നിങ്ങളുടെ കാത്തിരിപ്പ് ഏകദേശം അവസാനിച്ചു! ലോകത്തിലെ ഏറ്റവും വലിയ ബോയ് ബാൻഡായ ബാംഗ്താൻ സോണ്യോന്ദാൻ, അഥവാ ബിടിഎസ് (BTS), സംഗീത ചരിത്രത്തിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അഭ്യൂഹങ്ങൾ സത്യമാണെങ്കിൽ, 2026-ൽ ഒരു വൻ ലോക പര്യടനം എ.ആർ.എം.വൈ.കൾക്ക് (BTS ആരാധകർ) പ്രതീക്ഷിക്കാം. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി, ഏഴ് അംഗങ്ങളായ ആർ.എം., ജിൻ, ഷുഗ, ജെ-ഹോപ്, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ വീണ്ടും ഒത്തുചേർന്ന് ആഗോള വേദി കീഴടക്കാൻ തയ്യാറെടുക്കുകയാണ്. ബിടിഎസ്സിന്റെ 2026-ലെ തിരിച്ചുവരവ് Read More…
Tag: India
കൈ കൊടുത്തില്ല; ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വീകരിച്ച അതേ നിലപാടുമായി വനിതാ ടീമും
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വീകരിച്ച അതേ നിലപാടുമായി വനിതാ ടീമും. വനിതാ ലോകകപ്പില്‍ മത്സരത്തിന് മുമ്പ് പാകിസ്‌താന്‍ വനിതാ ടീം നായിക ഫാത്തിമ സനയ്‌ക്ക് ഹസ്‌തദാനം നല്‍കാന്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ തയ്യാറായില്ല. ടോസിന് ശേഷം ഇരുടീമിന്റെയും നായികമാര്‍ ചാനലിനു പ്രതികരണം നല്‍കിയ ശേഷം മടങ്ങി. ടോസ് നേടിയ ഫാത്തിമ സന ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. പാകിസ്‌താനെതിരേ ഏഷ്യാ കപ്പില്‍ സ്വീകരിച്ച അതേ സമീപനം വനിതാ ലോകകപ്പിലും Read More…
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ന് വീണ്ടും ഇന്ത്യ – പാക് പോരാട്ടം
കൊളംബോ: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഏറ്റുമുട്ടും. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതലാണു മത്സരം.വടക്കുകിഴക്കന്‍ കാലവര്‍ഷം കൊളംബോയെ തൊട്ടതിനാല്‍ മത്സരത്തിന് മഴ ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊളംബോ നഗരത്തില്‍ കനത്ത മഴയായിരുന്നു. ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു.പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാണ്. പാകിസ്‌താനും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരത്തില്‍ പേസര്‍മാര്‍ക്ക് മികച്ച മൂവ്‌മെന്റ് ലഭിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പാകിസ്‌താനെ അനായാസം Read More…
How many types of passports are there in India? Check details here
മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാസ്‌പോർട്ട്. ഇത് നിങ്ങളുടെ ഐഡന്റിറ്റി സ്ഥാപിക്കുക മാത്രമല്ല, നിങ്ങൾ ഏത് രാജ്യക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവായും പ്രവർത്തിക്കും. ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും വിദേശ രാജ്യത്തേക്ക് യാത്ര ചെയ്യേണ്ടിവന്നാൽ, നിങ്ങളുടെ കൈവശം ഒരു പാസ്‌പോർട്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. 1967 ലെ ഇന്ത്യന്‍ പാസ്‌പോർട്ട് ആക്ട് പ്രകാരം പാസ്‌പോർട്ട് നൽകുന്നതിനുള്ള അധികാരം വിദേശകാര്യ മന്ത്രാലയത്തിനാണ് (MEA). യാത്രയുടെ ഉദ്ദേശ്യം, പ്രൊഫഷണൽ പശ്ചാത്തലം അല്ലെങ്കിൽ സർക്കാർ സേവനം എന്നിവയെ ആശ്രയിച്ച്, ഇന്ത്യൻ Read More…
വാട്ട്‌സാപ്പിനെ പിന്തള്ളി ആറാടി ‘ആറാട്ടൈ’ ; വാട്ട്സ്ആപ്പിന്റെ ഇന്ത്യന്‍ ബദലിന് പ്രിയമേറുന്നു
ന്യൂഡല്‍ഹി: ആപ്പ് സ്റ്റോർ റാങ്കിങ്ങില്‍ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആപ്പ്. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പോലും പിന്നിലാക്കി കുതിക്കുന്നത്. വെറും മൂന്നു ദിവസം കൊണ്ട് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയുണ്ടായതായി സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പറഞ്ഞു. ദിവസേന പുതുതായി റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000-ൽ നിന്ന് 3.5 ലക്ഷമായി ഉയർന്നു . Read More…
ഫൈനലിലും ഇന്ത്യ – പാകിസ്താൻ പോരാട്ടം..? ലങ്കയെ വീഴ്ത്തി പാകിസ്താൻ
അബുദാബി: ബൗളര്‍മാരുടെ ബലപരീക്ഷണം കണ്ട ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിൽ ജയം അനിവാര്യമെന്ന നിലയിൽ കളത്തിലിറങ്ങിയ പാകിസ്ഥാന്‍ 18 ഓവറിലാണ് വിജയ ലക്ഷ്യം കണ്ടത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം കുറിച്ചത്. കമിന്ദു മെൻഡിസിന്റെ അർധ സെഞ്ചറിയാണ് Read More…
‘6 ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തി’യെന്ന് ആംഗ്യത്തിലൂടെ പാക് താരം റൗഫ്; ഏഷ്യ കപ്പിനിടെ വന്‍ പ്രകോപനം- വീഡിയോ
ഓപറേഷന്‍ സിന്ദൂറിന്റെ പ്രതിധ്വനികള്‍ ക്രിക്കറ്റിലും അവസാനിക്കുന്നില്ല. ഇന്നലെ നടന്ന ഏഷ്യകപ്പ് സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെ ഇന്ത്യന്‍ കാണികളെ പ്രകോപിപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ബൗണ്ടറി ലൈനരികെ എത്തിയാണ് റൗഫ് കാണികളെ പ്രകോപിപ്പിച്ചത്. 2022 ലെ ട്വന്‍റി 20 ലോകകപ്പില്‍ റൗഫിനെ, വിരാട് കോലി അടുപ്പിച്ച് രണ്ട് തവണ സിക്സ് പറത്തിയിരുന്നു. ഇത് ഓര്‍മിപ്പിച്ച് കാണികളില്‍ നിന്ന് ‘കോലി വിളി’ ഉയര്‍ന്നപ്പോഴാണ് റൗഫ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന് ആംഗ്യം കാണിച്ചത്. ആറ് എന്ന് കൈവിരലുകള്‍ ഉയര്‍ത്തി കാണിച്ചശേഷം Read More…
ഏഷ്യാ കപ്പ്: ഇന്ത്യയെ ‘വിറപ്പിച്ച്’ ഒമാന്‍ കീഴടങ്ങി, സഞ്ജുവിന്റെ മികവിൽ 21 റണ്‍സ് ജയം
അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഒമാനെതിരെ ഇന്ത്യയ്ക്ക് 21 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനേ സാധിച്ചുള്ളു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മലയാളി താരം സഞ്ജു സാംസൺ ആണ് (56) വെടിക്കെട്ട് ബാറ്റിങ്ങുമായി 188 റൺസ് എന്ന സുരക്ഷിത Read More…
വീണ്ടുമൊരു ഇന്ത്യാ- പാക് മാച്ച് വരുന്നു; സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ കണക്കുതീര്‍ക്കുമോ?
ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ബുധനാഴ്ച ദുബായില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്താന്‍ സൂപ്പര്‍ 4 ല്‍ സ്ഥാനമുറപ്പിച്ചതോടെ വീണ്ടുമൊരു ഇന്ത്യാ പാക് ഹൈവോള്‍ട്ടേജ് മാച്ച് വരുന്നു. ഞായറാഴ്ച സൂപ്പര്‍ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയല്‍ക്കാരെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഏഴു വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്, ആ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം സല്‍മാന്‍ അലി ആഘയുടെ Read More…









