Featured Oddly News

ഇന്ത്യ-പാക് അതിർത്തിയിലെ അവസാന റെയിൽവേ ലൈനിൻ്റെ വീഡിയോ വൈറലാകുന്നു

അതിശയിപ്പിക്കുന്നതും വൈവിധ്യമാർന്നതുമായ പ്രകൃതിദൃശ്യങ്ങളാൽ ഇന്ത്യ പ്രസിദ്ധമാണ്. അതിൽ പലതും ആളുകൾ തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ഒളിഞ്ഞുകിടക്കുന്നു. അടുത്തിടെ അത്തരത്തിലുള്ള അപൂർവമായ ഒരു കാഴ്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ അവസാന റെയിൽവേ ലൈനുകളിലൊന്നിൽ ഒരു യുവാവ് നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത് . ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ മനീഷ് ദധോലിയാണ് ഈ വീഡിയോ പങ്കുവെച്ചത്. രാജ്യത്തുടനീളമുള്ള അതുല്യവും അധികം അറിയപ്പെടാത്തതുമായ സ്ഥലങ്ങൾ തേടുന്നതിൽ ഇദ്ദേഹം പ്രശസ്തനാണ്. ഈ ഏറ്റവും പുതിയ പോസ്റ്റിൽ, Read More…

Featured Oddly News

പ്രസവവേദനയില്‍ അലറിക്കരഞ്ഞ് മരുമകള്‍, നിന്റെ വായ അടിച്ചുപൊട്ടിക്കുമെന്ന് ലേബര്‍ റൂമിലെത്തിഅമ്മായിയമ്മ ! വൈറല്‍ വീഡിയോക്ക് വിമര്‍ശനം

ലേബര്‍ റൂമില്‍ പ്രസവവേദനയാല്‍ അലറിക്കരഞ്ഞ് തളര്‍ന്ന മരുമകളെ പ്രസവമുറിയില്‍ കയറി ചീത്ത വിളിക്കുന്ന അമ്മായിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് നാസ് ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ഡോ. നാസ് ഫാത്തിമയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പ്രസവമുറിയിലെ ബെഡില്‍ കിടക്കുന്ന ഗര്‍ഭിണിയ്ക്കു ചുറ്റും നില്‍ക്കുന്ന ബന്ധുക്കളെയാണ് വീഡിയോയില്‍ കാണുന്നത്. അമ്മായിയമ്മ ബെഡ്ഡിന്റെ വലതുവശം നിന്ന് മരുമകളെ ചീത്തവിളിക്കുകയാണ് ദൃശ്യങ്ങളില്‍. ഇങ്ങനെ അലറി വിളിച്ചാല്‍ എങ്ങനെയാണ് പ്രസവിക്കാനാവുകയെന്ന് ചോദിച്ചുകൊണ്ട് കയ്യും മുഷ്ടിയും ചുരുട്ടിയാണ് ഇവര്‍ മരുമകളോട് ദേഷ്യപ്പെടുന്നത്. എന്നാല്‍ Read More…

Featured Sports

വനിതാ ലോകകപ്പ് സ്വപ്നം തളിര്‍ത്തു: നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയില്‍

നവിമുംബൈ: നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചതിലൂടെ സെമി ബർത്ത് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ. ഇനി ബംഗ്ലാദേശിനെതിരായ അവസാന ലീഗ് മത്സരത്തിൽ തോറ്റാലും ഇന്ത്യ നാലാം സ്ഥാനം ഉറപ്പായി. മഴ കാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് പടുത്തുയർത്തി. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന്റെ ഇന്നിംങ്സിൽ വീണ്ടും മഴയെത്തിയതോടെ കളി വീണ്ടും വെട്ടിചുരുക്കി. 44 ഓവറിൽ 325 റൺസായിരുന്നു പുനർനിർണയിച്ച ലക്ഷ്യം. എന്നാൽ കിവീസിന്റെ പോരാട്ടം 271ന് 8 Read More…

Featured Lifestyle

ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങിയാല്‍ ഇന്ത്യയേക്കാള്‍ വിലക്കുറവുണ്ടോ? യാഥാര്‍ത്ഥ്യം അറിയുക

സ്വര്‍ണ്ണത്തിന്റെ വില വാണംപോലെ കുതിച്ചുകയറുകയാണ്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫുനാടുകളില്‍ നിന്നും സ്വര്‍ണം വാങ്ങുക എന്നത് നമ്മുടെ പതിവാണ്. ഈ സാഹചര്യത്തില്‍ സ്വർണ്ണം ഇന്ത്യയില്‍നിന്ന് വാങ്ങിയാലാണോ ദുബായിൽ നിന്ന് വാങ്ങിയാലാണോ വില കുറഞ്ഞ് കിട്ടുക? ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭകരമാണ് എന്നൊരു പൊതുധാരണ വളരെക്കാലമായി ഇന്ത്യക്കാർക്കിടയിൽ നിലനിന്നിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വർണ്ണാഭരണങ്ങൾക്ക് വാറ്റ് (VAT) ഉണ്ടായിരുന്നതും ദുബായിൽ സ്വർണ്ണത്തിന് ഇറക്കുമതി തീരുവ (Import Duty) ഇല്ലാതിരുന്നതുമാണ് ഈ വിശ്വാസത്തിന് ഒരു കാരണം. Read More…

Featured Sports

176.5 കി.മീ വേഗത; മിച്ചൽ സ്റ്റാർക് ഷോയിബ് അക്തറിന്റെ റെക്കോർഡ് തകർത്തോ? സത്യം ഇതാ!

ക്രിക്കറ്റിന്റെ ചരിത്രത്തിൽ, 2003-ലെ ക്രിക്കറ്റ് ലോകകപ്പിൽ കേപ്ടൗണിലെ ന്യൂലാൻഡ്‌സിൽ വെച്ച് ഇംഗ്ലണ്ടിന്റെ നിക്ക് നൈറ്റിനെതിരെ ഷോയിബ് അക്തർ എറിഞ്ഞ 161.3 കി.മീ/മണിക്കൂർ (100.23 മൈൽ/മണിക്കൂർ) വേഗതയുള്ള പന്താണ് ഏറ്റവും വേഗതയേറിയ പന്തായി കണക്കാക്കുന്നത്. ഞായറാഴ്ച, പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിനത്തിൽ (1st ODI) സ്പീഡ് ഗണ്ണിൽ ഒരു കൗതുകകരമായ സംഖ്യ തെളിഞ്ഞു. ഒന്നാം ഏകദിനത്തിലെ ആദ്യ പന്തിൽ, സ്റ്റാർക്ക്, രോഹിത് ശർമ്മക്ക് എറിഞ്ഞ പന്തിന് സ്പീഡ് ഗൺ രേഖപ്പെടുത്തിയത് 176.5 കി.മീ/മണിക്കൂർ (109 Read More…

Featured Sports

പുത്തന്‍ ലുക്കില്‍ വിരാട്‌ കോഹ്ലി, ‘ഫിറ്റ്മാനാ’യി രോഹിത്‌ ശര്‍മ; ഇടവേളയ്‌ക്കു ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഇതിഹാസങ്ങള്‍

നാല്‌ മാസത്തെ ഇടവേളയ്‌ക്കു ശേഷം മുന്‍ നായകന്‍ വിരാട്‌ കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്കു മുന്നോടിയായാണു കോഹ്ലിയും മുന്‍ നായകന്‍ രോഹിത്‌ ശര്‍മയും ടീമിനൊപ്പം ചേര്‍ന്നത്‌. ശുഭ്‌മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ഏകദിന പരമ്പരയ്‌ക്കായി ഇന്ന്‌ ഓസ്‌ട്രേലിയയിലേക്കു പോകും. 19 നാണു പരമ്പര തുടങ്ങുന്നത്‌. പെര്‍ത്തില്‍ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പത്‌ മുതലാണ്‌ ഒന്നാം ഏകദിനം. രണ്ടാമത്തെ മത്സരം 23 ന്‌ അഡ്‌ലെയ്‌ഡിലാണ്‌. അവസാന ഏകദിനം 25 നു സിഡ്‌നിയില്‍ നടക്കും. Read More…

Sports

ഹസ്തദാനമില്ല, പക്ഷേ പരസ്പരം ഹൈ–ഫൈവ് നല്‍കി ഇന്ത്യ– പാക് താരങ്ങള്‍; വേദിയായത് ജോഹർ കപ്പ് ഹോക്കി

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയ്യാറാകാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുത്തിരുന്നില്ല. മല്‍സരത്തില്‍ ജേതാക്കളായതിന് ശേഷം, ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയില്‍ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായിരുന്നു സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റ്. മലേഷ്യയിലെ ജോഹർ ബഹ്രുവിൽ നടക്കുന്ന ഇന്ത്യ– പാക് Read More…

Featured Sports

ഇന്ത്യ ജയത്തിന്‌ 58 റണ്‍ മാത്രം അകലെ, ഒരു ദിവസവും ഒന്‍പത്‌ വിക്കറ്റും ബാക്കി

വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിനരികേ. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അഞ്ചിന്‌ 518 ഡിക്ലയേഡ്‌, രണ്ടാം ഇന്നിങ്സ് ഒന്നിന്‌ 63. വെസ്‌റ്റിന്‍ഡീസ്‌ ഒന്നാം ഇന്നിങ്‌സ് 248, ഫോളോ ഓണ്‍ 390. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ജയത്തിന്‌ 58 റണ്‍ മാത്രം അകലെയാണ്‌. 121 റണ്ണിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക്‌ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (എട്ട്‌) ക്ഷണത്തില്‍ നഷ്‌ടപ്പെട്ടു. ജോമല്‍ വാറികാന്റെ പന്തില്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്‌ പിടിച്ചാണു ജയ്‌സ്വാള്‍ പുറത്തായത്‌. കളി നിര്‍ത്തുമ്പോള്‍ Read More…

Featured Sports

തുടര്‍ച്ചയായി ആറു മത്സരത്തില്‍ ടോസ് നഷ്ടം ഏഴാം മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന് ടോസ് കിട്ടി

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പരയിലെ രണ്ടാം ജയവും കുറിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഈ മത്സരത്തില്‍ പുതിയ നായകന്‍ ഗില്‍ തന്റെ ടോസ് നഷ്ടമെന്ന ദൗര്‍ഭാഗ്യത്തെയും മറികടന്നു. തുടര്‍ച്ചയായി ആറു മത്സരത്തില്‍ ടോസ് നഷ്ടമായ ഗില്‍ ഏഴാം മത്സരത്തില്‍ ഇത് മറികടന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ടോസ് നഷ്ടമായ ക്യാപ്റ്റന്റെ പട്ടികയില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് ഗില്ലിനെ തേടി ഭാഗ്യം വന്നത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ Read More…