ന്യൂഡല്‍ഹി: വിവാഹപൂര്‍വ ശാരീരിക ബന്ധങ്ങള്‍ക്കെതിരേ കര്‍ശന നിരീക്ഷണങ്ങളുമായ സുപ്രീം കോടതി. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. വിവാഹിതനായ വ്യക്‌തി, മറ്റൊരു സ്‌ത്രീയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണു കേസ്. വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ജാഗ്രത പാലിക്കണമെന്നു ജസ്‌റ്റിസ് ബി.വി. നാഗരത്‌ന, ജസ്‌റ്റിസ് ഉജ്‌ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘ഒരുപക്ഷേ നമ്മള്‍ പഴയ രീതിയിലുള്ളവരായിരിക്കാം. പക്ഷേ വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപരിചിതരാണ്. അവര്‍ Read More…
Tag: marriage
15കാരനൊപ്പം 35കാരി അമ്മായി നാടുവിട്ടു; 10 ദിവസം ഒളിവുജീവിതം, വിവാഹത്തിന് ഒരുങ്ങുമ്പോൾ പിടിയില്‍
യുപിയിലെ ഗോരഖ്‌പൂരിൽ 35 വയസ്സുകാരിയായ യുവതി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ 15 വയസ്സുള്ള അനന്തരവനൊപ്പം ഒളിച്ചോടി. ജനുവരി 26-ന് ഉച്ചയോടെയാണ് ഇവരെ കാണാതായത്. രാത്രിയായിട്ടും തിരികെ എത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ആദ്യം രഹസ്യമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് പി പി ഗഞ്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പത്ത് ദിവസത്തിന് ശേഷം ഇരുവരെയും കണ്ടെത്തി. ഒരു കൂട്ടുകുടുംബത്തിലാണ് ഇവർ താമസിച്ചിരുന്നത്. അമ്മായിയും അനന്തരവനും തമ്മിലുള്ള ബന്ധമായതിനാൽ Read More…
“വിവാഹം ഒരു മെഡിക്കൽ എമർജൻസിയല്ല”: നിശ്ചയംവരെ ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ബോസ്; ഇന്റർനെറ്റിൽ പ്രതിഷേധം
തന്റെ വിവാഹനിശ്ചയത്തിന് തൊട്ടുമുമ്പ് വളരെ പ്രയാസകരമായ ഒരു പ്രോജക്റ്റിൽ (Nightmare project) ജോലി ചെയ്യാൻ ബോസ് നിർബന്ധിക്കുന്നതിനെക്കുറിച്ച് ഒരു ജീവനക്കാരൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. റെഡ്ഡിറ്റിലെ (Reddit) ‘r/developersIndia’ എന്ന കമ്മ്യൂണിറ്റിയിലാണ് തന്റെ ജോലിസ്ഥലത്തെ ദുരനുഭവങ്ങൾ ഈ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. വ്യക്തമായ പ്ലാനിംഗോ ദിശാബോധമോ ഇല്ലാതെ ഓഫീസിലെ എല്ലാ കാര്യങ്ങളെയും ‘പ്രയോറിറ്റി’ (Priority) ആയിട്ടാണ് കാണുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാത്ത നിരവധി മാനേജർമാരുടെ മൈക്രോ-മാനേജ്‌മെന്റും ഓരോ മണിക്കൂർ കൂടുമ്പോഴുള്ള അപ്‌ഡേറ്റുകളും Read More…
മൂന്ന് വര്‍ഷത്തിനിടെ മൂന്ന് വിവാഹം; സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടെന്ന് യുവാവ്
വിവാഹമോചനം നടത്താതെ മൂന്നുവര്‍ഷത്തിനിടെ മൂന്നു സ്ത്രീകളെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശി പിന്റു ബൻവാൾ ആണ് അറസ്റ്റിലായത്. ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദനം എന്നീ ആരോപണങ്ങളുന്നയിച്ച് ആദ്യരണ്ട് ഭാര്യമാര്‍ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. അതേസമയം ഒരു രൂപ പോലും താന്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നും മറ്റ് ഗാര്‍ഹിക പീഡന ആരോപണങ്ങളുള്‍പ്പെടെ കെട്ടിച്ചമച്ചതാണെന്നും പിന്റു പറയുന്നു. മൂന്നു സ്ത്രീകളെ വിവാഹം ചെയ്തുവെന്നത് സത്യമാണെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് അതുസംഭവിച്ചതെന്നും പിന്റു പറയുന്നു. തന്റെ Read More…
വിശ്വാസം, അതാണോ എല്ലാം…. സവാള- വെളുത്തുള്ളി തര്‍ക്കം: 11 വർഷത്തെ ദാമ്പത്യത്തിന് തിരശ്ശീല വീണു
അഹമ്മദാബാദിൽ നിന്നുള്ള ഒരു വിവാഹമോചനക്കേസ് രാജ്യശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ദമ്പതികള്‍ക്കിടയിലുണ്ടായ ഉള്ളി-വെളുത്തുള്ളി ഉപയോഗവുമായി ബന്ധപ്പെട്ട ദീർഘകാല തർക്കമാണ് 11 വർഷത്തെ ദാമ്പത്യത്തെ തകർത്തത്. ഭക്ഷണരീതിയിലുള്ള ചെറിയ അഭിപ്രായവ്യത്യാസമായി ആരംഭിച്ച വിഷയം, ക്രമേണ ദാമ്പത്യകലഹമായി മാറുകയും, ഒടുവിൽ ഗുജറാത്ത് ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടത്തിലും വിവാഹമോചനത്തിലും കലാശിക്കുകയും ചെയ്തു. 2002ല്‍ വിവാഹിതരായ ദമ്പതികള്‍ തമ്മില്‍ മറ്റു പ്രശ്നങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. മതപരമായ വിശ്വാസങ്ങള്‍ ഏറെയുണ്ടായിരുന്ന ഭാര്യ സ്വാമിനാരായണ്‍ വിഭാഗത്തിന്റെ അനുയായിയായിരുന്നു. അവരുടെ വിശ്വാസപ്രകാരം സവാളയും വെളുത്തുള്ളിയും ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. അതേസമയം Read More…
‘ഒരു കല്യാണം കഴിച്ചാലോ? പ്രൊപ്പോസ് ചെയ്യുന്നവരോട് പറയാന്‍ ഒരു കാര്യമേയുള്ളൂ..’; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് രേണു സുധി
മിമിക്രി കലാകാരനും നടനുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ കേട്ടറിഞ്ഞ പേരാണ് രേണു സുധിയുടേത്. പിന്നീട് ഒരു കാറപടകത്തിലൂടെ കൊല്ലം സുധി അകാലത്തില്‍ വേര്‍പെട്ടപ്പോള്‍ രേണുവിനോടും മക്കളോടും എല്ലാവര്‍ക്കും അനുകമ്പയും സഹതാപവുമായിരുന്നു. എന്നാല്‍ പിന്നീട് ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും സൈബര്‍ മീഡിയ അറ്റാക്കുകള്‍ രേണു സുധി നേരിടാന്‍ തുടങ്ങി. അതൊന്നും വകവയ്ക്കാതെ തന്റെ കരിയറാണ് അഭിനയമെന്നത് ഉറക്കെ പറഞ്ഞ് രേണു ഉറച്ചു നിന്നു. അങ്ങനെ ബിഗ് ബോസ് സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥിയായും രേണു എത്തി. Read More…
വിവാഹ അഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോയ ‘രഹസ്യകാമുകന്‍’ അറസ്‌റ്റില്‍
ലഖ്‌നൗ: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നു വീട്ടമ്മയുടെ നാലുവയസുകാരന്‍ മകനെ തട്ടിക്കൊണ്ടു പോയ യുവാവിനെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ച ഉത്തര്‍പ്രദേശിലാണ് സംഭവം. കുട്ടിയുടെ അമ്മ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ വീടിനു പുറത്തുനിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അയോധ്യയില്‍ നിന്നുള്ള പുഷ്‌പ വില്‍പ്പനക്കാരനായ സുധാകര്‍ സിങ്ങി(24)നെയാണ് സുഹൈല്‍ദേവ് എക്‌സ്‌പ്രസില്‍ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ ലഖ്‌നൗ റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അമ്മയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നു സിങ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. Read More…
35കാരിയെ വിവാഹം ചെയ്ത് 75കാരൻ; ആദ്യരാത്രിയില്‍ തേടിയെത്തിയത് മരണം
ജൗന്‍പൂര്‍: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഏകാന്തത അവസാനിപ്പിക്കാനാണ് മുപ്പത്തിയഞ്ചുകാരിയെ 75-ാം വയസില്‍ സംഗ്രുറാം വിവാഹം കഴിച്ചത്. ആദ്യരാത്രിയില്‍ തന്നെ അദ്ദേഹത്തെത്തേടി മരണമെത്തി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയിലെ കുച്ഛക്കമുച്ഛ് ഗ്രാമത്തിലാണു സംഭവം. ഒരു വര്‍ഷം മുമ്പാണു സംഗ്രുറാമിന്റെ ആദ്യഭാര്യ മരിച്ചത്. അന്നു മുതല്‍ അദ്ദേഹം തനിച്ചായിരുന്നു. ആദ്യ വിവാഹത്തില്‍ മക്കളും ഇല്ലായിരുന്നു. പുനര്‍വിവാഹത്തെ തീരുമാനത്തെ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അദ്ദേഹം മുന്നോട്ടുപോയി. ഞായറാഴ്ച അദ്ദേഹം ജലാലപൂര്‍ സ്വദേശിനിയായ മന്‍ഭാവതി(35)യെ വിവാഹം ചെയ്തു. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ക്ഷേത്രത്തിൽ Read More…
സഹോദര ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതി ; ജയിലില്‍വച്ച് ഇരയെ വിവാഹം ചെയ്തു !
പാറ്റ്‌ന: സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ തടവുകാരന്‍ ജയിലിനുള്ളില്‍ യുവതിയെ വിവാഹം ചെയ്തു. ബീഹാറിലെ മധുബനി ജില്ലയിലെ ജയിലിലാണ് വേറിട്ടൊരു വിവാഹം നടന്നത്. അസാധാരണമായ ഈ വിവാഹത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത് ജയില്‍ അധികൃതരാണ്. ജയില്‍ ജീവനക്കാര്‍ വിവാഹത്തിന് സാക്ഷികളായപ്പോള്‍ അന്തേവാസികള്‍ വരന്റെ ആളുകളായി രംഗത്ത് വന്നു. ഇരയുടെ ഭര്‍ത്താവ് നേരത്തേ മരണമടഞ്ഞിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പട്‌ന ഹൈക്കോടതി, ഇരുവരുടെയും വിവാഹം നടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ Read More…









