ലോസ് ഏഞ്ചല്‍സ്: വിവാദനായികയും പോപ്പ് ഐക്കണുമായ ബ്രിട്‌നി സ്പിയേഴ്സ് എപ്പോഴും ഗോസിപ്പ് മാധ്യമങ്ങളുടെ പ്രിയപ്പെട്ടവളാണ്. ബ്രിട്ട്‌നിയുടെ പ്രണയവും വിവാഹവും നഗ്നതയും ലൈംഗികതയുമെല്ലാം മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. എന്നാല്‍ പൊന്നുകൊണ്ട് കൊട്ടാരം പണിതു നല്‍കാമെന്ന് പറഞ്ഞാലും താരം തന്റെ വിചിത്രവും അമ്പരപ്പിക്കുന്നതുമായ ജീവിതത്തെക്കുറിച്ച് സ്വന്തം വാ തുറക്കുകയില്ല. ബ്രിട്ട്‌നിയുടെ ജീവിതത്തെക്കുറിച്ച് തുറന്നുപറയാന്‍ താരത്തിന് ഇതിനകം പല വമ്പന്‍ ഓഫറുകള്‍ വന്നിട്ടുണ്ട്. ആരും കൊതിക്കുന്ന ഓപ്ര വിന്‍ഫ്രിയുടെ ഷോ വരെ ഇതിലുണ്ട്. ഇതിന് പുറമേ യുഎസ് ടിവി നെറ്റ്വര്‍ക്കുകളും സ്ട്രീമറുകളും പോപ്പ് Read More…
Tag: hollywood
നിക്കോളാസ് കേജ് വൃദ്ധനാകാനൊരുങ്ങുന്നു; അതും ജോലിയില്‍ നിന്നും വിരമിച്ച വാടകക്കൊലയാളിയെ
ആക്ഷന്‍ താരം നിക്കോളാസ് കേജിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എത്രമാത്രം പ്രിയങ്കരമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് സിനിമയുടെ സ്വീകാര്യതയാണ്. വ്യത്യസ്ത വേഷം ചെയ്യാനുള്ള താരത്തിന്റെ ആഗ്രഹവും സമര്‍പ്പണവും പ്രശസ്തമാണ്. അടുത്തസിനിയില്‍ 60 കാരനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് താരം. ടിം ബ്രൗണിന്റെ പുതിയ സിനിമയില്‍, കേജ് ഒരു റിട്ടയേര്‍ഡ് കൊലയാളിയെയാണ് അവതരിപ്പിക്കുന്നത്. പ്രായമായ ഒരാളെ അവതരിപ്പിക്കാനുള്ള ആശയം നടന് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കേജിനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടറോട് സംസാരിച്ച ബ്രൗണ്‍ പറഞ്ഞത്. ”സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തപ്പോള്‍ തന്നെ സൂപ്പര്‍താരം അതിനോട് Read More…
റസ്സല്‍ ബ്രാന്‍ഡിനെതിരെ ലൈംഗികാതിക്രമ ആരോപണം; കാറ്റിപെറിയുടെ പഴയ അഭിമുഖം തപ്പിയെടുത്ത് ആരാധകര്‍
കൊമേഡിയന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഹോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാരവിഷയം. ആരോപണം നിഷേധിച്ചുകൊണ്ട് താരം രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുന്‍ഭാര്യ കാറ്റിപെറി ബ്രാന്‍ഡിനെക്കുറിച്ച് മുമ്പൊരു മാഗസിന് നല്‍കിയ അഭിമുഖം കുത്തിപ്പൊക്കിയെടുത്തു കൊണ്ടുവന്നിട്ടുണ്ട് ആരാധകര്‍. 2010 ഒക്ടോബര്‍ 23-ന് ഇന്ത്യയില്‍ വച്ച് വിവാഹിതരായ റസ്സലിന്റെയും കാറ്റിയുടേയും വിവാഹം 14 മാസം കൊണ്ട് അവസാനിച്ചിരുന്നു. ബന്ധം തകരാന്‍ കാരണം പെറിയാണെന്നായിരുന്നു ബ്രാന്‍ഡ് അന്ന് ആരോപിച്ചത്. എന്നാല്‍ വെറുമൊരുഒരു ടെക്‌സ്റ്റ് മെസേജ് മാത്രം ഉപയോഗിച്ചാണ് തങ്ങളുടെ വിവാഹബന്ധം റസ്സല്‍ Read More…
കാലുവാരിത്തരത്തിന് നിങ്ങളെല്ലാം ദയവായി എന്നോട് ക്ഷമിക്കണം; വികാരാധീനയായി ഡ്രൂ ബാരിമോറിന്റെ വീഡിയോ
സഹപ്രവര്‍ത്തകര്‍ പല കാര്യങ്ങള്‍ ഉന്നയിച്ച് സമരവും പ്രതിഷേധവുമായി നടക്കുമ്പോള്‍ ടെലിവിഷന്‍ ടോക്ക്‌ഷോയുമായി മുമ്പോട്ട് പോകുവാനുള്ള ഹോളിവുഡ് ചാര്‍ലി ഏഞ്ചല്‍ ഡ്രൂ ബാരിമോറിന്റെ തീരുമാനം ചില്ലറ വിമര്‍ശനമല്ല വിളിച്ചുവരുത്തിയത്. നല്ല കാലുവാരിത്തരമെന്നായിരുന്നു പലരുടേയും അഭിപ്രായം. എന്തായാലും വിമര്‍ശനങ്ങള്‍ ഏറ്റു. ടോക്‌ഷോ പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചാര്‍ലീസ് ഏഞ്ചല്‍സ് നടി. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയിലെ അംഗങ്ങള്‍ സമരത്തില്‍ തുടരുന്നതിനാല്‍ തന്റെ ടോക്ക് ഷോയില്‍ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ ഡ്രൂ ബാരിമോര്‍ ടെലിവിഷന്‍, ചലച്ചിത്ര രചയിതാക്കളോട് Read More…
ചൂടന്‍ രംഗങ്ങള്‍ അധികമായി; കൊറിയന്‍ നടി സോംഗിന്റെ ഹോളിവുഡ് സിനിമ ഫെറ്റിഷിന് ജന്മനാട്ടില്‍ വിലക്കും
ലോകം മുഴുവന്‍ ആരാധകരെ നേടി കെ ഡ്രാമകളും കെ പോപ്പുകളും മുന്നേറുമ്പോള്‍ ദക്ഷിണ കൊറിയന്‍ നടി സോംഗ് ഹ്യെ-ക്യോ വിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഒരു ഭ്രാന്തന്‍ പ്രതികാരത്തിന്റെ കഥ പറയുന്ന ‘ദി ഗ്ലോറി’യിലെ അവളുടെ പ്രകടനം ലോകമെമ്പാടും വന്‍ ആരാധകരെയാണ് നേടിയെടുത്തത്. ഇതിന് പിന്നാലെ മൈ ബ്രില്യന്റ് ലൈഫ്, ദി ഗ്രാന്റ്മാസ്റ്റര്‍, എ റീസണ്‍ ടൂ ലിവ്, ദി ക്രോസിംഗ്, കമീലിയ തുടങ്ങിയ സിനിമകളിലൂടെയും അവര്‍ ആരാധകരെ നേടിയെടുത്തു. അതേസമയം താരത്തിന്റെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ ഫെറ്റിഷിന് Read More…
സംഗീതപരിപാടി ‘ദി ഇറാസ് ടൂറു’ മായി ടെയ്‌ലര്‍ സ്വഫ്റ്റ്; വമ്പന്‍ സ്റ്റുഡിയോകളെ വെട്ടി തീയറ്ററുകള്‍ക്ക് കരാര്‍
തന്റെ ആറാമത്തെ സംഗീത പരിപാടിയായ ‘ദി ഇറാസ് ടൂറു’ മായി തന്റെ ആല്‍ബങ്ങളിലൂടെ സഞ്ചാരം തുടങ്ങാന്‍ പോകുന്ന ഹോളിവുഡിലെ പാട്ടുകാരി ടെയ്‌ലര്‍ സ്വിഫ്റ്റ് വമ്പന്‍ സ്റ്റുഡിയോകളെ തള്ളി എഎംസി തിയേറ്ററുകളുമായി നേരിട്ട് കരാര്‍ ഉണ്ടാക്കിയെന്നാണ് വിവരം. ഒക്ടോബര്‍ പകുതിയോടെയാണ് അമേരിക്കന്‍ മള്‍ട്ടി സിനിമാ തീയറ്ററുകളിലേക്ക് സംഗീതചിത്രം എത്തുക.യൂണിവേഴ്സല്‍, പാരാമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്സ് പോലെയുള്ള വമ്പന്‍ സ്റ്റുഡിയോകളെ തള്ളിയാണ് എഎംസിയുമായി കരാറില്‍ എത്തിയത്. ഇതിലൂടെ സംഗീതക്കച്ചേരി താങ്ങാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഷോ അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് താരത്തിന്റെ ലക്ഷ്യം. Read More…
ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേയില്‍ അഭിനയിച്ചത് ഏറെ ത്യാഗം സഹിച്ച്; സങ്കല്‍പ്പിക്കാനകാത്ത പ്രശസ്തി സിനിമ നല്‍കിയെന്ന് ഡക്കോട്ട
ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ എന്ന ഇറോട്ടിക് ഫിലിം ഫ്രാഞ്ചൈസിയിലെ അനസ്താസിയ സ്റ്റീല്‍ എന്ന കഥാപാത്രം നടി ഡക്കോട്ട ജോണ്‍സണ് നല്‍കിയ പ്രശസ്തി ചെറുതല്ല. ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2015 ല്‍ പുറത്തിറങ്ങിയതോടെ ജോണ്‍സണും അവളുടെ സഹനടന്‍ ജാമി ഡോര്‍നനും വന്‍ പ്രശസ്തിയിലേക്കാണ് ഉയര്‍ന്നത്. സിനിമയുടെ സെറ്റില്‍ നിന്നും താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് താരം പറയുന്നത്. സിനിമയില്‍ താരത്തിന്റെ അനേകം ചൂടന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഈ രംഗങ്ങള്‍ ചെയ്തതെന്നും എന്നാല്‍ അതിന്റെ ഗുണം തനിക്ക് Read More…
ഹോളിവുഡിലെ ഏറ്റവും വലിയ പണംവാരി പടത്തില്‍ ബാര്‍ബി; തൊട്ടുപിന്നാലെ സഹപ്രവര്‍ത്തകരുടെ സമരത്തിലും നായിക
മാസങ്ങള്‍ക്ക് മുമ്പ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമയില്‍ നായികയായതിന് തൊട്ടുപിന്നാലെ ബാര്‍ബി നടി മാര്‍ഗോട്ട് റോബി സഹ അഭിനേതാക്കളോടൊപ്പം അവകാശപോരാട്ടത്തിലും ചേര്‍ന്നു. ഹോളിവുഡില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടന നടത്തുന്ന സമരങ്ങളില്‍ പങ്കാളിയായി ബുധനാഴ്ച നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പാരാമൗണ്ട് സ്റ്റുഡിയോയിലേക്ക് നടന്ന വെസ്റ്റ് ഹോളിവുഡിലെ പ്രതിഷേധക്കാരുടെ മാര്‍ച്ചിനൊപ്പം നടിയും പങ്കെടുത്തു. ഹോളിവുഡ് അഭിനേതാക്കളും എഴുത്തുകാരും 60 വര്‍ഷത്തിലേറെയായി തങ്ങളുടെ ആദ്യത്തെ ‘ഇരട്ട പണിമുടക്കില്‍’ ഒന്നിച്ചുനില്‍ക്കുകയാണ്. റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക മെയ് മാസത്തില്‍ പണിമുടക്കാന്‍ Read More…
എന്റെ സൗന്ദര്യം… സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് കേറ്റ് വിന്‍സ്‌ലെറ്റ്
സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് ടൈറ്റാനിക്ക് നടി കേറ്റ് വിന്‍സ്‌ലേറ്റ്. 26 വര്‍ഷം മുമ്പ് ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്കില്‍’ അനാവൃതമായ രംഗത്ത് അഭിനയിച്ച നടി പുതിയ സിനിമയായ ലീ യിലും ടോപ്‌ലെസ് രംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ചാണ് തുറന്നടിച്ചത്. സിനിമയില്‍ ശരീരം പ്രദര്‍ശിക്കാന്‍ ശരിക്കും ധൈര്യശാലി ആയിരിക്കണം എന്ന് കേറ്റ് വിന്‍സ്ലെറ്റ് പറയുന്നു. വോഗിന്റെ 2023 ഒക്ടോബര്‍ ലക്കത്തില്‍ നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് മുമ്പ് താന്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള കാര്യവും Read More…









