40 വയസ്സിനു ശേഷം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നതും മസിലുകൾ തൂങ്ങുന്നതും പ്രായത്തിന്റെ സ്വാഭാവിക മാറ്റമാണെങ്കിലും, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഇതിനെ പ്രതിരോധിക്കാനാകും. 30 വയസ്സ് മുതൽ ഓരോ പത്തു വർഷം കൂടുമ്പോഴും ശരീരത്തിലെ മസിൽ മാസ് കുറഞ്ഞു വരുന്നു. വ്യായാമമില്ലായ്മ, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവ ഈ പ്രക്രിയയുടെ വേഗത കൂട്ടുന്നു. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കുറയുന്നതും സ്ത്രീകളിൽ ആർത്തവവിരാമവും (Menopause) ഇതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ സ്ട്രെസ്, തൈറോയ്ഡ് പ്രശ്നങ്ങൾ, ഇൻസുലിൻ ഇംബാലൻസ്, പ്രമേഹം, പുകവലി, കരൾ-വൃക്ക രോഗങ്ങൾ Read More…
Tag: Health
അഞ്ചു മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍ : പഠനം
ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് നന്നായി ഉറങ്ങണം. ആരോഗ്യവാനായ ഒരാള്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അമിതവണ്ണം, പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാനും അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രതിരോധശക്തിയെ മെച്ചപ്പെടുത്താനും ചിട്ടയായ ഉറക്കം സഹായിക്കുന്നു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന പഠനമാണ് ശ്രദ്ധേയമാകുന്നത്. പാരീസ് സൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സെവെറിന്‍ സാബിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അഞ്ചുമണിക്കൂര്‍ മാത്രമോ അതില്‍ താഴെയോ ഉറങ്ങുന്നവരെ കാത്തിരിക്കുന്ന Read More…
ആർത്തവവേദനയും വേദനസംഹാരികളും: മരുന്നുകളെ ആശ്രയിക്കുന്നത് അത്ര നല്ലതാണോ?
ഓരോ മാസവും ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന കഠിനമായ വേദന പല സ്ത്രീകളെയും തളർത്താറുണ്ട്. ജോലിസ്ഥലത്തോ വീട്ടിലോ സാധാരണ പോലെ പെരുമാറാൻ കഴിയാത്ത വിധം വേദന കൂടുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് കയ്യിലുള്ള ഏതെങ്കിലും പെയിൻ കില്ലർ (Painkiller) കഴിക്കുക എന്നതാണ്. എന്നാൽ, ഓരോ മാസവും ഇങ്ങനെ മരുന്നുകളെ ആശ്രയിക്കുന്നത് അത്ര നല്ലതാണോ? നാം ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ പങ്കുവെക്കാം. ആർത്തവവേദന എല്ലാവരിലും ഒരുപോലെയല്ല. അടിവയറ്റിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വേദനയാണോ അതോ അത് നടുവിലേക്കും തുടകളിലേക്കും പടരുന്നുണ്ടോ എന്നത് Read More…
MM മണി പൂര്‍ണ ആരോഗ്യവാന്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ക്ക് അടിസ്‌ഥാനമില്ലെന്ന് CPM
ചെറുതോണി: അനാരോഗ്യം മൂലം ഉടുമ്പന്‍ചോല എം.എല്‍.എയും മുതിര്‍ന്ന സി.പി.എം. നേതാവുമായ എം.എം. മണി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് അടിസ്‌ഥാനമില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്. എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകള്‍പോലും നടന്നിട്ടില്ല. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും സംസ്‌ഥാന ജാഥയ്‌ക്കും ശേഷമേ അത്തരം ചര്‍ച്ചകളിലേക്ക് എല്‍.ഡി.എഫും സി.പി. എമ്മും കടക്കുകയുള്ളു. സംസ്‌ഥാനജില്ലാ നേതൃത്വങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചു മാധ്യമങ്ങള്‍ നല്‍കുന്ന ഊഹാപോഹ വാര്‍ത്തകളില്‍ അടിസ്‌ഥാനമില്ല.-സി.പി.എം. വ്യക്‌തമാക്കി. എം.എം മണി Read More…
40-കളിലേക്ക് കടക്കുകയാണോ? നിങ്ങളുടെ ശരീരം നൽകുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ!
സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണ് 40-കൾ. ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്ന സമയം. ആർത്തവവിരാമത്തിന് (Menopause) മുൻപുള്ള 5 മുതൽ 10 വർഷം വരെയുള്ള ഈ കാലയളവിനെയാണ് ‘പെരിമെനോപോസ്’ എന്ന് വിളിക്കുന്നത്. നമ്മുടെ ഉള്ളിലെ ഹോർമോണുകൾ ഒരു റോളർ കോസ്റ്റർ പോലെ കയറിയിറങ്ങുന്ന സമയമാണിത്. ഈ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പരിഭ്രമം കുറയ്ക്കാനും ശരിയായ കരുതൽ എടുക്കാനും നിങ്ങളെ സഹായിക്കും. ഈ കാലയളവിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം: കാരണമില്ലാതെ പെട്ടെന്ന് ദേഷ്യം വരിക, Read More…
നിങ്ങള്‍ക്ക് ആരോഗ്യം വേണോ? എങ്കിൽ അടുക്കളയിൽ നിന്ന് ഇവ ഒഴിവാക്കിക്കോളൂ..
ഒരാളുടെ ആരോഗ്യകാര്യങ്ങളിലെ സുരക്ഷിതത്വം ഭൂരിഭാഗവും തുടക്കം അടുക്കളയില്‍ നിന്ന് തന്നെയാണെന്ന് നിസംശയം പറയാം. അടുക്കളയിലെ വൃത്തിയും സുരക്ഷയും പോലെ ഇരിയ്ക്കും ഒരു മനുഷ്യന്റെ ആരോഗ്യം. ഭക്ഷണം ഉണ്ടാക്കുന്ന ശ്രദ്ധ പോലെ തന്നെ അടുക്കളയിലെ ചില കാര്യങ്ങളിലും വേണ്ട ശ്രദ്ധ കൊടുക്കേണ്ടി വരും. അടുക്കളയിലെ ചില വസ്തുക്കള്‍ നിശബ്ദമായി ആരോഗ്യം നശിപ്പിക്കും. ഇതിന് പരിഹാരം എന്തെന്നാല്‍ എത്രയും വേഗം അവ നീക്കം ചെയ്ത് പകരം സുരക്ഷിതമായ വസ്തുക്കള്‍ ഉപയോഗിക്കുക എന്നത് തന്നെ….. പഞ്ചസാര – റിഫൈന്‍ ചെയ്തതും പ്രോസസ്സ് Read More…
പാനി-പൂരി പ്രേമികൾ ജാഗ്രത! ഗോൽഗപ്പ കഴിക്കുന്നതിനിടെ യുവതിയുടെ താടിയെല്ല് തെറ്റി; വായ് അടയ്ക്കാന്‍ പ്രയാസപ്പെട്ട് ഡോക്ടർമാർ- വീഡിയോ
ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ ഒരു സ്ത്രീ ഗോൽഗപ്പ കഴിക്കുന്നതിനിടെ താടിയെല്ല് തെറ്റിയത് പാനി-പൂരി പ്രേമികളില്‍ ആശങ്കയുണര്‍ത്തി. വീഡിയോയിൽ പകർത്തിയ ഈ സംഭവം അതിവേഗം വൈറലായി . ഇൻകില ദേവി എന്ന സ്ത്രീ ഒരു ബന്ധുവിനൊപ്പം അടുത്തുള്ള ക്ലിനിക്കിലേക്ക് പോകുമ്പോൾ വഴിയരികിലെ ഗോൽഗപ്പ സ്റ്റാളിൽ കയറാൻ തീരുമാനിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ പറയുന്നതനുസരിച്ച്, അവർക്ക് ദാഹിക്കുകയും തിരികെ പോകുന്നതിന് മുമ്പ് കുറച്ച് ഗോൽഗപ്പ കഴിക്കാമെന്ന് കരുതുകയും ചെയ്തു. ബന്ധുവിന് പ്രശ്നമൊന്നുമില്ലാതെ കഴിച്ചു തീർക്കാൻ കഴിഞ്ഞെങ്കിലും, ഇൻകില ഒരു വലിയ ഗോൽഗപ്പ വായിൽ Read More…
40 പിന്നിട്ട സ്ത്രീകൾ ചെയ്യേണ്ട പരിശോധനകള്‍, ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളും
നാല്‍പ്പതുകള്‍ പിന്നിട്ട ഒരു സ്ത്രീയാണോ നിങ്ങള്‍? മറ്റെന്തിനേക്കാലും ആരോഗ്യ കാര്യത്തിന് പ്രഥമ പരിഗണന നല്‍കേണ്ട പ്രായമാണിത്. രോഗങ്ങളൊക്കെ പതുക്കെ തലപൊക്കി തുടങ്ങുന്ന കാലമാണ്. ഈ സമയത്ത് ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെതന്നെ ദിവസം ആരംഭിക്കണം. ജോലിത്തിരക്കിനിടയില്‍ രാവിലെയുള്ള ഓട്ടപാച്ചിലില്‍ പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവര്‍ നിരവധിയുണ്ട്. ഇത് ഒട്ടും ആശാസ്യമായ കാര്യമല്ല. വ്യായാമം പതിവാക്കുക തിരക്കുകള്‍ എത്ര ഉണ്ടെങ്കിലും ദിവസേനയുള്ള വ്യായാമത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച അരുത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും പ്രതിദിനം വ്യായാമം ചെയ്യണം. കരുത്തുറ്റതാകണം എല്ലുകള്‍ നാല്‍പതുകള്‍ക്ക് ശേഷം സ്ത്രീകളുടെ എല്ലുകളുടെ Read More…
എത്ര കുളിച്ചിട്ടും മതിവരുന്നില്ലേ? ഈ വില്ലനില്‍നിന്ന് എങ്ങനെ രക്ഷനേടാം?
എനിക്ക് 21 വയസുണ്ട്. ബിരുദ വിദ്യാര്‍ഥിയാണ്. അമിത വൃത്തിയാണ് എന്നെ അലട്ടുന്നത്. വീട്ടിലിരിക്കുന്ന ദിവസം പലതവണ കുളിക്കും. ഓരോ തവണയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും മാറും. കോളജില്‍ പോയി വീട്ടിലെത്തിയാല്‍ കുളിക്കാതെ ഞാന്‍ വീട്ടിനുള്ളില്‍ കയറില്ല. ദേഹത്ത് നിറയെ രോഗാണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുകയാണെന്ന ചിന്തയാണ് എനിക്ക്. ബസിലും മറ്റും യാത്രചെയ്യുമ്പോള്‍ എവിടെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ ഇഷ്ടമല്ല. കൈപിടിക്കുന്ന ഭാഗത്ത് പല ആളുകളും രോഗികളും സ്പര്‍ശിച്ചതാണെന്ന ചിന്ത എന്റെ മനസില്‍ ഉണ്ടാകും. അതുകൊണ്ട് എവിടെയെങ്കിലും ചാരി നില്‍ക്കുകയാണ് പതിവ്. ബസിലായാലും കോളജിലായാലും Read More…









