Crime

ദിലീപിനെ വിട്ടയച്ച അതേ ആനുകൂല്യം തനിക്കും ലഭിക്കണം’; ശിക്ഷ റദ്ദാക്കണം; അപ്പീലുമായി മാര്‍ട്ടിന്‍

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രണ്ടാംപ്രതി മാര്‍ട്ടിന്‍. കേസുമായി ബന്ധമില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. സംഭവ ദിവസം അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട ഡ്രൈവർ എന്ന നിലയ്ക്ക് മാത്രമാണ് തന്നെ രണ്ടാം പ്രതിയായി ഈ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നും മാര്‍ട്ടിന്‍ അപ്പീലില്‍ പറയുന്നു. എന്നാൽ വിചാരണ കോടതി ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നും മാര്‍ട്ടിന്‍ പറയുന്നു. ലൈംഗിക അതിക്രമം നടന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. Read More…