ലക്നൗ∙ ആരോഗ്യ വകുപ്പ് സീൽ ചെയ്ത സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് ഈ ദാരുണ സംഭവം നടന്നത്. ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമവാസിയായ അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ച ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് യുവതിയെ പ്രവേശിപ്പിച്ചത്. ആശാ വർക്കറുടെ നിർദേശപ്രകാരമാണ് ഭാര്യയെ ഇന്ദ്രജീത് ആശുപത്രിയിൽ എത്തിച്ചതെന്ന് അജിത് ചീഫ് Read More…
Tag: Medical negligence
ലിംഗവലുപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ പാളി, മരിച്ചു; ഇന്‍ഫ്ലുവന്‍സര്‍ക്ക് ഏഴ് കോടിയുടെ സ്വര്‍ണ ശവപ്പെട്ടിയില്‍ സംസ്കാരം !
ലിംഗവലുപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ പാളി. നൈജീരിയൻ–ബ്രിട്ടീഷ് ഇൻഫ്ലുവൻസറായ ഇഗോ ഉപിരിബോ (43) മരണപ്പെട്ടു. ഭാര്യയോടൊപ്പം തായ്ലൻഡ് സന്ദർശിക്കുന്നതിനിടെ ബാങ്കോക്കിൽ വച്ചാണ് ഇയാൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മാർച്ചിലായിരുന്നു ഈ സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തിരുമ്മൽ ചികിത്സയ്ക്കിടെ ഉപിരിബോയ്ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് വിവരം. ഇവിടെ സിടി സ്കാനിങ്ങിന് വിധേയനാക്കുന്നതിന് തൊട്ടുമുമ്പ് Read More…
സുന്നത്ത് ശസ്ത്രക്രിയ പാളി; വികൃതമായി ജനനേന്ദ്രിയം, കുട്ടിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം
സുന്നത്ത് ശസ്ത്രക്രിയയ്ക്കിടെ ലിംഗത്തിന് ഗുരുതരമായി പരുക്കേറ്റ കുട്ടിക്ക് മലേഷ്യന്‍ കോടതി 113,371 ഡോളർ (ഏകദേശം 1.08 കോടി രൂപ) നഷ്ടപരിഹാരം വിധിച്ചു. സ്വകാര്യ ക്ലിനിക്കിൽ വെച്ച് നടത്തിയ ശസ്ത്രക്രിയയിൽ കുട്ടിയുടെ ലിംഗത്തിൽ വലിയ മുറിവുണ്ടാകുകയും തുന്നിച്ചേർത്ത ഭാഗത്ത് കടുത്ത വീക്കവും പാടുകളും പ്രത്യക്ഷപ്പെടുകയുമായിരുന്നു. ഇത് കാരണം അവയവത്തിന്റെ സ്വാഭാവിക ഘടന പൂർണ്ണമായി നഷ്ടപ്പെട്ടു. 2023 മാർച്ചിൽ ഫയൽ ചെയ്ത ഈ കേസിൽ തിങ്കളാഴ്ചയാണ് കോടതി നിർണായക വിധി പ്രസ്താവിച്ചത്. ശസ്ത്രക്രിയയിൽ വിദഗ്ധരായ ഡോക്ടർമാർ കേസ് പരിശോധിച്ചപ്പോഴാണ് ഡോക്ടറുടെ Read More…
കാലൊടിഞ്ഞു, രോഗിക്ക് കാലില്‍ കെട്ടിക്കൊടുത്തത് കാർഡ്ബോർഡ്; ഫസ്റ്റ് എയ്ഡ് എന്ന് അധികൃതര്‍- വീഡിയോ
എല്ലിന് പൊട്ടലോ ഒടിവോ സംഭവിക്കുമ്പോൾ പ്ലാസ്റ്ററോ തടിയോ മുളയോ ഒക്കെ ഉപയോഗിച്ച് പരുക്കേറ്റ ഭാഗം അനങ്ങാത്ത രീതിയിൽ കെട്ടി ഉറപ്പിച്ചു നിർത്തുകയാണ് പതിവ്. എന്നാൽ ബിഹാറിലെ ഒരു സർക്കാർ ആശുപത്രിയിൽ അപകടത്തിൽപ്പെട്ട രോഗിയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിന് പകരം കാർഡ്ബോർഡ് കെട്ടിവെച്ച് ചികിത്സ നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ബിഹാറിലെ മഞ്ചോൾ സബ് ഡിവിഷണൽ ആശുപത്രിയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഓഗസ്റ്റ് മൂന്നിന് ജോലി കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ Read More…
പനി ബാധിച്ച് ഭാര്യ മരിച്ചു; ചികില്‍സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭര്‍ത്താവ്
തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം ജില്ലയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് ഭാര്യ മരിച്ചെന്നാരോപിച്ച് സ്വകാര്യ ആശുപത്രിക്ക് ഭർത്താവ് തീയിട്ടു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 36 വയസ്സുള്ള വെങ്കട്ട രമ്മണയാണ് മരണപ്പെട്ടത്. ഡോക്ടർമാർ അമിത അളവിൽ മരുന്ന് നൽകിയതാണ് ഭാര്യയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെ ഈ നടപടി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്. പാൽവഞ്ച മണ്ഡലത്തിലെ ദന്തേലബോരു ഗ്രാമത്തിലുള്ള ഗോത്രവർഗ്ഗക്കാരിയാണ് മരിച്ച വെങ്കട്ട രമ്മണ. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിച്ചതിനെ തുടർന്നാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ Read More…
കുട്ടിയുടെ കാലൊടിഞ്ഞു, കൈക്കൂലിക്ക് പണമില്ല; ശരിയാക്കിയ കാല് വീണ്ടുമൊടിച്ച് ഡോക്ടര്‍ !
വൈദ്യശാസ്ത്ര രംഗത്തെ അനാസ്ഥകൾ പലപ്പോഴും വാർത്തയാകാറുണ്ട്. വയറ്റിൽ കത്രിക മറന്നുവെച്ചതും മരുന്ന് മാറി കുത്തിവെച്ചതുമെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഇതിനേക്കാളൊക്കെ ക്രൂരവും ഭയാനകവുമായ ഒരു വാർത്തയാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ട് ഒടിഞ്ഞ കാൽ ശസ്ത്രക്രിയയിലൂടെ ഭേദമാക്കിയ ശേഷം, ആവശ്യപ്പെട്ട കൈക്കൂലി പണം നൽകാത്തതിന്റെ പേരിൽ ഡോക്ടർ ഒരു 13-കാരിയുടെ കാൽ വീണ്ടും തല്ലിയൊടിച്ച ക്രൂരത ഏവരെയും ഞെട്ടിക്കുന്നതാണ്. മുസാഫർപൂരിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയുടെ Read More…
സിസേറിയനിടെ യുവതി മരിച്ചു; വയര്‍ തുന്നാതെ മുങ്ങി ഡോക്ടറും ടീമും !
ഉത്തർപ്രദേശിലെ സോൻബദ്ര ജില്ലയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതിനെത്തുടർന്ന്, ഓപ്പറേഷൻ ചെയ്ത മുറിവ് പോലും തുന്നിക്കെട്ടാതെ ഡോക്ടറും സംഘവും ആശുപത്രിയിൽ നിന്ന് ഒളിച്ചോടി. ക്രൂരമായ ഈ സംഭവത്തിൽ മരണപ്പെട്ടത് ആശാ പ്രവർത്തകയായ സീമ (34) എന്ന യുവതിയാണ്. മേയ് 29-നാണ് സീമയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഭർത്താവ് ദേവ് നാരായൺ ഇവരെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ചില മരുന്നുകൾ നൽകിയെങ്കിലും പ്രസവം സുഗമമായില്ല. സാധാരണ രീതിയിൽ പ്രസവം നടക്കില്ലെന്ന് Read More…







