് അര്‍ജന്റീനയ്ക്ക് പുറമേ ഫ്രാന്‍സിലെയും ആരാധകര്‍. ഫ്രഞ്ച് ഇതിഹാസതാരം എംബാപ്പേയും മെസ്സിയും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുന്നത് അവര്‍ സ്വപ്‌നം കാണുകയാണ്. അതേസമയം പാരീസിലെ പങ്കാളിത്തത്തെക്കുറിച്ച് എട്ട് തവണ ബാലണ്‍ ഡി ഓര്‍ Read More…

Sports

ജപ്പാനില്‍ ഇറങ്ങിയ മെസ്സിയോട് ചൈന കലിപ്പ് തീര്‍ത്തു ; നൈജീരിയയും അര്‍ജന്റീനയുമുള്ള കളി റദ്ദാക്കി

ഹോങ്കോംഗില്‍ ഇന്റര്‍മിയാമിക്ക് വേണ്ടി കളത്തിലിറങ്ങാതെ മെസ്സി കാണികളെ കബളിപ്പിച്ചതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് അര്‍ജന്റീനയ്ക്ക്. സമീപകാല സംഭവങ്ങളില്‍, അര്‍ജന്റീനയും നൈജീരിയയും തമ്മില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം നിര്‍ത്തിവയ്ക്കാന്‍ ചൈനീസ് കായിക ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഹാങ്ഷൗവില്‍ കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തെ തുടര്‍ന്ന് ബീജിംഗില്‍ ഐവറി കോസ്റ്റിനെതിരായ മത്സരവും അര്‍ജന്റീന കളിക്കുന്നുണ്ട്. മെസ്സി ഹോങ്കോംഗ് മത്സരത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ആദ്യ മത്സരം റദ്ദാക്കിയേക്കുമെന്നാണ് സൂചനകള്‍. മെസ്സി കളിക്കുമെന്ന് കരുതി ഹോങ്കോംഗില്‍ വന്‍തുക മുടക്കി അനേകം ആരാധകരാണ് Read More…

Sports

ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആസൂത്രിതം; മെസ്സിക്ക് വേണ്ടി മുന്‍കൂട്ടി ഉണ്ടാക്കിയ തിരക്കഥയെന്ന് ഇതിഹാസ പരിശീലകന്‍ ലൂയിസ് വാന്‍ഗാല്‍

കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും നേടിയ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി മുന്‍ നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാല്‍. പെനാല്‍റ്റിയില്‍ 4-2ന് ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന രണ്ടാം ലോകകപ്പ് നേടിയത്. ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായിരുന്ന വാന്‍ ഗാല്‍, ഡച്ച് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് പറഞ്ഞത്. മെസിക്കും അര്‍ജന്റീനയ്ക്കും വേണ്ടി ലോകകപ്പില്‍ മുന്‍കൂട്ടി ആസൂത്രണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”അര്‍ജന്റീന അവരുടെ ഗോളുകള്‍ എങ്ങനെ സ്‌കോര്‍ ചെയ്തു. Read More…