ജോ ജോനാസിന്റെയും സോഫിയ ടര്‍ണറുടെയും വിവാഹമോചനം കഴിഞ്ഞ മാസം രാജ്യവ്യാപകമായി വാര്‍ത്തകളില്‍ ഇടം നേടിയ സംഭവമായിരുന്നു. 2019 ല്‍ വിവാഹിതരായ ഇരുവരും പെട്ടെന്ന് വേര്‍പിരിയുകയും സെപ്റ്റംബറില്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ചകളോളം മക്കളുടെ കസ്റ്റഡി തര്‍ക്കത്തിലും ഏര്‍പ്പെട്ടെങ്കിലും അതെല്ലാം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ജോയുമായി പിരിഞ്ഞ ശേഷം അവിവാഹിത ജീവിതം നയിക്കുകയായിരുന്ന സോഫി ടര്‍ണര്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ പെരെഗ്രിന്‍ പിയേഴ്‌സണുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരം. 27 കാരിയായ മുന്‍ ഗെയിം ഓഫ് ത്രോണ്‍സ് നടിയും Read More…
Tag: hollywood
മുൻ ലോകസുന്ദരിയുടെ അന്‍പതാം വയസിലേയ്ക്ക്; ഐഷിന്റെ അധികം അറിയപ്പെടാത്ത 6 ഹോളിവുഡ് ചിത്രങ്ങൾ
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയെടുത്താല്‍ ഐശ്വര്യാറായ് നിശ്ചയമായും അതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ മികച്ച നടികളുടെ പട്ടികയെടുത്താലും അങ്ങിനെ തന്നെ. ബോളിവുഡിനൊപ്പം തന്നെ ആഷ് എപ്പോഴും പ്രധാന്യം കൊടുന്ന സിനിമാവേദിയാണ് അരങ്ങേറ്റം നടത്തിയ തമിഴ്. തമിഴില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാകാറുള്ള നടിയുടെ ഏറ്റവും പുതിയചിത്രം പൊന്നിയിന്‍ സെല്‍വനായിരുന്നു. ഇടയ്ക്കിടെ ഹോളിവുഡിലും മുഖം കാട്ടാറുളള നടി നവമ്പര്‍ ഒന്നാം തീയതി 49-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന്റെ മികച്ച പ്രകടനം നടത്തിയ സിനിമകളുടെ പട്ടികയില്‍ അഞ്ച് ഹോളിവുഡ് സിനിമകളുമുണ്ട്. ഇന്തോ Read More…
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍; നടി മാര്‍ഗോട്ട് റോബിയുടെ ശമ്പളം എത്രയാണെന്നോ…?
നടിയായും നിര്‍മ്മാതാവും തിളങ്ങുകയാണ് മാര്‍ഗോട്ട് റോബി. ഏറ്റവും പുതിയസിനിമ ബാര്‍ബിയില്‍ താരം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഹോളിവുഡില്‍ വന്‍ ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളായി മാറിയിട്ടുള്ള മാര്‍ഗോട്ട് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ്. 2008-ല്‍ നെയ്ബേഴ്സ് എന്ന സോപ്പ് ഓപ്പറയിലൂടെയാണ് മാര്‍ഗോട്ട് അഭിനയരംഗത്ത് പ്രവേശിച്ചത്. 2011 വരെ 300-ലധികം എപ്പിസോഡുകളില്‍ അഭിനയിച്ച അവരുടെ ഹോളിവുഡിലെ അരങ്ങേറ്റം ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കൊപ്പം മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ‘ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ ആയിരുന്നു, 2023-ലെ കണക്കനുസരിച്ച്, മാര്‍ഗോട്ടിന്റെ Read More…
ഗാസയിലെ ബോംബിംഗ് ന്യായീകരിക്കാനാകില്ല; പാലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുമായി ആഞ്ജലീന
ഹോളിവുഡിലെ അനേകം സഹതാരങ്ങള്‍ ഇസ്രായേലിന് അനുകൂലമായ നിലപാടുമായി രംഗത്ത് വന്നിരിക്കെ അതില്‍ നിന്നും ഭിന്ന നിലപാട് സ്വീകരിച്ച് ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടില്‍ ഉറച്ച് നടി ആഞ്ജലീന ജോളി. എന്തു കാരണത്താലും ഗാസയിലെ ആയിരങ്ങളെ കൊന്നൊടുക്കുന്ന ബോംബിംഗിനെ ന്യായീകരിക്കാനാകില്ലെന്ന് നടി നിസ്സംശയം പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പൊതുസേവനരംഗത്തുള്ള നടി മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഈ വാരാന്ത്യത്തില്‍ ഇട്ട നീണ്ട പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ ഇരകളായ ഇസ്രായേലികളോട് Read More…
ആക്ഷന്‍കിംഗ് ജാക്കിചാന്‍ കുതിരയ്ക്ക് പിന്നാലെ പാണ്ടയുമായി എത്തുന്നു; ‘പാണ്ട പ്ലാന്‍’
ആക്ഷന്‍ ചിത്രങ്ങള്‍ക്കും സാഹസീക സിനിമകള്‍ക്കും പേരുകേട്ട ഹോങ്കോംഗ് സൂപ്പര്‍സ്റ്റാര്‍ ജാക്കിചാന്‍ കുതിരയ്ക്ക് പിന്നാലെ പാണ്ടയുമായി എത്തുന്നു. കഴിഞ്ഞ ഏപ്രിലില്‍ തന്റെ കുതിരപ്പന്തയ ചിത്രമായ റൈഡ് ഓണിലൂടെ ആരാധകരെ തേടിവന്ന ജാക്കി ചാന്‍ പാണ്ടകളെ കേന്ദ്രീകരിച്ച് ആക്ഷന്‍ കോമഡി ചിത്രം ‘പാണ്ട പ്ലാനു’ മായി വീണ്ടും തീയേറ്റര്‍ തേടിയെത്താന്‍ ഒരുങ്ങുകയാണ്. ദീര്‍ഘകാലത്തിന് ശേഷം ജാക്കിയുടെ ആക്ഷനും സാഹസീകരംഗങ്ങളും നിറഞ്ഞ സിനിമ ആരാധകര്‍ക്ക് മറ്റൊരു വലിയ സമ്മാനാകുമെന്നാണ് കരുതുന്നത്. ഒരു കണ്ണിന് ചുറ്റും ഇരുണ്ട വൃത്തമുള്ള അപൂര്‍വ പാണ്ടയെ കേന്ദ്രീകരിച്ചാണ് Read More…
ഹോളിവുഡിലെ ഗ്‌ളാമറസ് നായിക ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുന്നു?
ഹോളിവുഡിലെ ഗ്‌ളാമറസ് നായികമാരില്‍ ഒരാളായ ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുകയാണോ? 2022 ലാണ് ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ താരം തന്റെ ഫിലിം കരിയര്‍ കയ്യൊഴിയാന്‍ പോകുകയാണെന്ന് പറഞ്ഞത്. തനിക്ക് ഒരേപോലിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തു മടുത്തെന്നും വ്യത്യസ്തമായ വേഷം കിട്ടിയ ലോസ്റ്റ് റിവറിലെ അഭിനയം പ്രയാസരമായ ഒന്നായിരുന്നെന്നും പറഞ്ഞു. താന്‍ ഒരിക്കലും അഭിനയം വിടില്ലെന്ന തലക്കെട്ടോടെയുള്ള സന്ദേശത്തില്‍ എന്റെ കുട്ടികളുമൊത്ത് വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അഭിനയത്തെക്കാള്‍ വിലമതിക്കുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുള്ളതായും താരം പറഞ്ഞു. കിട്ടിക്കൊണ്ടിരിക്കുന്ന ഒരേതരം Read More…
ജയിംസ് കാമറൂണിന്റെ അവതാര്‍ മൂന്ന് കനത്ത മത്സരം നേരിടേണ്ടിവരും ; ദി സ്‌പോഞ്ച് മൂവിയും അതേ ദിവസം തന്നെ റിലീസ്
ഹോളിവുഡ് ബോക്‌സോഫീസുകളുടെ കാര്യം എടുത്താല്‍ ജെയിംസ് കാമറൂണ്‍ രാജാവാണ്. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലെ ആദ്യ നാല് ചിത്രങ്ങളില്‍ മൂന്നെണ്ണം അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. അതില്‍ രണ്ട് അവതാര്‍ സിനിമകളും വരും. 2009 ല്‍ പുറത്തുവന്ന് വന്‍ വിജയം നേടിയ അവതാര്‍ ഫ്രാഞ്ചൈസിയില്‍ ജെയിംസ് കാമറൂണ്‍ ഉദ്ദേശിക്കുന്നത് അഞ്ചു സിനിമകളാണ്. ആദ്യ രണ്ടുഭാഗം പുറത്തുവന്ന സിനിമയുടെ മൂന്നാം ഭാഗം 2025 അവസാനത്തോടെ പുറത്തുവിടാന്‍ അദ്ദേഹം ഉദ്ദേശിക്കുകയും ചെയ്യുന്നു. ഇതും വെള്ളത്തിനടിയിലെ മറ്റൊരു സിനിമയാണെന്നാണ് വിലയിരുത്തല്‍. Read More…
മയക്കുമരുന്ന് ആരോപണം; പാരാസൈറ്റിലെ നായകന്‍ ലീ സണ്‍ ക്യൂണിനെ പുതിയചിത്രത്തില്‍ നിന്നും ഒഴിവാക്കി
മയക്കുമരുന്ന് ഉപയോഗ ആരോപണത്തെ തുടര്‍ന്ന് പാരാസൈറ്റ് സിനിമയിലെ നായകന്‍ ലീ സണ്‍-ക്യുണിനെ അഭിനയിക്കുന്ന സിനിമയില്‍ നിന്നും ഒഴിവാക്കി. ഓസ്‌കാര്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റിലെ അഭിനയത്തിലൂടെ പ്രശസ്തനായ താരമാണ് ലീ സണ്‍-ക്യുണ്‍. 13 വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചിതനായ ഒരാളെ കൊല്ലാന്‍ കരാര്‍ നല്‍കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ബ്ലാക്ക് കോമഡി നോ വേ ഔട്ട് എന്ന പുതിയ സിനിമയില്‍ നിന്നുമാണ് താരത്തെ നീക്കിയത്. കഴിഞ്ഞയാഴ്ച ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ലീ ഒരു കുറ്റാന്വേഷകന്റെ വേഷമാണ് ചെയ്യുന്നത്. മയക്കുമരുന്ന് Read More…
ആദ്യ നഗ്നരംഗം സമ്മാനിച്ചത് കടുത്ത വേദന; അഭിനയിച്ചു തീരുംവരെ കരച്ചില്‍: സല്‍മാ ഹായേക്ക്
ഹോളിവുഡ് സിനിമാവ്യവസായത്തില്‍ കഴിവുള്ളവളും അവസരങ്ങള്‍ ഏറെയുള്ളതുമായ താരമാണ് സല്‍മാ ഹായേക്ക്. മെക്‌സിക്കന്‍ ടെലിവിഷനിലൂടെ കടന്നുവന്ന് സിനിമയിലും ഒരു കരിയര്‍ ഉണ്ടാക്കിയ അവര്‍ തന്റെ കുറ്റമറ്റ അഭിനയ വൈദഗ്ധ്യം കൊണ്ട് ഒരു മുന്‍നിര നടിമാരില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ സിനിമയിലെ തന്റെ ആദ്യ നഗ്നരംഗം തനിക്ക് സമ്മാനിച്ചത് കടുത്ത വേദനയാണെന്നും അതിന് ശേഷം എപ്പോഴും കരഞ്ഞുകൊണ്ടിരുന്നതായും നടി വെളിപ്പെടുത്തി. 1993ലെ മൈ ക്രേസി ലൈഫ് എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തതിന് ശേഷം, റോബര്‍ട്ട് റോഡ്രിഗസാണ് Read More…









