Movie News

ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ മലയാളസിനിമ വരുന്നു ; മമ്മൂട്ടി 30 വയസ്സുള്ള യുവാവാകും

കൊച്ചി: നടി രശ്മികാമന്ദനയുടെ സ്വിംസ്യൂട്ട് വീഡിയോ പുറത്തുവന്നതിന് ശേഷം ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിനെക്കുറിച്ച് വലിയ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉടനീളം നടക്കുന്നത്. എഐയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് വരെ ചര്‍ച്ചകള്‍ ഉയരുമ്പോള്‍ എഐയുടെ നൂതന സങ്കേതത്തില്‍ മലയാളത്തില്‍ നിന്നും ഒരു സിനിമ പിറക്കാനൊരുങ്ങുകയാണ്. എക്കാലവും യുവതയ്ക്കും ആധുനിക സാങ്കേതിക വിദ്യയ്ക്കും ഒപ്പം നില്‍ക്കുന്ന മമ്മൂട്ടിയാണ് സിനിമയില്‍ നായകനാകാന്‍ പോകുന്നത്. മമ്മൂട്ടി മുപ്പതു വയസ്സുള്ള യുവാവായി അഭിനയിക്കുന്ന ഒരു സിനിമ പുതിയ ആശയമല്ലെങ്കിലും നടന്റെ ശാരീരിക സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ Read More…

Celebrity

‘വധു ദക്ഷിണ കൊടുത്തപ്പോൾ ചെരുപ്പൂരി വച്ച് വാങ്ങിയ മമ്മൂട്ടി, പ്രധാന മന്ത്രിയുടെ മുൻപിൽ വിനയത്തോടെ’: കുറിപ്പുമായി ദേവന്‍

സുരേഷ് ഗോപിയുടെ മകളുടെ വവാഹത്തിന് ഗുരുവായൂരെത്തിയ മമ്മൂട്ടിയെ പ്രശംസിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവൻ. സമൂഹ മാധ്യമത്തിൽ ദേവന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെ പെരുമാറ്റ രീതികള്‍ സാമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘മനുഷ്യന്‍ എന്ന മമ്മൂട്ടി’ എന്ന തലക്കെട്ടോടെയാണ് ദേവന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. മനുഷ്യൻ എന്ന മമ്മൂട്ടി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി. ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും Read More…

Celebrity

23 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ചിത്രം റീക്രിയേറ്റ് ചെയ്ത് സുഹാസിനി

നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടി സുഹാസിനിയുടെ സിനിമരംഗപ്രവേശം. 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം സുഹാസിനി പിന്നീട് നായികയായെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സുഹാസിനി. തന്റെ വിശേഷങ്ങളൊക്കെ സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ 23 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സഹതാരങ്ങളുമായുള്ള ഒരു ഒത്തുകൂടലിന്റെ ചിത്രമാണ് താരം പങ്കുവയ്ക്കുന്നത്. ആദ്യകാല നടിമാരായ വിജയ, രജിത Read More…

Celebrity Featured

70 കഴിഞ്ഞ ചെറുപ്പക്കാരന്‍ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ചിത്രങ്ങള്‍

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. താരത്തിന്റേതായി പുറത്ത് വരുന്ന ഏത് ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ടര്‍ബോ’യുടെ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഈ സിനിമയ്ക്കായി നടന്‍ മുടിയുടെ നീളം കുറച്ചിരുന്നു. ശരണ്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് Read More…

Celebrity

ലാൽ സലാം… താനും മോഹൻലാലിന്റെ ഫാൻ ആണെന്ന് ആദ്യമായി തുറന്നു പറഞ്ഞ് മമ്മൂട്ടി

മലയാള സിനിമയിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടുപേരും ഒരുമിച്ചെത്തുന്ന സിനിമകൾ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവരുടെ ആരാധകർ തമ്മിൽ ഇടയ്ക്കിടെ ആരാണ് മികച്ചത് എന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവർക്ക് രണ്ടുപേർക്കുമിടയിൽ ആഴത്തിലുള്ള ഒരു സൗഹൃദമുണ്ട്, സാഹോദര്യമുണ്ട്, പരസ്പര ബഹുമാനമുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ സിനിമകൾ താൻ കാണാറുണ്ടെന്നും വളരെ ഇഷ്ടമാണെന്നും തുറന്നു പറയുകയാണ് മമ്മൂട്ടി. കേരളീയം പരിപാടി നടന്ന സമയത്ത് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ ആയിരുന്നു, Read More…

Movie News

‘‘വിഗ്ഗ് ഊരിയ മോഹൻലാലിന്റെ യഥാര്‍ത്ഥ രൂപം കണ്ട് ലാലു അലക്സ് ‘കര്‍ത്താവേ…. എന്നു വിളിച്ച് ഓടി”- ബാബു നമ്പൂതിരി

നടൻ, അധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി നിന്ന താരമാണ് ബാബു നമ്പൂതിരി. ശ്രദ്ധേയ വേഷങ്ങൾ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച താരം മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൻലാലിന്റെ കൂട്ടുകാരനായ താരം ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായത് അവയിൽ ചിലത് മാത്രം. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളെക്കുറിച്ചും ബാബു നമ്പൂതിരി മുൻപ് പലതവണ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും വിഗ് വെച്ചാണ് നിത്യജീവിതത്തില്‍ മുന്നോട്ട് പോവുന്നതെന്നും ഒരിക്കല്‍ മോഹൻലാല്‍ വിഗ്ഗ് Read More…

Celebrity

‘ലാലിന്റെ ഡയലോഗ് റെൻഡറിങ് കൃത്രിമം ആണ്, മമ്മൂട്ടി ഡബ്ബിങ്ങിൽ എല്ലാം കൊണ്ടുവരും’ ബാബു നമ്പൂതിരി

മലയാള സിനിമയിൽ ഒരു കാലത്ത് ശോഭിച്ചു നിന്ന താരമാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും തിളങ്ങി നിന്നിരുന്ന താരം വെള്ളിത്തിരയിൽ സജീവമായിരുന്നു. നടനു പുറമേ അധ്യാപകൻ കൂടിയായ താരം മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പദ്മരാജന്റെ ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൽലാലിന്റ കൂട്ടുകാരനായും ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായും ബാബു നമ്പൂതിരി ഒരുപോലെ തിളങ്ങി. ശ്രദ്ധേയ വേഷങ്ങൾ താരം വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു. മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി Read More…

Movie News

മമ്മൂട്ടിച്ചിത്രം ‘യാത്ര 2’ വില്‍ സോണിയാ ഗാന്ധിയാകുന്നത് ഈ ജര്‍മ്മന്‍നടി

ലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘യാത്ര’ അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ ജീവിതകഥയായിരുന്നു. രണ്ടു ഭാഗങ്ങളായുള്ള സിനിമയുടെ രണ്ടാം ഭാഗം ഈ വര്‍ഷം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശില്‍ ഉടനീളം നടത്തിയ യാത്രയാണ് സിനിമ പറയുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്റെ വേഷത്തില്‍ തമിഴ്‌നടന്‍ ജീവയാണ് എത്തുന്നത്. ഇതില്‍ ജഗ്‌മോഹന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുമായി ബന്ധപ്പെട്ട രംഗങ്ങളും സിനിമയിലുണ്ട്. ജര്‍മ്മന്‍ നടി സുസെയ്ന്‍ ബെര്‍ണാഡാണ് Read More…

Movie News

തകർപ്പൻ ഡാൻസുമായി ഷൈൻ ടോം – പ്രയാ​ഗ മാർട്ടിൻ ജോഡികള്‍- ദമാ ദമാ തരം​ഗമാകുന്നു

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ​ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവി​ഹിച്ചു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിലെ രാഹുൽ രാജ് സം​ഗീതം പകർന്ന ദമാ ദമാ എന്ന ​ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ശ്രദ്ധ ​ഗോകുൽ, പ്രീതി രാജേന്ദ്രൻ,സാജു നവോദയ തുടങ്ങി ചിത്രത്തിലെ പ്രധാന Read More…