Hollywood

ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി സമയം ചെലവഴിച്ച് ടെയ്‌ലര്‍ സ്വിഫ്റ്റ്

തന്റെ ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച് നടിയും പാട്ടുകാരിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റ്. ഇറാസ് ടൂറിന്റെ ഭാഗമായി ബ്രസീലിലുള്ള താരം സാവോപോളോയില്‍ സ്റ്റേജില്‍ കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ടെയ്ലര്‍ സ്വിഫ്റ്റ് അന ക്ലാര ബെനവിഡിസിന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെയ്ക്കുകയായിരുന്നു. അന ക്ലാരയുടെ കുടുംബത്തെ സ്റ്റേജിന് പിന്നില്‍ കാണുകയും അവരോടൊപ്പം ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. നവംബര്‍ 17 ന് റിയോ ഡി ജനീറോയില്‍ നടന്ന ഇറാസ് ടൂര്‍ ഷോയ്ക്കിടെ അമിതമായ Read More…

Hollywood

ദി ഗ്രിഞ്ചില്‍ അഭിനയിക്കാന്‍ ജിംകാരിയില്ല; അഭിനയം നിര്‍ത്തിയെന്നത് വാസ്തവം തന്നെയാണെന്ന് നടന്‍

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഹോളിവുഡ് നടന്മാരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ചിലരെങ്കിലും ജിം കാരിയെ തെരഞ്ഞെടുത്തേക്കാം. മാസ്‌ക്ക് ഉള്‍പ്പെടെ അദ്ദേഹം ചെയ്ത കോമഡി സിനിമകള്‍ ഇന്നും ആള്‍ക്കാര്‍ക്കിടയില്‍ പ്രിയങ്കരമായി നില്‍ക്കുന്നതാണ് കാരണം. എന്നാല്‍ അദ്ദേഹം സിനിമയില്‍ നിന്നും വിരമിക്കുകയാണോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. അദ്ദേഹത്തിന്റെ കോമഡി ക്ലാസ്സിക്കുകളില്‍ പെടുന്ന ദി ഗ്രിഞ്ചിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടന്‍ വീണ്ടും വന്നേക്കുമെന്ന് സൂചനകള്‍ തള്ളിയതോടെയാണ് ഈ ഊഹാപോഹം പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ യാതൊരു സത്യവുമില്ല,’ ആളുകള്‍ അറിയിച്ചതനുസരിച്ച് 2000-ലെ Read More…

Hollywood

ഹോട്ട് സുന്ദരി പാരീസ് ഹില്‍ട്ടണ്‍ വീണ്ടും അമ്മയായി; പൊന്നോമനയുടെ വരവ് അറിയിച്ച് താരം

മോഡലും ടെലിവിഷന്‍ താരവുമായ ഹോട്ട് സുന്ദരി പാരീസ് ഹില്‍ട്ടണ്‍ വീണ്ടും അമ്മയായി. തന്റെയും ഭര്‍ത്താവ് കാര്‍ട്ടര്‍ റീമിന്റെയും കുടുംബത്തിലേക്ക് വന്ന പുതിയ അതിഥിയ്‌ക്കൊപ്പമായിരുന്നു ഹില്‍ട്ടണ്‍ ഇത്തവണ താങ്ക്‌സ്ഗിവിംഗ് ആഘോഷിച്ചത്. ‘എന്റെ പെണ്‍കുഞ്ഞിന് നന്ദി.’ 42 കാരിയായ പാരീസ് ഹില്‍ട്ടണ്‍ നവംബര്‍ 23 വ്യാഴാഴ്ച വിവിധ ഇമോജികള്‍ക്കൊപ്പം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടു. നവജാതശിശുവിനെ ഇതുവരെ കാണിച്ചിട്ടില്ലെങ്കിലും, മകളുടെ പേര് ലണ്ടന്‍ ആണെന്ന് ഹില്‍ട്ടണ്‍ വെളിപ്പെടുത്തി. മുന്‍വശത്ത് ലണ്ടന്‍ എംബ്രോയിഡറി ചെയ്ത പിങ്ക് ടു പീസ് വസ്ത്രത്തിന്റെ ഫോട്ടോ ഹില്‍ട്ടണ്‍ Read More…

Featured Hollywood

പ്ലാസ്റ്റിക് സര്‍ജറി നടത്തില്ല, സൗന്ദര്യത്തെക്കുറിച്ച് ആകുലതയുമില്ല; ഡ്രോ ബാരിമോര്‍

തന്റെ പ്രായത്തിലുള്ള മറ്റു നടിമാര്‍ സൗന്ദര്യത്തെക്കുറിച്ച് ആകുലപ്പെടുമ്പോള്‍ ഹോളിവുഡിലെ ചാര്‍ളീസ് ഏഞ്ചല്‍സ് സുന്ദരി ഡ്രോ ബാരിമോര്‍ കുലുങ്ങുന്നേയില്ല. ഇരുണ്ടമുടിയുള്ള സുന്ദരി ബാരിമോര്‍ നാല്‍പ്പത്തെട്ടാം വയസ്സിലും സ്വതസിദ്ധമായ സൗന്ദര്യത്തില്‍ തിളങ്ങാന്‍ ഇഷ്ടപ്പെടുകയാണ്. ടോക് ഷോയില്‍ തിളങ്ങി നില്‍ക്കുന്ന നടി പ്ലാസ്റ്റിക് സര്‍ജറി, സൗന്ദര്യം, പ്രായമാകല്‍ എന്നിവയെക്കുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞു. ”ഞാന്‍ ഒന്നും ചെയ്തിട്ടില്ല. കഴിയുന്നിടത്തോളം കാലം ഞാന്‍ അങ്ങിനെ തന്നെ നിലനിര്‍ത്താന്‍ പോകുന്നു. രണ്ടുമക്കളുടെ അമ്മ കൂടിയായ താന്‍ കത്തിക്കടിയില്‍ പോകില്ലെങ്കിലും, അങ്ങനെ ചെയ്യുന്നവരെ താന്‍ വിധിക്കില്ലെന്നും അവര്‍ Read More…

Hollywood

കാമുകന്‍ അര്‍ജന്റീനയില്‍ കാല്‍വച്ചു ; തൊട്ടു പിന്നാലെ തന്റെ ഷോ റദ്ദാക്കി ടെയ്‌ലര്‍ സ്വിഫ്റ്റ്

കാമുകന്‍ കാല്‍വെച്ചതിന് പിന്നാലെ സംഗീതപരിപാടി റദ്ദാക്കി ടെയ്ലര്‍ സ്വിഫ്റ്റ്. താരം അര്‍ജന്റീനയില്‍ നടത്തി വരുന്ന ഷോയിലെ വെള്ളിയാഴ്ചത്തെ പരിപാടി കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണം റദ്ദാക്കി. സ്വിഫ്റ്റിന്റെ കാമുകന്‍ ട്രാവിസ് കൈല്‍സ് കാമുകിയെ പിന്തുണയ്ക്കാനായി അര്‍ജന്റീനയില്‍ എത്തിയതിന് തൊട്ടു പിന്നാലെയാണ് നടി കൂടിയായ ഗായിക സംഗീതക്കച്ചേരി റദ്ദാക്കിയത്. വിവരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഷോ ഞായറാഴ്ചത്തേക്ക് മാറ്റി വെച്ചിട്ടുള്ളതായി നടി വ്യക്തമാക്കി. ”എനിക്ക് മഴയത്തെ ഒരു ഷോ ഇഷ്ടമാണ്, പക്ഷേ ഞാന്‍ ഒരിക്കലും എന്റെ ആരാധകരെയോ Read More…

Hollywood

‘വെനം 3’ റിലീസിംഗ് ജൂലൈയിലല്ല, 2024 നവംബറിലേക്ക് മാറ്റി; ആരാധകര്‍ക്ക് കാത്തിരിപ്പ് നീളും

വെനം സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാം ഗഡു അടുത്ത വേനല്‍ക്കാലത്ത് തീയറ്ററില്‍ എത്തില്ല. സിനിമയുടെ റീലീസിംഗ് നീളുമെന്ന് സോണി പിക്‌ചേഴ്‌സ് അറിയിച്ചു. പേരിടാത്ത സോണി ആന്‍ഡ് മാര്‍വല്‍ ചിത്രം 2024 നവംബര്‍ 8-ലേക്കാണ് മാറ്റിയത്. 2024 ജൂലൈ 12-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ 118 ദിവസത്തെ അഭിനേതാക്കളുടെ സമരത്തെത്തുടര്‍ന്ന് സ്റ്റുഡിയോകളും സ്ട്രീമറുകളും പുതിയ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒരു താല്‍ക്കാലിക കരാറില്‍ എത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ മാറ്റം Read More…

Hollywood

ഇസ്രായേലിനെ ന്യായീകരിച്ച് ഒക്‌ടോബര്‍ 7 ന്റെ വീഡിയോകളുമായി ഗാല്‍ ഗാഡോട്ട്

ആയിരങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഗാസയിലെ ആക്രമണത്തില്‍ ലോകമനസ്സാക്ഷി മുഴുവന്‍ ഇസ്രായേലിനെതിരേ തിരിയുമ്പോള്‍ സ്വന്തം നാടിനെ ന്യായീകരിക്കാന്‍ ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട് അന്താരാഷ്ട്ര വേദിയിലേക്ക്. ഇസ്രായേലികള്‍ക്ക് നേരെ ഹമാസ് ഒക്‌ടോബര്‍ 7 ന് നടത്തിയ ആക്രമണങ്ങളുടെ 45 മിനിറ്റ് ദൈര്‍ല്യമുള്ള ഡോക്യുമെന്ററി സൃഷ്ടിച്ച് ലോകവേദിയില്‍ എത്തിക്കാനാണ് നീക്കം.നടിയുടെ നേതൃത്വത്തില്‍ വിശ്വവിഖ്യാതരായ ഇസ്രായേലി സംവിധായകരുടേയും സിനിമാപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് നടപടി. ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച് ഒക്‌ടോബര്‍ 7 ന് ഇസ്രായേലി പ്രതിരോധ സേന പകര്‍ത്തിയ ദൃശ്യങ്ങളാണിവ. സെലിബ്രിട്ടികള്‍ അടക്കമുള്ള 120 പേര്‍ Read More…

Hollywood

ടെയ്‌ലര്‍ സ്വിഫ്റ്റിനെ കാണണമെന്ന് കടുത്ത ആരാധകര്‍; അഞ്ചുമാസമായി വേദിക്കരികില്‍ ടെന്റടിച്ചു കാത്തുകിടക്കുന്നു

പ്രിയപ്പെട്ട ഒരു ഗായികയുടെ സംഗീത പരിപാടി കാണാന്‍ നിങ്ങള്‍ എത്രദൂരം വരെ പോകാന്‍ തയ്യാറാകും. മുന്‍ നിരയില്‍ ഇരിക്കാന്‍ എത്ര സമയം ചെലവഴിക്കും? എന്നാല്‍ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടി കാണാന്‍ അര്‍ജന്റീനയിലെ ആരാധകര്‍ കാട്ടുന്ന ഈ സാഹസം ലോകത്ത് ഒരാളും ചെയ്‌തേക്കാന്‍ ഇടയില്ല. അര്‍ജന്റീനയില്‍ മൂന്ന് ഷോകളും ബ്രസീലില്‍ ആറ് ഷോകളുമായി ഈ മാസം നടക്കുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ദ ഇറാസ് ടൂര്‍ തെക്കേ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ഗായിക തയ്യാറെടുക്കുമ്പോള്‍ തങ്ങളുടെ Read More…

Celebrity

ഞാന്‍ രോഗിയായിക്കൊണ്ടിരിക്കുന്നു, ഹൃദയം തകര്‍ന്ന് സെലീനാഗോമസ്

സുന്ദരിയും ഗായികയുമായ സെലീനാഗോമസ് സാമൂഹ്യമാധ്യമങ്ങളിലെയും തിളക്കമുള്ള ആളുകളില്‍ ഒരാളാണ്. ഇന്‍സ്റ്റാഗ്രാമില്‍ 400 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഗോമസിനെ പിന്തുടരുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് ആരാധകരെ ആരാധകരുമായി അപൂര്‍വ്വഗായിക സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സംവദിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നത്. എന്നാല്‍ കുറച്ച് ദിവസമായി താരം ഓഫ്ലൈനിലായിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറച്ചു ദിവസമായി ഉണ്ടായ തന്റെ അഭാവത്തെക്കുറിച്ചും എന്തിനാണ് താന്‍ ഇടവേള എടുക്കുന്നതെന്നും ഒരു പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചു. ലോകത്ത് നടക്കുന്ന ഭീകരത, വിദ്വേഷം, അക്രമം എന്നിവ കാരണം താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് Read More…