Health

അരളിയ്ക്ക് മാത്രമല്ല വിഷാംശം; ഇവയും അപകടകാരികള്‍, അറിയാതെപോലും ഇവ കഴിക്കാന്‍ പാടില്ല

വീട്ടില്‍ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വളര്‍ത്തുന്നത് എല്ലാവര്‍ക്കും പൊതുവേ വളരെ ഇഷ്ടമാണ്. പൂക്കൾ പലപ്പോഴും നമ്മുക്ക് വളരെ നല്ല പോസിറ്റിവിറ്റി നല്‍കുന്നു. പക്ഷെ ചില പൂക്കള്‍ വിഷാംശമുള്ളതാണെന്ന് പലര്‍ക്കും അറിയില്ല. അരളി പൂവിനെക്കുറിച്ചുള്ള വിവാദങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അരളി പൂവില്‍ വിഷാംശമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ മനുഷ്യര്‍ക്ക് ഹാനികരമായ ചില പുഷ്പങ്ങള്‍ വേറെയുമുണ്ട് അവ പരിചയപ്പെടാം അരളി കാണാന്‍ വളരെ ഭംഗിയും മണവുമുളള പൂവില്‍ വിഷാംശമുണ്ട്.കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനൊപ്പം തരുന്ന അരളി പൂവ് എല്ലാവര്‍ക്കും സുപരിചിതമാണ്. Read More…

Health

ഇത് ചൂടുകാലം.. മുടി ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. താരന്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടി പോകല്‍, വരണ്ട മുടി തുടങ്ങി പലതരം പ്രശ്‌നങ്ങളാണ് ദിവസവും പലരെയും അലട്ടുന്നത്. മുടി നല്ല ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Health

വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യമാണ് എന്നാല്‍ ആവശ്യത്തിലധികമായി അത് ശരീരത്തില്‍ എത്തിയാല്‍ അപകടകരവുമാണ്. നിരവധി വ്യക്തികള്‍ വിറ്റമിന്‍ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാതെ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. മനുഷ്യശരീരത്തില്‍ ഒരു ദിവസംവേണ്ട വിറ്റാമിന്‍ ഡിയുടെ അളവ് 10 മൈക്രോഗ്രാം ആണ്. മാനസികാരോഗ്യം ശരിയായി നിലനിര്‍ത്തുന്നതു മുതല്‍ ശരീരത്തിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനുംവരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. ആവശ്യത്തിന് സൂര്യപ്രകാശം ചര്‍മത്തില്‍ ഏല്‍ക്കാത്തതാണ് വിറ്റാമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ആവശ്യത്തിലധികം വിറ്റാമിന്‍ Read More…

Health

പിൻ പോക്കറ്റില്‍ പേഴ്സ്സ് സൂക്ഷിക്കുന്നത് നടുവുവേദനയ്ക്ക് കാരണമാകാം

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്? എങ്കില്‍ അത് നിങ്ങളുടെ നടുവുവേദനയ്ക്ക് ഒരു കാരണമാകാമെന്ന ന്യൂറോളജിസ്റ്റുകളുടെ അഭിപ്രായമാണ് ഇത്തവണ മോട്ടോര്‍ വാഹന വകുപ്പിന്റെ സോഷ്യല്‍ മീഡിയാ പേജിലെ മുന്നറിയിപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പോസ്റ്റ്: ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്സ് / വാലറ്റ് പിൻ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്.നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകൾക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. Read More…

Health

കോവിഡ് ബാധിച്ചിരുന്നോ? ഓർമക്കുറവു മാത്രമല്ല ബുദ്ധിയും കുറയുമെന്ന് പഠനം

കോവിഡ് വന്ന് പോയവരില്‍ നീണ്ട കാലത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. കോവിഡിന് ശേഷവും മാസങ്ങളോളം അതിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അവസ്ഥകള്‍ വന്നിരുന്നു. ഇതേക്കുറിച്ചുള്ള പല പഠനങ്ങളും പുറത്ത് വന്നിരുന്നു. ബ്രെയ്ന്‍ ഫോഗ്, ഓര്‍മ്മക്കുറവ്, ആശയക്കുഴപ്പം, എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പോലുള്ള പ്രശ്‌നങ്ങളെ കുറിച്ച് പലരും വ്യക്തമാക്കിയിരുന്നു. മനുഷ്യരുടെ ഐക്യുവില്‍ (ഇന്റലിജന്‍സ് കോഷ്യന്റ്) വരെ കുറവ് വരുത്താന്‍ വൈറസ് ബാധയ്ക്ക് സാധിക്കുമെന്നുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി Read More…

Lifestyle

ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ ഒരിയ്ക്കലും ചെയ്യരുത്

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…. * ആഹാര ശേഷം ഉടനെ ഉറങ്ങേണ്ട – ആഹാരം കഴിച്ചു കഴിഞ്ഞ് ഉടന്‍ ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ ഇത് തെറ്റാണ്. ദഹനത്തെ Read More…

Health

അല്‍ഷിമേഴ്‌സ് സാധ്യത കണ്ണ് നോക്കി കണ്ടെത്താമെന്ന് ഗവേഷകര്‍ : പഠനം പറയുന്നത്

മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാള്‍ അല്‍ഷിമേഴ്‌സ് രോഗിയായിത്തീരുന്നത്. അല്‍ഷിമേഴ്‌സ് സാധ്യത കണ്ണില്‍ നിന്നും നേരത്തേ തന്നെ കണ്ടെത്താമെന്നുള്ള നിഗമനത്തില്‍ എത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. ലോസ്ആഞ്ജലീസിലെ സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. മറവിരോഗം കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് കാലങ്ങളായി ഗവേഷകര്‍ പഠനം നടത്തുകയാണ്. അല്‍ഷിമേഴ്‌സ് ബാധിക്കുകയും മരണമടയുകയും ചെയ്ത 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ഗവേഷകര്‍ വിലയിരുത്തലില്‍ എത്തിയത്. സാധാരണ കോഗ്‌നിറ്റീവ് ഫങ്ഷന്‍ ഉള്ളവര്‍, അല്‍ഷിമേഴ്‌സിന്റെ ആദ്യകാല Read More…

Health

ഗര്‍ഭകാലത്ത് പല്ലിന്റെ ആരോഗ്യം നിസാരമാക്കരുത്

ഗര്‍ഭാവസ്ഥയില്‍ മോണരോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. മോണയിലും പല്ലുകളിലും അഴുക്ക്് അടിയുക, വെളുത്തദ്രാവകമായ പ്ലേക്ക് എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരണ ഉണ്ടാകാറുണ്ട്. ഇതു മോണകളില്‍ നീരുണ്ടാകാന്‍ കാരണമാകും. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ് ഗര്‍ഭകാലത്ത് കൂടുതലായി ഉണ്ടാകുന്നതാണ്് ഇത്തരത്തിലുള്ള ക്രമരഹിതമായ മാറ്റങ്ങള്‍ക്ക് കാരണം. ലക്ഷണങ്ങള്‍ പ്രതിരോധമാര്‍ഗങ്ങള്‍ പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കുകയെന്നതാണ് പ്രധാനം. ഗര്‍ഭാവസ്ഥയ്ക്ക് മുന്‍പ് തന്നെ ദന്തപരിശോധന ആരംഭിക്കേണ്ടതുള്ളതിനാല്‍ പ്രതിരോധ മാര്‍ഗങ്ങളാണ് മുഖ്യമായി അവലംബിക്കേണ്ടത്. പല്ലുകളുടെയും വായയുടെയും സംരക്ഷണവും വൃത്തിയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ കൃത്യമായി Read More…

Health

ഇന്ത്യയിലെ പ്രമേഹരോഗികള്‍; 24 ലക്ഷം പേര്‍ക്ക് അന്ധത ! ഞെട്ടിയ്ക്കുന്ന പഠനഫലം പുറത്ത്

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്‌നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ഇപ്പോള്‍ പ്രമേഹ രോഗികളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യയിലെ 101 ദശലക്ഷം പ്രമേഹ രോഗികളില്‍ 21 ദശലക്ഷം പേരുടെയെങ്കിലും കാഴ്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇതില്‍ 24 ലക്ഷം പേര്‍ക്കെങ്കിലും അന്ധത ബാധിച്ചിട്ടുണ്ടെന്നും ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് Read More…