Featured Sports

നമ്മള്‍ കാണുന്ന വൈരമൊന്നും ക്രിസ്ത്യാനോയും മെസ്സിയും തമ്മിലില്ല; അര്‍ജന്റീന സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സിആര്‍ 7

നടപ്പുകാലത്തെ ഫുട്‌ബോളിലെ ഏറ്റവും കിടയറ്റ വൈരികളായിട്ടാണ് പലപ്പോഴും ക്രിസ്ത്യാനോ റൊണാള്‍ഡോയും മെസ്സിയും നമ്മുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടാറ്. എന്നാല്‍ കളത്തിന് പുറത്ത് ഇരുവരും പരസ്പരം ബഹുമാനിക്കുന്ന സൗഹാര്‍ദ്ദമുള്ള നല്ല ശത്രുക്കളാണെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവില്ല. രണ്ടുപേരും പരസ്പരം പുകഴ്ത്തിയോ ഇകഴ്ത്തിയോ ഇതുവരെ സംസാരിച്ചിട്ടില്ലെങ്കിലും നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ ഇരുവരും പരസ്പരം അഭിനന്ദിക്കാന്‍ ശ്രമിക്കാറുണ്ട്. പെനാല്‍റ്റിയില്‍ സ്പെയിനിനെ 5-2ന് തോല്‍പിച്ച പോര്‍ച്ചുഗല്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം രണ്ടാം തവണയും ഉയര്‍ത്തിയിരുന്നു. ഫൈനലിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലയണല്‍ മെസ്സിയോട് ക്രിസ്റ്റ്യാനോ Read More…

Featured Sports

കളത്തിനകത്തും പുറത്തും ഒരുപോലെ; മെസ്സിയും സുവാരസും ചേര്‍ന്ന് ഉറുഗ്വേന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങി

കളത്തിനകത്ത് എന്നപോലെ കളത്തിന് പുറത്തും വലിയ സുഹൃത്തുക്കളാണ് ലിയോണേല്‍ മെസ്സിയും ലൂയി സുവാരസും. രണ്ടു രാജ്യക്കാരാണെങ്കിലും സ്പാനിഷ്‌ക്ലബ്ബ് ബാഴ്‌സിലോണയില്‍ ഒന്നിച്ചുണ്ടായിരുന്ന കാലം മുതല്‍ ഇരുവര്‍ക്കുമിടയില്‍ അസാധാരണമായ ഒരു രസതന്ത്രമുണ്ട്. ബാഴ്സലോണയിലെ പ്രതാപകാലം മുതല്‍ ഇന്റര്‍ മിയാമിയില്‍ വീണ്ടും ഒന്നിക്കുന്നത് വരെ ഇതുണ്ട്. എന്നാല്‍ ഇരുവരും ചേര്‍ന്ന് ഒരു ഫുട്‌ബോള്‍ ക്ലബ്ബ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. പ്രൊഫഷണല്‍ ഉറുഗ്വേന്‍ ഫുട്ബോളില്‍ മത്സരിക്കാനൊരുങ്ങുന്ന ഡിപോര്‍ട്ടീവോ എല്‍എസ്എം എന്ന ക്ലബ്ബിന്റെ സഹസ്ഥാപകനിലൂടെ തങ്ങളുടെ ശാശ്വത പങ്കാളിത്തം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തി. ചൊവ്വാഴ്ച, Read More…

Sports

എല്ലായ്‌പ്പോഴും എല്ലാത്തിലും ജയിക്കാന്‍ അയാള്‍ ആഗ്രഹിച്ചു ; റൊണാള്‍ഡോയെക്കുറിച്ച് മെസ്സി

ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും പോലെ തന്നെ സ്‌പോര്‍ട്‌സ് ചരിത്രത്തിലെ ചില എതിരാളികള്‍ ആരാധകരുടെ ഭാവനയെ കീഴടക്കിയിട്ടുണ്ട്. അവര്‍ ഒരുമിച്ച് ആധുനിക ഫുട്‌ബോളിനെ പുനര്‍നിര്‍വചിക്കുകയും മികവിന്റെ നിലവാരം ഉയര്‍ത്തുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ യുവ പ്രതിഭകളെ പ്രചോദിപ്പിക്കുകയും ചെയ്തു. അവര്‍ക്കിടയില്‍, അര്‍ജന്റീനക്കാരും പോര്‍ച്ചുഗീസ് മഹാന്മാരും അതിശയിപ്പിക്കുന്ന 13 ബാലണ്‍ ഡി ഓര്‍ ടൈറ്റിലുകള്‍ ശേഖരിച്ചു, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി മഹത്വത്തിന്റെ മാനദണ്ഡം നിര്‍ണ്ണയിച്ചിരുന്ന ഇരുവരും തമ്മിലുള്ള നേര്‍ക്ക്‌നേര്‍ പോരാട്ടങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ കുറഞ്ഞുവെങ്കിലും, അവരുടെ മത്സരത്തിന്റെ ആഘാതം കാലാതീതമായി Read More…

Sports

ഫിഫയുടെ ക്ലബ്ബ് ലോകകപ്പില്‍ മെസ്സിയുണ്ട്; സോറി…റൊണാള്‍ഡോയ്ക്ക് യോഗ്യതയില്ല

കരിയറില്‍ ഒരു ലോകകപ്പ് എല്ലാ ഇതിഹാസ താരങ്ങളും കൊതിക്കുന്ന കാര്യമാണ്. എന്നാല്‍ ഫിഫ ആദ്യമായി സംഘടിപ്പിക്കുന്ന ലോകകപ്പില്‍ ഇതിഹാസഫുട്‌ബോളര്‍ പോര്‍ച്ചുഗീസുകാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ വീട്ടിലിരുന്നു കളി കണ്ട് ആസ്വദിച്ചേക്കും. താരത്തിന്റെ നിലവിലെ ക്ലബ്ബ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ക്രിസ്ത്യാനോയ്ക്ക് കളിക്കാനായേക്കില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ സൗദി പ്രോ ലീഗില്‍ മികവ് തുടരുന്നുണ്ടെങ്കിലും ക്ലബിന് യോഗ്യത നേടാനാകാതെ വന്നതിനാല്‍ ജൂണ്‍-ജൂലൈ വിന്‍ഡോയില്‍ യുഎസില്‍ നടക്കാനിരിക്കുന്ന ക്ലബ് വേള്‍ഡ് കപ്പ് താരത്തിന് മിസ് ചെയ്യും. ഫിഫയുടെ മാനദണ്ഡം അനുസരിച്ച് Read More…

Sports

അടുത്ത ലോകകപ്പില്‍ മെസ്സി കളിക്കുമോ? സഹതാരം ലൂയിസ് സുവാരസ് പറയുന്നു

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ അര്‍ജന്റീനാ താരം ലയണേല്‍ മെസ്സി കളിക്കുമോ? ആരാധകര്‍ ആശങ്കപ്പെടുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് ഇത്. ഇപ്പോഴിതാ, മെസ്സിയുടെ അടുത്ത സുഹൃത്തും യുറുഗ്വേക്കാരനുമായ ഇന്റര്‍ മിയാമി ടീമംഗവുമായ ലൂയിസ് സുവാരസ് അര്‍ജന്റീനിയന്‍ ഇതിഹാസത്തിന്റെ പ്ലാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ മെസ്സിക്ക് ഇപ്പോഴും ആഗ്രഹമുണ്ടെന്ന് സ്പാനിഷ് പത്രമായ എല്‍ പേസിന് നല്‍കിയ അഭിമുഖത്തില്‍ സുവാരസ് വെളിപ്പെടുത്തി. മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ടീമായ Read More…

Sports

ഇന്റര്‍ മിയാമിയില്‍ മെസ്സിക്ക് എത്രയാണ് ശമ്പളം? അദ്ദേഹത്തിന്റെ ആഴ്ചശമ്പളം കേട്ടാല്‍ ഞെട്ടും…!

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായിട്ടാണ് അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയെ കണക്കാക്കപ്പെടുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് 2023 ല്‍ ഇന്റര്‍ മിയാമിയിലേക്കുള്ള വരവ് അമേരിക്കന്‍ സോക്കറിന്റെ തലവര തന്നെ മാറ്റിയെഴുതുകയാണ്. അമേരിക്കയില്‍ ഫുട്‌ബോളിന്റെ നിലവാരം കൂട്ടിയ മെസ്സിയെ വന്‍തുക മുടക്കിയാണ് ഇന്റര്‍ മയാമി കൂടാരത്തില്‍ എത്തിച്ചത്. മുന്‍ ഫുട്‌ബോള്‍ താരവും മുന്‍ ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ടീമിന്റെ നായകന്‍ കൂടിയായ ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബ് കേട്ടാല്‍ ഞെട്ടുന്ന വമ്പന്‍ തുകയ്ക്കാണ് മെസ്സിയെ കൂടാരത്തില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ വരവ് ലീഗിന്റെ Read More…

Sports

കളി കഴിഞ്ഞപ്പോള്‍ സൂപ്പര്‍താരം മെസ്സിയോട് ഓട്ടോഗ്രാഫ് വാങ്ങി ; റഫറിക്ക് ആറു മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി

ഇന്റര്‍ മിയാമിയുടെ മത്സരത്തില്‍ ലയണല്‍ മെസ്സിയോട് ഓട്ടോഗ്രാഫ് ചോദിച്ചതിന് റഫറിക്ക് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി കുറ്റം വീണ്ടും ചെയ്താല്‍ ‘ശിക്ഷ അനിശ്ചിതകാലത്തേക്ക് ‘ നീളുമെന്നും മുന്നറിയിപ്പ് നല്‍കി. കളി നിയന്ത്രിച്ച മെക്‌സിക്കന്‍ റഫറിയായ മാര്‍ക്കോ അന്റോണിയോ ഒര്‍ട്ടിസ് നവ എന്ന 36 കാരനാണ് മത്സരത്തിന് ശേഷം ലയണേല്‍ മെസ്സിയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയത്. നിഷ്പക്ഷതയെ തുടര്‍ന്നാണ് മെക്‌സിക്കന്‍ റഫറിക്ക് ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടു ത്തിയത്. കഴിഞ്ഞയാഴ്ച സ്‌പോര്‍ട്ടിംഗ് കന്‍സാസ് സിറ്റിക്കെതിരായ ഇന്റര്‍ മിയാമിയുടെ ചാമ്പ്യന്‍സ് കപ്പ് Read More…

Sports

ശരിക്കും വെല്ലുവിളി നേരിട്ട ഏറ്റവും കടുപ്പമേറിയ ഡിഫണ്ടറെക്കുറിച്ച് മെസ്സിയും റൊണാള്‍ഡോയും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും, ഫുട്‌ബോള്‍ മഹത്വത്തിന്റെ പര്യായമായ രണ്ട് പേരുകളാണ്. ഒരു ദശാബ്ദത്തിലേറെയായി അവരെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ ഇരുവരും ശരിവെച്ചുകൊണ്ടേയിരിക്കുന്നു. ഇതിഹാസങ്ങളായ പ്രതിരോധക്കാര്‍ പോലും അവരുടെ ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നിരിക്കെ തങ്ങള്‍ പിച്ചില്‍ നേരിട്ട ഏറ്റവും കഠിനമായ എതിരാളികളെ വെളിപ്പെടുത്തി. അസാമാന്യ വേഗത്തിനും ക്ലിനിക്കല്‍ ഫിനിഷിങ്ങിനും പേരുകേട്ട ക്രിസ്റ്റ്യാനോ മികച്ച അനേകം പ്രതിരോധക്കാരെ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പേര് മുന്‍ ഇംഗ്‌ളണ്ടിന്റെയും ചെല്‍സി, ആഴ്‌സണല്‍ ക്ലബ്ബുകളുടേയും താരമായ ആഷ്‌ലി കോളാണ്. ലെഫ്റ്റ് Read More…

Sports

ഞാന്‍ മികച്ചവന്‍, ബാലണ്‍ ഡി ഓര്‍ വെറും തട്ടിപ്പ് ; ഏഴുതവണ നേടിയ മെസ്സിയെ പരിഹസിച്ച് റൊണാള്‍ഡോ

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി പലരും കരുതുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ബുധനാഴ്ച. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നാസറിനായി കളിക്കുന്ന പോര്‍ച്ചുഗീസ് താരം 2026 ഫിഫ ലോകകപ്പിലും പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ കാണുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. റൊണാള്‍ഡോയാണോ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്നത് രണ്ടു ദശകമായുള്ള മില്യണ്‍ ഡോളര്‍ ചോദ്യമാണ്. ചിലര്‍ റൊണാള്‍ഡോയ്ക്ക് ഒപ്പം നില്‍ക്കുമ്പോള്‍ മറ്റു ചിലര്‍ മെസ്സിയെ ബെസ്റ്റായി കാണുന്നു. ലാ സെക്സ്റ്റയുമായുള്ള സമീപകാല അഭിമുഖത്തില്‍, മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് Read More…