Featured Good News

പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ആത്മഹത്യക്കൊരുങ്ങിയ യുവാവിന് പുതുജന്മം

മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്. തലപ്പുഴ പോലീസ് വിവരം ഉടന്‍ തന്നെ മാനന്തവാടി പോലീസിലെ ജി.ഡി. ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ: റോയ്‌സണ്‍ ജോസഫിന് കൈമാറി. തുടര്‍ന്ന് നൈറ്റ് പട്രോള്‍ Read More…

Crime

ശത്രുദോഷം മാറ്റാനായി 3 തവണ വന്നു, 3 തവണയും 14കാരിയെ പൂജാരി പീഡിപ്പിച്ചു; അറസ്റ്റ്

ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എ വിലങ്ങിലാണ് സംഭവം. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് പൊലീസ് കസ്റ്റഡിയിലായത്. തന്നെ മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടിനോട് ചേർന്ന് സ്വകാര്യ ക്ഷേത്രം നടത്തിപ്പുകാരനാണ് ഷാജി. വിവിധതരം പൂജകൾ ക്ഷേത്രത്തിൽ നടത്തിയിരുന്നു.  ശത്രു ദോഷം മാറ്റാനായി വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു 14 വയസ്സുകാരി. മൂന്ന് തവണ വന്നപ്പോഴും പൂജാരി പീഡിപ്പിച്ചുവെന്നാണ് വിവരം. മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് Read More…

Crime

സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറി, ഭീഷണി; ‘റാംബോ’ രാജേഷ് പിടിയിൽ

തിരുവനന്തപുരം ശംഖുമുഖത്ത് സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട റാംബോ രാജേഷ് (43) അറസ്റ്റിലായി. ശംഖുമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന ഇയാൾക്കെതിരെ പെൺകുട്ടി നൽകിയ പരാതിയെത്തുടർന്നാണ് വലിയതുറ പൊലീസ് നടപടിയെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ്, സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തി പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമെന്നറിഞ്ഞ് ഒളിവിൽ പോയ Read More…

Crime Featured

ഫോണില്‍ കൊറിയന്‍ സുഹൃത്തിനെക്കുറിച്ച്‌ സൂചനയില്ല: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ അന്വേഷണം വഴിമുട്ടി

കൊച്ചി: തിരുവാങ്കുളത്തെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കാരണം കണ്ടെത്താനാകാതെ പോലീസ്‌. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെപ്പറ്റി പോലീസിനു സൂചനയൊന്നും ലഭിക്കാതെ വന്നതോടെയാണ്‌ അന്വേഷണം പ്രതിസന്ധിയിലായത്‌. ഏറെ പരിശ്രമത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ്‌ തുറന്നുപരിശോധിച്ചിരുന്നു. എന്നാല്‍, ഫോണിലെ ഇന്‍സ്‌റ്റാഗ്രാം, വാട്‌സ്‌ആപ്പ്‌ ചാറ്റുകളെല്ലാം ഡിലീറ്റ്‌ ചെയ്‌ത നിലയിലാണ്‌. ഇതാണു പോലീസ്‌ അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയത്‌. ജനുവരി 27 നാണു 16 കാരിയായ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. വീടിന്‌ സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ്‌ മൃതദേഹം ഉണ്ടായിരുന്നത്‌. കുട്ടിയുടെ ബാഗ്‌ Read More…

Crime

കബളിപ്പിച്ചത് ഭർത്താവിനെയടക്കം, ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് സ്വര്‍ണം തട്ടിയ യുവതിയെ ഡല്‍ഹിയില്‍നിന്നു പിടികൂടി

അടിമാലി: ബാങ്ക് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി സ്വര്‍ണം വാങ്ങി കബളിപ്പിച്ച കേസില്‍ യുവതിയെ ഡല്‍ഹിയില്‍നിന്ന് പിടികൂടി. അടിമാലി ചാറ്റുപാറ കൊച്ചനാട്ടില്‍ അരുണിന്റെ ഭാര്യയും കുമളി രണ്ടാം മൈല്‍ സ്വദേശിനിയമായ കൊല്ലകുഴിയില്‍ അനുഷ ഷാജി (35) യാണ് പിടിയിലായത്. ഡല്‍ഹിയില്‍ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. 2019 ല്‍ ഭര്‍ത്താവ് അരുണ്‍ വിദേശത്തു ജോലിക്കുപോയ സമയത്താണ് കോതമംഗലത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ലഭിച്ചതായി അനുഷ എല്ലാവരെയും വിശ്വസിപ്പിച്ചത്. ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷവും അനുഷ Read More…

Crime

സ്പാ ജീവനക്കാരിയെ പീഡിപ്പിച്ചത് കഴുത്തിൽ കത്തിവച്ച്, ദൃശ്യം പകർത്തി; പൊലീസിനു നേരെ നായയെ അഴിച്ചുവിട്ടു, ‘മരണ സുബിൻ’ എന്ന ഗുണ്ട

ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പാ യിലെത്തിയ ആറംഗ ഗുണ്ടാ സംഘം ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി. കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോയാണ് തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണൻ, സിപിഒ അഭിലാഷ് എന്നിവർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ടത്. തിരുവല്ല മഞ്ഞാടിയിൽ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിൻ’ എന്നു വിളിക്കുന്ന സുബിൻ അലക്സാണ്ടർ ചാക്കോയും കൂട്ടാളികളും പല തവണ Read More…

Crime

വടകരയിൽ പെൺസുഹൃത്തിന്റെ 2 ആൺകുട്ടികളെ പീഡിപ്പിച്ചു; പൂജാരി പിടിയിൽ

കോഴിക്കോട് വടകരയിൽ ആൺകുട്ടികളെ പീഡിപ്പിച്ച പൂജാരി പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി സമ്പത്തിനെയാണ് വടകര പോലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തായ യുവതിയുടെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. വടകരയിലും പരിസര പ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്ന സമ്പത്ത്, ഇയാളുടെ സുഹൃത്തായ യുവതിയുടെ പന്ത്രണ്ടും ആറും വയസുള്ള ആൺകുട്ടികളെയാണ് പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തത്.  യുവതി ജോലി ആവശ്യത്തിനായി കേരളത്തിന് വെളിയിലായിരുന്ന സമയങ്ങളിലായിരുന്നു പീഡനം. ജനുവരി 16 നാണ് യുവതി വടകര പൊലീസിൽ പരാതി നൽകുന്നത്. ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും Read More…

Crime

യുവതി പിടഞ്ഞ് മരിക്കുമ്പോഴും വൈശാഖന്‍ പീഡിപ്പിച്ചു, മൂന്നു തവണ; സി സി ടി വി ദ്യശ്യങ്ങള്‍ തെളിവ്, വശീകരിക്കാന്‍ ആഭിചാരക്രിയ

കോഴിക്കോട് എലത്തൂരില്‍ കൊല്ലപ്പെട്ട യുവതിയെ മരണ ശേഷവും മൂന്ന് തവണ പ്രതി വൈശാഖന്‍ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ക്ക് ഷോപ്പില്‍ വന്നില്ലെങ്കില്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൈശാഖന്‍ പൊലീസിനോട് പറഞ്ഞു. യുവതിയെ വശീകരിക്കാന്‍ പ്രതി ആഭിചാരക്രിയകള്‍ നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു. യുവതി പിടഞ്ഞ് മരിക്കുമ്പോഴും വൈശാഖന്‍ പീഡിപ്പിക്കുന്നത് സി സി ടി വി ദ്യശ്യത്തിലുണ്ട്. കെട്ടഴിച്ച് താഴെ കിടത്തി രണ്ട് തവണ പീഡിപ്പിച്ചു. വര്‍ക്ക് ഷോപ്പിലെ സി സി ടിവില്‍ മൂന്ന് മണിക്കൂറിലേറെയുള്ള Read More…

Crime

ബലാൽസംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി; നസീറിന് ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ട: കോട്ടാങ്ങലില്‍ നഴ്‌സായ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി നസീറി(നെയ്‌മോന്‍)ന് ജീവപര്യന്തം തടവ്. ബലാല്‍സംഗത്തിന് 10 വര്‍ഷം തടവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷം തടവും. പ്രതി 3. 5 ലക്ഷം രൂപ പിഴയടയ്ക്കണം. പത്തനംതിട്ട ഡിസ്ട്രിക് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.പി. ജയകൃഷ്ണനാണു വിധി പ്രസ്താവിച്ചത്. 2019 ഡിസംബര്‍ മാസം 15 നാണ് നഴ്‌സായിരുന്ന 26 വയസുകാരിയെ ജീവിത പങ്കാളിയായ യുവാവിന്റെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപ്പത്തിലേ Read More…