Healthy Food

ഭക്ഷണ പാക്കറ്റുകളിലെ ചുവപ്പ്, പച്ച, നീല… നിറങ്ങളിലുള്ള അടയാളങ്ങൾ എന്താണ്? ആരോഗ്യവുമായി എന്താണ് ബന്ധം?

നമ്മൾ വിപണിയിൽ നിന്ന് ഏതെങ്കിലും ഭക്ഷ്യോൽപ്പന്നം വാങ്ങുമ്പോൾ, രണ്ട് നിറങ്ങൾ – ചുവപ്പും പച്ചയും – പാക്കറ്റിൽ സാധാരണയായി കാണാം. മിക്ക ആളുകൾക്കും അവയുടെ അർത്ഥം അറിയാം. എന്നാൽ ഈ രണ്ട് നിറങ്ങൾ മാത്രമല്ല, പാക്കറ്റുകളിൽ മറ്റ് പല നിറങ്ങളിലുള്ള അടയാളങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ നിറങ്ങൾ നമുക്ക് ഭക്ഷണത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങൾ നൽകുന്നു, അവ നമ്മുടെ ആരോഗ്യവുമായും ഇഷ്ടങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മിക്ക ആളുകളും ഈ നിറങ്ങളിൽ ശ്രദ്ധിക്കാതെ ഏതെങ്കിലും ഉൽപ്പന്നം വാങ്ങുന്നു. അടുത്ത തവണ Read More…

Healthy Food

സ്ഥിരമായി ന്യൂഡിൽസ് കഴിക്കുന്നവരോട്… പ്രശ്നമുണ്ട്

ഈ കാലത്ത് കുട്ടികള്‍ക്ക് ജങ്ക് ഫുഡിനോടാണ് താല്‍പര്യം കൂടുതല്‍. നൂഡില്‍സും ബര്‍ഗറും ചിപ്‌സുകളുമെല്ലാം ഇതില്‍ പെടുന്നു. ഇതില്‍ തന്നെ മിക്കവാറും കുട്ടികള്‍ക്ക് പ്രിയമാണ് നൂഡില്‍സ്. ഇന്‍സ്റ്റന്റ് നൂഡില്‍സ് ആണ് കൂടുതല്‍ പ്രചാരത്തിലുള്ളതും പ്രിയപ്പെട്ടതും. തയ്യാറാക്കാന്‍ എളുപ്പവും രുചികരവുമായതിനാല്‍ തന്നെയാണ് ഇതിന് കൂടുതല്‍ പ്രചാരവും. എന്നാല്‍ നൂഡില്‍സ് കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ദഹനക്കേടും അസിഡിറ്റിയും വരുത്തുന്ന ഒന്നാണ് നൂഡില്‍സ്. ഇതില്‍ ആസിഡിറ്റി ഉണ്ടാകാനിടയുള്ള പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ നൂഡില്‍സ് കഴിയ്ക്കുമ്പോള്‍ ഇത് അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാകുന്നു. Read More…

Healthy Food

നിങ്ങള്‍ക്ക് ഇടയ്ക്കിടെ വിശക്കുന്നുണ്ടോ? കാരണങ്ങള്‍ ഇവയാകാം !

ശരീരത്തിന് ഭക്ഷണം ആവശ്യമാണ് എന്നതിന്റെ സൂചനയാണ് വിശപ്പ്. വിശപ്പ് സഹിക്കാന്‍ കഴിയുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശപ്പകറ്റാനാണല്ലോ നമ്മളെല്ലാവരും ജോലിചെയ്യുന്നത് . നന്നായി ഭക്ഷണം കഴിക്കുന്നവര്‍ക്കായിരിക്കും മിക്കവാറും ഇടക്കിടെ വിശക്കുന്നത്.എന്നാല്‍ ചിലപ്പോഴൊക്കെ നിങ്ങള്‍ക്കും തോന്നാറില്ലേ ഇത്രയും കഴിച്ചിട്ടും പിന്നെയും വിശക്കുന്നത് എന്തുകൊണ്ടാണെന്ന്? താഴെ പറയുന്നവയാകാം ഇതിന്റെ കാരണങ്ങള്‍. വയർ നിറക്കാന്‍ നാരുകളോളം മെച്ചപ്പെട്ട ഒന്നില്ല. ഓട്ട്മീൽ, ഫ്‌ളാക്‌സ് സീഡ്, മധുരക്കിഴങ്ങ് എന്നിവയൊക്കെ കുറച്ചധികം സമയത്തേക്ക് വിശപ്പ് അകറ്റുന്നതിന് വളരെ നല്ലതാണ്.

Featured Health

ദിവസേന ലിപ്‌സ്റ്റിക്ക് ഉപയോഗിക്കുന്നത് നല്ലതാണോ! ആരോഗ്യം അപകടത്തിൽ

ലിപ്‌സ്റ്റിക്ക് ഉപയോഗിക്കാൻ ഇപ്പോള്‍ എല്ലാ പെൺകുട്ടികൾക്കും ഇഷ്ടമാണ്. മറ്റ് മേക്കപ്പുകള്‍ ഒന്നും ഇല്ലെങ്കിലും ഒരു ലിപ്സ്റ്റിക്ക് ഇട്ടാൽ മതി ആത്മവിശ്വാസമൊക്കെ എവിടുന്നോ വരും എന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ലിപ്‌സ്റ്റിക്ക് ഇന്ന് ഓരോരുത്തരുടേയും സൗന്ദര്യ സങ്കൽപ്പത്തിന്റെ അത്യാവശ്യ ഘടകമായി മാറിയിരിക്കുന്നു. സന്തോഷം, ആത്മവിശ്വാസം, സൗന്ദര്യം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഈ ലിപ്‌സ്റ്റിക്ക് നമുക്ക് തരുന്നത്. എന്നാൽ, ഇതിന്റെ ഉപയോഗത്തിന് ചില ദോഷങ്ങളും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാൽ ലിപ്‌സ്റ്റിക്ക് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് മനസ്സിലാക്കുക പ്രധാനമാണ്. മിക്ക പെൺകുട്ടികളും ലിപ്സ്റ്റിക് Read More…

Health

മാനസിക സമ്മര്‍ദ്ദം എങ്ങനെ ബ്ലഡ് പ്രെഷറിനെ ബാധിക്കുന്നു?

സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, നമ്മുടെ ശരീരത്തിൽ അഡ്രിനലിന്‍, കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർധിക്കുന്നു. ഇവ ഹൃദയമിടിപ്പ് കൂട്ടുകയും രക്തക്കുഴലുകൾ ചുരുക്കുകയും ചെയ്യുന്നു. അതിനാൽ കൂടിയ മർദ്ദത്തിൽ രക്തം ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യപ്പെടുന്നു. ഇതാണ് ബ്ലഡ് പ്രെഷർ (BP) താൽക്കാലികമായി ഉയരുന്നത്തിനുള്ള കാരണം. പലർക്കും ഈ രക്താതിമർദ്ദം താൽക്കാലികമായതായിരിക്കും, സ്ട്രെസ്സിനോടൊപ്പം അത് കുറയുകയും ചെയ്യും. എന്നാൽ, എപ്പോഴും സ്ട്രെസ്സിലായിരിക്കുകയോ, മാനസിക സമ്മർദ്ദം സ്ഥിരമായിത്തീരുകയോ ചെയ്യുമ്പോൾ, രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നുനില്‍ക്കാൻ സാധ്യതയുണ്ട്. ഇത് ഹൈപ്പർടെൻഷൻ എന്ന അവസ്ഥയ്ക്ക് Read More…

Health

ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ സ്‌ട്രോക്ക്‌ തടയാം

ആഹാരത്തില്‍ കൂടുതലായി പച്ചക്കറികള്‍, പഴങ്ങള്‍, തവിടു നീക്കാത്ത ധാന്യങ്ങള്‍, മീന്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ധാരാളം മീന്‍ കറിവച്ചു കഴിക്കുന്നതും സ്‌ട്രോക്കിന്റെ സാധ്യത കുറയ്‌ക്കും. ശരിയായ ആഹാരരീതിയിലൂടെ സ്‌ട്രോക്ക്‌ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കുറയ്‌ക്കാന്‍ സാധിക്കും. ആഹാരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ്‌ ഫാറ്റ്‌സിന്റെയും ഉപയോഗം ഒഴിവാക്കണം. ഇവയുടെ ഉപയോഗം (എല്‍.ഡി.എല്‍) ചീത്ത കൊളസ്‌ട്രോളിന്റെ അളവു കൂടാനും (എച്ച്‌.ഡി.എല്‍) നല്ല കൊളസ്‌ട്രോളിന്റെ അളവു കുറയാനും കാരണമാവുന്നു. എല്‍.ഡി.എല്‍-ന്റെ അളവു രക്‌തത്തില്‍ വര്‍ധിക്കുന്നതു സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എണ്ണയില്‍ Read More…

Health

മഴ, കട്ടന്‍ കാപ്പി, പഴംപൊരി, ആഹാ…, അത്ര നല്ലതല്ല, മണ്‍സൂണില്‍ ആരോഗ്യം സംരക്ഷിക്കാം

ചന്നം പിന്നം പെയ്യുന്ന മഴ, കട്ടന്‍ കാപ്പി, പഴംപൊരി, ആഹാ…, മലയാളിക്ക് എന്നും ഇഷ്​ടപ്പെട്ട കോമ്പോയാണ് ഇത്. പഴംപൊരിയല്ലെങ്കില്‍ പരിപ്പുവടയോ ഉള്ളിവടയോ ബജിയോ അങ്ങനെ വറുത്തതെന്തായാലും മതി. നാക്കിന് നല്ല രുചിയാണെങ്കിലും മഴക്കാലത്ത് ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും. കാരണം മഴക്കാലത്ത് നമ്മുടെ ദഹനവ്യവസ്ഥ മന്ദഗതിയിലാവും പ്രവര്‍ത്തിക്കുക. വറുത്ത ഭക്ഷണങ്ങൾ ദഹനത്തെ വീണ്ടും മന്ദഗതിയിലാക്കും. ദഹന പ്രശ്‌നങ്ങൾക്കും അവ കാരണമാകും. വർദ്ധിച്ച ഈർപ്പം കാരണം എണ്ണമയമുള്ള ഭക്ഷണം Read More…

Oddly News

വയറുവേദന; 64കാരന്റെ വയറ്റില്‍നിന്ന് പുറത്തെടുത്തത് 52 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ്

കുട്ടിയായിരുന്നപ്പോള്‍ വിഴുങ്ങിയ ടൂത്ത്ബ്രഷ് വൃദ്ധനായശേഷം ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തി പുറത്തെടുത്തു. 64 വയസ്സുള്ള ഒരാളുടെ കുടലില്‍ 12 വയസ്സുള്ളപ്പോള്‍ വിഴുങ്ങിയ ടൂത്ത് ബ്രഷാണ് കണ്ടെത്തിയത്. 52 വര്‍ഷത്തോളം അത് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ അവിടെ തുടര്‍ന്നു. അടുത്തകാലത്ത് വയറ്റില്‍ കുറച്ച് അസ്വസ്ഥത അനുഭവിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. അവര്‍ ഒന്നിലധികം പരിശോധനകള്‍ നടത്തി 17 സെന്റീമീറ്റര്‍ ടൂത്ത് ബ്രഷ് കണ്ടെത്തുകയായിരുന്നു. 12-ാം വയസ്സില്‍ താന്‍ ഇത് വിഴുങ്ങിയതാണെന്ന് യാങ് അവരോട് പറഞ്ഞു. ഭയം കാരണം അവന്‍ മാതാപിതാക്കളോട് പറഞ്ഞില്ല. Read More…

Health

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക; കരള്‍ പണിമുടക്കാറായി

കരള്‍ രോഗങ്ങള്‍ പലപ്പോഴും ജീവന്‍ തന്നെ അപഹരിച്ചേക്കാം. അല്‍പ്പം ശ്രദ്ധയും കരുതലും ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹരിക്കാനും കഴിയും. മദ്യപാനം കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത് കൂടാതെ മഞ്ഞപ്പിത്തവും ചില മരുന്നുകളുടെ ഉപയോഗവും കൊഴുപ്പും ഒക്കെ കരളിന്റെ തകരാറിനു കാരണമാകും. ചില ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോഗ്യ തിരിച്ചറിയാം. ഇത് കണ്ടെത്തി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം. 1, കരള്‍ രോഗങ്ങള്‍ ഉള്ളപ്പോള്‍ ഛര്‍ദി സാധാരണമാണ്. ദഹന പ്രശ്‌നവും ആസിഡ് Read More…