പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വസ്ത്രത്തിന്റെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ലെന്നും, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെ ‘സ്ത്രീത്വത്തെ അപമാനിക്കൽ’ എന്ന ലഘുവായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്ന് സുപ്രീംകോടതി Read More…
Tag: High Court
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ഈടാക്കിയോയെന്നു ഹൈക്കോടതി, നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ പണി അവസാനിപ്പിച്ച് പോകണം
കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും എല്ലായിടത്തും പ്ലാസ്റ്റിക് ബോര്‍ഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വ്യാപകമായി അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെയും കോടതി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വച്ചതിന്റെ പിഴ ഈടാക്കിയോ എന്നു ചോദിച്ച കോടതി, എഫ്.ഐ.ആര്‍. ഹാജരാക്കാനും നിര്‍ദേശിച്ചു. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വന്നതിന്റെ ഭാഗമായി ബോര്‍ഡുകള്‍ വച്ചതിനെയും Read More…
രാഹുൽ അവിവാഹിതൻ; ഉഭയസമ്മതത്തോടെ ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും എന്താണ് തെറ്റ്- ഹൈക്കോടതി
കൊച്ചി: ബലാത്സംഗ പരാതി നല്‍കിയ ആദ്യയുവതിയുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഹൈക്കോടതി. രാഹുല്‍ അവിവാഹിതന്‍ ആയതിനാല്‍ യുവതിയുമായുള്ള ബന്ധം ധാര്‍മികമായും നിയമപരമായും തെറ്റല്ല. അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി Read More…
ജഡ്‌ജി സാക്ഷികളെ ചോദ്യം ചെയ്‌തു ശിക്ഷ വിധിച്ചു; കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട് ഹൈക്കോടതി
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട് ഹൈക്കോടതി. വിചാരണക്കോടതി ജഡ്‌ജിക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. വിചാരണക്കോടതി ജഡ്‌ജി ചീഫ് എക്‌സാമിനേഷന്‍ നടത്തിയതിനാല്‍ കുറ്റാരോപിതന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റാരോപിതനെ വെറുതെവിടുകയാണെന്നും ജസ്‌റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണു ഹൈക്കോടതി ഉത്തരവ്. കുന്നേല്‍പീടിക എന്ന സ്‌ഥലത്തെ റോയല്‍ കിങ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ ഓണാഘോഷത്തിനിടയില്‍ ചീട്ടുകളിക്കിടെ Read More…
പശുവിനെ വളര്‍ത്തുന്നുണ്ട്, രണ്ടുലക്ഷം ശമ്പളമുള്ള മകന് 5,000 അമ്മയ്ക്ക് ചെലവിനു കൊടുക്കാനില്ല, ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: വിവാഹിതനെന്നും സ്വന്തം കുടുംബത്തെ നോക്കണമെന്ന കാരണംപറഞ്ഞും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്നു മക്കള്‍ക്കു മാറിനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി. ഭര്‍ത്താവ് ചെലവിനു നല്‍കുന്നില്ലെങ്കില്‍ മക്കളില്‍നിന്നു ജീവനാംശം ലഭിക്കാന്‍ അമ്മയ്‌ക്ക് അര്‍ഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭര്‍ത്താവ് ആവശ്യമായ പിന്തുണ നല്‍കുന്നില്ലെങ്കിലോ അമ്മയ്‌ക്ക് അതു നല്‍കാന്‍ മകനു നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്‌തമാക്കി. അമ്മയ്‌ക്കു മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള തിരൂര്‍ കുടുംബ കോടതി ഉത്തരവിനെതിരേ മകന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി.ഗള്‍ഫില്‍ Read More…
‘പുറത്തു പോകുമ്പോൾ വാതിൽ പൂട്ടും, സംസാരിക്കാൻ പാടില്ല’; ഭര്‍ത്താവിന് സംശയരോഗം: യുവതിക്ക് വിവാഹമോചനം അനുവദിച്ച് കോടതി
കൊച്ചി: സംശയരോഗിയായ ഭര്‍ത്താവിനൊപ്പം ജീവിക്കാനാകില്ലെന്ന വാദം പരിഗണിച്ച് യുവതിക്കു ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം നിരസിച്ച കോട്ടയം കുടുംബകോടതി വിധി റദ്ദാക്കിയാണു ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. 2013ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യയാണ് വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ തന്നെ ജോലി രാജിവയ്പിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്കു കൊണ്ടുപോയെന്നു ഭാര്യ പറയുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ മുതല്‍ സംശയദൃഷ്ടിയോടെയാണ് ഭര്‍ത്താവ് പെരുമാറിയത്. പുറത്തുപോകുമ്പോള്‍ Read More…
മജിസ്‌ട്രേറ്റ് സ്വയം പരിശോധിച്ചില്ല, അശ്‌ളീല കസറ്റ് കേസ്; 28 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി കുറ്റവിമുക്‌തന്‍
കടയില്‍ നിന്ന് അശ്ലീല വീഡിയോ കസറ്റുകള്‍ സൂക്ഷിച്ചുവെന്ന കുറ്റത്തില്‍ 28 വര്‍ഷം മുന്‍പ് ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശിയെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. ഉപഭോക്‌താക്കള്‍ക്ക് നല്‍കാനായി കസറ്റുകള്‍ കടയില്‍ സൂക്ഷിച്ചുവെന്നാരോപിച്ച കേസില്‍, തെളിവായി ഹാജരാക്കിയ കസറ്റുകള്‍ മജിസ്‌ട്രേറ്റ് സ്വയം പരിശോധിച്ചില്ലെന്നതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്‌തമാക്കി. 1997ലാണ് സംഭവം. കൂരോപ്പട പഞ്ചായത്തില്‍ ഹര്‍ജിക്കാരന്റെ ഉടമസ്‌ഥതയിലുള്ള കടയില്‍നിന്ന് പൊലീസ് 10 വീഡിയോ കസറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഐ.പി.സി 292 വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തു. തുടര്‍ന്ന് Read More…




