Health

ആണവ മാലിന്യം കാന്‍സര്‍ ചികിത്സയ്‌ക്ക് ഉപയോഗിക്കാം; പുതുപ്രതീക്ഷയുമായി ഗവേഷകര്‍

യു.എസിന്റെ ആദ്യ അണുബോംബ്‌ അവശേഷിപ്പിച്ച ആണവ മാലിന്യത്തില്‍നിന്ന്‌ കാന്‍സര്‍ ചികിത്സയ്‌ക്ക് ഉപയോഗിക്കാവുന്ന ഘടകങ്ങള്‍ വേര്‍തിരിക്കാമെന്നു ഗവേഷകര്‍. ടെന്നസിയിലെ ഓക്ക്‌ റിഡ്‌ജ് നാഷണല്‍ ലബോറട്ടറിയിലെ (ഒ.ആര്‍.എന്‍.എല്‍) ഗവേഷകരാണു പദ്ധതിക്കു പിന്നില്‍. 1940 കളില്‍നിന്ന്‌ സംഭരിച്ച ആണവ മാലിന്യങ്ങളാണു ഗവേഷകര്‍ ഉപയോഗിക്കുന്നത്‌. ആദ്യത്തെ അണുബോംബുകള്‍ നിര്‍മിക്കാന്‍ മാന്‍ഹട്ടന്‍ പദ്ധതിയില്‍ ഉപയോഗിച്ചതാണ്‌ അവ. മാലിന്യത്തില്‍നിന്ന്‌ യുറേനിയത്തിന്റെ അത്യപൂര്‍വ ഉപ ഉല്‍പ്പന്നമായ തോറിയം229 വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി.ആ റേഡിയോ ആക്‌ടീവ്‌ വസ്‌തു ടാര്‍ഗെറ്റഡ്‌ ആല്‍ഫ ചികിത്സയില്‍ ഉപയോഗിക്കാം. ഇത്‌ ഡി.എന്‍.എ. തലത്തില്‍ Read More…