Celebrity

ലാൽ സലാം… താനും മോഹൻലാലിന്റെ ഫാൻ ആണെന്ന് ആദ്യമായി തുറന്നു പറഞ്ഞ് മമ്മൂട്ടി

മലയാള സിനിമയിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടുപേരും ഒരുമിച്ചെത്തുന്ന സിനിമകൾ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവരുടെ ആരാധകർ തമ്മിൽ ഇടയ്ക്കിടെ ആരാണ് മികച്ചത് എന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവർക്ക് രണ്ടുപേർക്കുമിടയിൽ ആഴത്തിലുള്ള ഒരു സൗഹൃദമുണ്ട്, സാഹോദര്യമുണ്ട്, പരസ്പര ബഹുമാനമുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ സിനിമകൾ താൻ കാണാറുണ്ടെന്നും വളരെ ഇഷ്ടമാണെന്നും തുറന്നു പറയുകയാണ് മമ്മൂട്ടി. കേരളീയം പരിപാടി നടന്ന സമയത്ത് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ ആയിരുന്നു, Read More…

Movie News

‘‘വിഗ്ഗ് ഊരിയ മോഹൻലാലിന്റെ യഥാര്‍ത്ഥ രൂപം കണ്ട് ലാലു അലക്സ് ‘കര്‍ത്താവേ…. എന്നു വിളിച്ച് ഓടി”- ബാബു നമ്പൂതിരി

നടൻ, അധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി നിന്ന താരമാണ് ബാബു നമ്പൂതിരി. ശ്രദ്ധേയ വേഷങ്ങൾ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച താരം മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൻലാലിന്റെ കൂട്ടുകാരനായ താരം ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായത് അവയിൽ ചിലത് മാത്രം. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളെക്കുറിച്ചും ബാബു നമ്പൂതിരി മുൻപ് പലതവണ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും വിഗ് വെച്ചാണ് നിത്യജീവിതത്തില്‍ മുന്നോട്ട് പോവുന്നതെന്നും ഒരിക്കല്‍ മോഹൻലാല്‍ വിഗ്ഗ് Read More…

Celebrity

‘ലാലിന്റെ ഡയലോഗ് റെൻഡറിങ് കൃത്രിമം ആണ്, മമ്മൂട്ടി ഡബ്ബിങ്ങിൽ എല്ലാം കൊണ്ടുവരും’ ബാബു നമ്പൂതിരി

മലയാള സിനിമയിൽ ഒരു കാലത്ത് ശോഭിച്ചു നിന്ന താരമാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും തിളങ്ങി നിന്നിരുന്ന താരം വെള്ളിത്തിരയിൽ സജീവമായിരുന്നു. നടനു പുറമേ അധ്യാപകൻ കൂടിയായ താരം മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പദ്മരാജന്റെ ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൽലാലിന്റ കൂട്ടുകാരനായും ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായും ബാബു നമ്പൂതിരി ഒരുപോലെ തിളങ്ങി. ശ്രദ്ധേയ വേഷങ്ങൾ താരം വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു. മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി Read More…

Movie News

മമ്മൂട്ടിച്ചിത്രം ‘യാത്ര 2’ വില്‍ സോണിയാ ഗാന്ധിയാകുന്നത് ഈ ജര്‍മ്മന്‍നടി

ലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘യാത്ര’ അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ ജീവിതകഥയായിരുന്നു. രണ്ടു ഭാഗങ്ങളായുള്ള സിനിമയുടെ രണ്ടാം ഭാഗം ഈ വര്‍ഷം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശില്‍ ഉടനീളം നടത്തിയ യാത്രയാണ് സിനിമ പറയുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്റെ വേഷത്തില്‍ തമിഴ്‌നടന്‍ ജീവയാണ് എത്തുന്നത്. ഇതില്‍ ജഗ്‌മോഹന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുമായി ബന്ധപ്പെട്ട രംഗങ്ങളും സിനിമയിലുണ്ട്. ജര്‍മ്മന്‍ നടി സുസെയ്ന്‍ ബെര്‍ണാഡാണ് Read More…

Movie News

തകർപ്പൻ ഡാൻസുമായി ഷൈൻ ടോം – പ്രയാ​ഗ മാർട്ടിൻ ജോഡികള്‍- ദമാ ദമാ തരം​ഗമാകുന്നു

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ​ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവി​ഹിച്ചു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിലെ രാഹുൽ രാജ് സം​ഗീതം പകർന്ന ദമാ ദമാ എന്ന ​ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ശ്രദ്ധ ​ഗോകുൽ, പ്രീതി രാജേന്ദ്രൻ,സാജു നവോദയ തുടങ്ങി ചിത്രത്തിലെ പ്രധാന Read More…

Celebrity

”ഇച്ചാക്കയ്‌ക്കൊപ്പം” ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയുടെ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരുപോലെ പുറത്തിറങ്ങുമ്പോള്‍ ആരോഗ്യകരമായ മത്സരം നടക്കാറുണ്ട്. എന്നാല്‍ സിനിമ ലോകത്ത് മാത്രമേ താരങ്ങള്‍ തമ്മില്‍ മത്സരമുള്ളുവെന്ന് ഇരുതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വേദിപങ്കിടുന്നത് ആരാധകര്‍ക്ക് അത്രത്തോളം ആവേശമാണ്. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് മോഹന്‍ലാല്‍. ”ഇച്ചാക്കയ്‌ക്കൊപ്പം” – എന്നു കുറിച്ചു കൊണ്ടാണ് ഇരുവരും സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മോഹന്‍ലാല്‍ മെഗസ്റ്റാറിനെ സ്‌നേഹപൂര്‍വ്വം വിളിയ്ക്കുന്ന പേരാണ് ഇച്ചാക്ക. Read More…

Movie News

ശബ്ദമിടറി, സംഭാഷണം പറയാനാകാതെ വന്നു. അത്രയ്ക്കും ഫീല്‍ ചെയ്താണ് മമ്മൂക്ക ആ സീന്‍ ചെയ്തത്; കഥ പറയുമ്പോഴിലെ ക്ലൈമാക്സ് രംഗം

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമായ ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നായകവേഷത്തില്‍ മമ്മൂട്ടി തിളങ്ങിയ ചിത്രങ്ങള്‍ ഒരുപാടാണ്. എന്നാല്‍ അതിഥി വേഷത്തിലെത്തി താരം നിറഞ്ഞു നിന്ന സിനിമകളും കുറവല്ല. അത്ത​രമൊരു സിനിമയായിരുന്നു ‘കഥ പറയുമ്പോള്‍’. ബാര്‍ബര്‍ ബാലനായി ശ്രീനിവാസന്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയില്‍ സിനിമാതാരമായി എത്തി പ്രേക്ഷകരുടെ ഉള്ളു നിറയ്ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. ആ സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അതിലെ ക്ലൈമാക്സ് രംഗമാണ്. സീന്‍ ഷൂട്ട് ചെയ്തപ്പോഴും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കണ്ണു നിറഞ്ഞിരുന്നു എന്ന് അവരില്‍ Read More…

Movie News

യാത്രയുടെ രണ്ടാം ഭാഗത്തില്‍ തമിഴ്‌നടന്‍ ജീവ മമ്മൂട്ടിയുടെ മകനാകുന്നു ; ഇനി ജഗ്‌മോഹന്‍ റെഡ്ഡിയുടെ കഥ

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖരന്‍ റെഡ്ഡിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും വിവരിക്കുന്ന മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം ‘യാത്ര’ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. അതിന്റെ തുടര്‍ച്ചയായ രണ്ടാം ഭാഗത്ത് തമിഴ്‌നടന്‍ ജീവയും. ഇതാദ്യമായിട്ടാണ് മമ്മൂട്ടിയും ജീവയും ഒരുമിക്കുന്നത്. സിനിമാ പ്രേമികള്‍ക്കും രാഷ്ട്രീയ പ്രേമികള്‍ക്കും ഒരുപോലെ ആവേശത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ച യാത്ര 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അനാച്ഛാദനത്തിന് ഒപ്പമാണ് പുതിയ സിനിമയുടെ പ്രഖ്യാപനവും. മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത്. Read More…

Featured Movie News

മമ്മൂട്ടിയുടെ പേരിൽ സിനിമ, നായകന്‍ ഷൈൻ ടോം ചാക്കോ, ‘വടി കുട്ടി മമ്മൂട്ടി’ ആരംഭിക്കുന്നു

ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാന്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തികച്ചും ഈ ചിത്രത്തിന്റെ ഏറെ വ്യത്യസ്ഥമായ Read More…