Celebrity

ആ സസ്പെന്‍സ് ഫഫ പൊളിച്ചു ! മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രം പാട്രിയറ്റില്‍ വില്ലന്‍, ‘ആവേശം’ രണ്ടാം ഭാഗം വരും – വീഡിയോ

മലയാളി പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പാട്രിയറ്റ്. പതിനേഴ് വർ‌ഷങ്ങൾക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ഇതിനുകാരണം. അതുമാത്രമല്ല ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിര തന്നെയാണ് പാട്രിയറ്റിലേക്ക് എത്തുന്നത്. ഇതിനിടെ ചിത്രത്തിലെ വലിയൊരു സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ വില്ലനായാണ് താന്‍ എത്തുന്നത് എന്ന് ഫഹദ് വെളിപ്പെടുത്തി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്ക്രീന്‍ പങ്കിടാന്‍ പറ്റുന്നത് മുന്‍ജന്മ ഭാഗ്യമാണെന്നും ഫഹദ് പറഞ്ഞു. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ Read More…

Movie News

മമ്മൂട്ടി -മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പേട്രിയറ്റ്” ഏപ്രിൽ 23ന് തിയേറ്ററുകളില്‍

മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന “പേട്രിയറ്റ്” ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന  ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 നു ആഗോള റിലീസായി എത്തും. വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ Read More…

Featured Spotlight

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

പത്മപുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാന നിമിഷം. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു. ഇത്തവണ പ്രഖ്യാപിച്ച അഞ്ച് പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മലയാളികൾക്കാണെന്നത് കേരളത്തിന് ഇരട്ടി മധുരമായി. 5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിവയുൾപ്പെടെ 2026-ലെ 131 പത്മ പുരസ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ Read More…

Movie News

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; ‘കളങ്കാവൽ’ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക് 

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയിൽസ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു. റിലീസ് ചെയ്യാൻ ഇനിയും ഒരു ദിവസത്തിലധികം ബാക്കി നിൽക്കെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ കേരളാ പ്രീസെയിൽസ് ഒന്നര കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ Read More…

Movie News

‘സുരേഷ് ഗോപിക്ക് പൊക്കം കുറഞ്ഞുപോയോ…?’; ചായക്കടയ്ക്കു മുന്‍പില്‍ മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ താരങ്ങളും

കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങള്‍ തെരുവിലെ കടയില്‍നിന്ന് ചായകുടിക്കുന്ന എഐ ചിത്രം വൈറലായിരുന്നു. പിന്നാലെ മലയാളം സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രവും വൈറലാകുന്നു. നാടന്‍ചായക്കടയ്ക്കു മുന്‍പില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുനിന്ന് ചായ കുടിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ ചിത്രമാണ് വൈറലാകുന്നത്. ഓണ്‍ലൈന്‍ പീപ്സ് എന്ന എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലാണ് ചിസുരേഷ് ഗോപിത്രം പങ്കുവച്ചത്. മോഹന്‍ലാല്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നതും ബാക്കിയെല്ലാവരും ചുറ്റും നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. Read More…

Celebrity Featured

മമ്മൂട്ടി ഹിറ്റിലെ നായിക, ഒരു വലിയ സിനിമയിൽനിന്ന് ഒഴിവാക്കി, പേരും മതവും മാറി; അഭിനയം നിർത്തി യുഎസിൽ അക്കൗണ്ടന്റായി

90-കളിൽ അന്നത്തെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി മലയാളം, തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ച മാതു, ഭരതന്റെ ക്ലാസിക് മെലോഡ്രാമയായ ‘അമരം’ (1991) എന്ന ചിത്രത്തിലെ രാധ/മുത്ത് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. നിഷ്കളങ്കനായ മത്സ്യത്തൊഴിലാളി അച്ചൂട്ടിയായി മമ്മൂട്ടി വേഷമിട്ട ചിത്രത്തിൽ, അദ്ദേഹത്തിന്റെ മകളായിട്ടാണ് മാതു അഭിനയിച്ചത്. മറ്റൊരു മലയാളം ക്ലാസിക് ചിത്രമായ ‘പെരുന്തച്ചൻ’-ൽ നിന്ന് മോനിഷയ്ക്ക് വേണ്ടി മാതുവിനെ മാറ്റിയതിനു ശേഷമാണ് അവർക്ക് ‘അമര’ത്തില്‍ അവസരം ലഭിച്ചത്. ‘പെരുന്തച്ചൻ’ നഷ്ടപ്പെട്ടശേഷം ‘അമരം’ സിനിമയില്‍ എങ്ങനെയാണ് അവസരം ലഭിച്ചതെന്ന് Read More…

Movie News

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു, 4കെ ദൃശ്യവിരുന്നുമായി “അമരം”

മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് “അമരം”. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി… 33 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തീയേറ്ററുകളില്‍ എത്തുകയാണ് 4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബർ 7ന് “അമരം” തിയേറ്ററുകളിൽ എത്തും മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു “അമരം”. മലയാളത്തിലെ ക്ലാസിക്ക് ചി്ത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം.ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര Read More…

Featured Movie News

അവർ വീണ്ടും ഒത്തു ചേർന്നാൽ! മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ Read More…

Featured Movie News

‘അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമയല്ല, കുടുംബമാണ്’ ; മോഹന്‍ലാല്‍ മമ്മൂട്ടിയെക്കുറിച്ച്

”കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ഒരു നടനാകാന്‍ വേണ്ടി ജനിച്ചയാള്‍. തന്റെ ജീവിതം ഇത്രയധികം മനോഹരമായി രൂപപ്പെടുത്തിയ മറ്റൊരു നടനെ ഞാന്‍ കണ്ടിട്ടില്ല.” 2021-ല്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ഇങ്ങിനെയായിരുന്നു. മമ്മൂട്ടിയെ മോഹന്‍ലാല്‍ സ്‌നേഹത്തോടെ വിളിക്കുന്നത് ‘ഇച്ചാക്കാ’ എന്നാണ്. മമ്മൂട്ടി അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ മക്കളിലേക്ക് എങ്ങനെ പകര്‍ന്നുനല്‍കി എന്നും മോഹന്‍ലാല്‍ പറയുന്നു. ‘തന്റെ സ്‌നേഹത്തിന്റെ സാരം മമ്മൂക്ക മക്കള്‍ക്കും പകര്‍ന്നു നല്‍കിയിട്ടുണ്ട്. ‘ മോഹന്‍ലാല്‍ Read More…