ഇറ്റാലിയന്‍ സിനിമയിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിലൊന്നായ മോണിക്ക ബെല്ലൂച്ചി, ജീവിച്ചിരിക്കുന്ന ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളായും പരിഗണിക്കപ്പെടുന്നു. രൂപം കൊണ്ടും വ്യക്തിജീവിതത്തിനും നടി എപ്പോഴും ഹോളിവുഡ് സിനിമാവേദിയില്‍ ഒരു സംഭാഷണ വിഷയമാണ്. അവസാന ജെയിംസ് ബോണ്ട് സിനിമയില്‍ ‘ബോണ്ട് ലേഡി’ ആയി അഭിനയിച്ച ഏറ്റവും പ്രായം കൂടിയ നടിയായ മോണിക്കയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്. മികച്ചതും ഗ്‌ളാമറസുമായ ചിത്രങ്ങള്‍ കൊണ്ട് 58 ാം വയസ്സിലും അവര്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഗ്‌ളാമറസ് പോസും ആരാധകരെ Read More…
Tag: hollywood
പുരുഷന്മാരുടെ മുന്നില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ താല്പര്യമില്ല; നടി കെയ്‌റാ നൈറ്റിംഗ്ലി
പീരിയേഡ് ചിത്രങ്ങളിലെ അതിശയകരമായ സാന്നിദ്ധ്യമായിട്ടാണ് നടി കെയ്‌റാ നൈറ്റിംഗ്ലിയെ ഹോളിവുഡില്‍ വിശേഷിപ്പിക്കപ്പെടുന്നത്. പ്രശസ്ത ഡിസ്‌നി ഫ്രാഞ്ചൈസിയായ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, പ്രൈഡ് ആന്റ് പ്രിജുഡിസ്, അറ്റോണ്‍മെന്റ് തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ അനുപമമായിരുന്നു. എന്നാല്‍ സിനിമയില്‍ തനിക്ക് ചെയ്യാന്‍ ഏറ്റവും പ്രയാസകരമായ ചില കാര്യങ്ങളെക്കുറിച്ച് താരം അടുത്തിടെ വിശദീകരിച്ചു. അതില്‍ ഒന്ന് പുരുഷന്മാരായ സംവിധായകര്‍ക്ക് മുന്നില്‍ ലൈംഗികരംഗങ്ങള്‍ ചെയ്യേണ്ടി വരുന്നതാണെന്ന് താരം പറയുന്നു. വനിതാ സംവിധായകര്‍ക്കൊപ്പം മാത്രമേ അത്തരം രംഗങ്ങള്‍ തനിക്ക് കംഫര്‍ട്ടബിള്‍ ആയിരിക്കൂ എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. Read More…
അമ്മയെ ഇങ്ങിനെ കാണാന്‍ ഒരു മക്കളും ആഗ്രഹിക്കില്ല ; അശ്ലീലരംഗങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റി മേഗന്‍ ഫോക്‌സ്
ഹോളിവുഡിലെ ഏറ്റവും ഹോട്ടസ്റ്റായ നടിമാരില്‍ ഒരാളാണ് മേഗന്‍ ഫോക്‌സ്. എന്നാല്‍ ലൈംഗിക രംഗങ്ങള്‍ വരുന്ന സിനിമകളില്‍ ഒപ്പിടില്ലെന്ന ദൃഢനിശ്ചയത്തിലാണ് നടിയിപ്പോള്‍. തന്റെ മക്കള്‍ കാണുന്നു എന്നതാണ് നടിയെ ഇത്തരം രംഗങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഈ തീരുമാനത്തിന്റെ പേരില്‍ തനിക്ക് കഴിവുള്ള ചിലയാളുകളുടെ നല്ല പ്രൊജക്ടുകള്‍ നഷ്ടമാക്കിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരിക്കലും അമ്മമാര്‍ ചെയ്യാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ വിചാരിക്കുന്ന ചില കാര്യങ്ങളുണ്ടെന്ന് തോന്നിയതിനാല്‍ എക്‌സ്-റേറ്റഡ് സിനിമകളൊന്നും ഒപ്പിടില്ലെന്നും അശ്‌ളീലരംഗങ്ങള്‍ ചെയ്യില്ലെന്നും തീരുമാനം എടുത്തിരിക്കുകയാണെന്നും താരം 2016 ല്‍ നല്‍കിയ Read More…
ഹോളിവുഡില്‍ തിരക്കഥാകൃത്തുക്കളുടെ സമരം അവസാനിക്കുന്നു ; ബുധനാഴ്ച മുതല്‍ ജോലിക്ക് കയറും
അഞ്ചുമാസം നീണ്ടു നിന്ന ശേഷം സമരം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക ചൊവ്വാഴ്ച രാത്രിയില്‍ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തെ കരാര്‍ എന്ന തങ്ങളുടെ ഡിമാന്റ് ഹോളീവുഡ് സ്റ്റുഡിയോകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ തങ്ങളുടെ ജീവനക്കാര്‍ ജോലിക്ക് കയറുമെന്ന് യൂണിയന്‍ വ്യക്തമാക്കി. അതേസമയം തിരക്കഥാ കൃത്തുകള്‍ ജോലിക്ക് തിരിച്ചുകയറുമെങ്കിലും ടെലിവിഷന്‍ സിനിമാ രംഗത്തെ അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് റേഡിയോ ആന്റ് ടെലിവിഷന്‍ ആര്‍ടിസ്റ്റ് (സാഗ് – ആഫ്ട്ര) Read More…
സിനിമാ അഭിനയം നിര്‍ത്തിയിട്ട് നാലു വര്‍ഷം ; എമ്മ വാട്‌സണ്‍ ഇപ്പോള്‍ എവിടെയാണ്?
ചൈല്‍ഡ് ആര്‍ടിസ്റ്റായി വന്ന് നായികയായി മാറിയ എമ്മാ വാട്‌സണെ സിനിമയില്‍ കണ്ടിട്ട് നാലു വര്‍ഷമായി. ഹാരി പോട്ടര്‍ ഫിലിം സീരീസിലെ ഹെര്‍മിയോണ്‍ ഗ്രെഞ്ചര്‍ എന്ന പേരില്‍ പ്രശസ്തി നേടിയ 33 കാരി നടിയെ ഗ്രേറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത 2019 ലെ ലിറ്റില്‍ വിമണിലാണ് അവസാനമായി കണ്ടത്. നടിയാകട്ടെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ക്രിയേറ്റീവ് റൈറ്റിംഗ് പഠിക്കുന്നതിനായി സിറ്റി യൂണിവേഴ്‌സിറ്റിയില്‍ പാര്‍ട്ട് ടൈം ഡിഗ്രി കോഴ്‌സിന് എന്റോള്‍ ചെയ്ത എമ്മ വാട്‌സണെ ഓക്‌സ്‌ഫോര്‍ഡിലേക്ക് മാറ്റി. Read More…
എല്ലാവര്‍ക്കും വേണ്ടത് ബ്രിട്‌നി സ്പീയേഴ്‌സിന്റെ വിവാദ ജീവിതം; മുന്നില്‍ വമ്പന്‍ ഓഫറുകളുടെ പ്രളയം, വാ തുറക്കില്ലെന്ന് താരം
ലോസ് ഏഞ്ചല്‍സ്: വിവാദനായികയും പോപ്പ് ഐക്കണുമായ ബ്രിട്‌നി സ്പിയേഴ്സ് എപ്പോഴും ഗോസിപ്പ് മാധ്യമങ്ങളുടെ പ്രിയപ്പെട്ടവളാണ്. ബ്രിട്ട്‌നിയുടെ പ്രണയവും വിവാഹവും നഗ്നതയും ലൈംഗികതയുമെല്ലാം മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. എന്നാല്‍ പൊന്നുകൊണ്ട് കൊട്ടാരം പണിതു നല്‍കാമെന്ന് പറഞ്ഞാലും താരം തന്റെ വിചിത്രവും അമ്പരപ്പിക്കുന്നതുമായ ജീവിതത്തെക്കുറിച്ച് സ്വന്തം വാ തുറക്കുകയില്ല. ബ്രിട്ട്‌നിയുടെ ജീവിതത്തെക്കുറിച്ച് തുറന്നുപറയാന്‍ താരത്തിന് ഇതിനകം പല വമ്പന്‍ ഓഫറുകള്‍ വന്നിട്ടുണ്ട്. ആരും കൊതിക്കുന്ന ഓപ്ര വിന്‍ഫ്രിയുടെ ഷോ വരെ ഇതിലുണ്ട്. ഇതിന് പുറമേ യുഎസ് ടിവി നെറ്റ്വര്‍ക്കുകളും സ്ട്രീമറുകളും പോപ്പ് Read More…
നിക്കോളാസ് കേജ് വൃദ്ധനാകാനൊരുങ്ങുന്നു; അതും ജോലിയില്‍ നിന്നും വിരമിച്ച വാടകക്കൊലയാളിയെ
ആക്ഷന്‍ താരം നിക്കോളാസ് കേജിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എത്രമാത്രം പ്രിയങ്കരമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് സിനിമയുടെ സ്വീകാര്യതയാണ്. വ്യത്യസ്ത വേഷം ചെയ്യാനുള്ള താരത്തിന്റെ ആഗ്രഹവും സമര്‍പ്പണവും പ്രശസ്തമാണ്. അടുത്തസിനിയില്‍ 60 കാരനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് താരം. ടിം ബ്രൗണിന്റെ പുതിയ സിനിമയില്‍, കേജ് ഒരു റിട്ടയേര്‍ഡ് കൊലയാളിയെയാണ് അവതരിപ്പിക്കുന്നത്. പ്രായമായ ഒരാളെ അവതരിപ്പിക്കാനുള്ള ആശയം നടന് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കേജിനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടറോട് സംസാരിച്ച ബ്രൗണ്‍ പറഞ്ഞത്. ”സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തപ്പോള്‍ തന്നെ സൂപ്പര്‍താരം അതിനോട് Read More…
റസ്സല്‍ ബ്രാന്‍ഡിനെതിരെ ലൈംഗികാതിക്രമ ആരോപണം; കാറ്റിപെറിയുടെ പഴയ അഭിമുഖം തപ്പിയെടുത്ത് ആരാധകര്‍
കൊമേഡിയന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഹോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാരവിഷയം. ആരോപണം നിഷേധിച്ചുകൊണ്ട് താരം രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുന്‍ഭാര്യ കാറ്റിപെറി ബ്രാന്‍ഡിനെക്കുറിച്ച് മുമ്പൊരു മാഗസിന് നല്‍കിയ അഭിമുഖം കുത്തിപ്പൊക്കിയെടുത്തു കൊണ്ടുവന്നിട്ടുണ്ട് ആരാധകര്‍. 2010 ഒക്ടോബര്‍ 23-ന് ഇന്ത്യയില്‍ വച്ച് വിവാഹിതരായ റസ്സലിന്റെയും കാറ്റിയുടേയും വിവാഹം 14 മാസം കൊണ്ട് അവസാനിച്ചിരുന്നു. ബന്ധം തകരാന്‍ കാരണം പെറിയാണെന്നായിരുന്നു ബ്രാന്‍ഡ് അന്ന് ആരോപിച്ചത്. എന്നാല്‍ വെറുമൊരുഒരു ടെക്‌സ്റ്റ് മെസേജ് മാത്രം ഉപയോഗിച്ചാണ് തങ്ങളുടെ വിവാഹബന്ധം റസ്സല്‍ Read More…
കാലുവാരിത്തരത്തിന് നിങ്ങളെല്ലാം ദയവായി എന്നോട് ക്ഷമിക്കണം; വികാരാധീനയായി ഡ്രൂ ബാരിമോറിന്റെ വീഡിയോ
സഹപ്രവര്‍ത്തകര്‍ പല കാര്യങ്ങള്‍ ഉന്നയിച്ച് സമരവും പ്രതിഷേധവുമായി നടക്കുമ്പോള്‍ ടെലിവിഷന്‍ ടോക്ക്‌ഷോയുമായി മുമ്പോട്ട് പോകുവാനുള്ള ഹോളിവുഡ് ചാര്‍ലി ഏഞ്ചല്‍ ഡ്രൂ ബാരിമോറിന്റെ തീരുമാനം ചില്ലറ വിമര്‍ശനമല്ല വിളിച്ചുവരുത്തിയത്. നല്ല കാലുവാരിത്തരമെന്നായിരുന്നു പലരുടേയും അഭിപ്രായം. എന്തായാലും വിമര്‍ശനങ്ങള്‍ ഏറ്റു. ടോക്‌ഷോ പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചാര്‍ലീസ് ഏഞ്ചല്‍സ് നടി. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയിലെ അംഗങ്ങള്‍ സമരത്തില്‍ തുടരുന്നതിനാല്‍ തന്റെ ടോക്ക് ഷോയില്‍ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഡ്രൂ ബാരിമോര്‍ ടെലിവിഷന്‍, ചലച്ചിത്ര രചയിതാക്കളോട് Read More…